A.M.L.P.S. Kuttippuram North
A.M.L.P.S. Kuttippuram North | |
---|---|
വിലാസം | |
കോട്ടക്കല്‍ | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
11-01-2017 | 18417 |
1941ൽ കോട്ടക്കൽ പഞ്ചായത്തിലെ കാവതികളം വാർഡിൽ മുസ്ലീം കുട്ടികളുടെ മതപഠനത്തിനായി തുടങ്ങിയ മദ്രസ പിന്നീട് ഭൗതിക പഠനത്തിനായി ഉപയോഗിക്കുകയും കുറ്റിപ്പുറം നോർത്ത് എ.എം.എൽ.പി സ്കൂൾ എന്നറിയപ്പെടുകയും ചെയ്തു. 1900ത്തിന്റെ ആദ്യ വർഷങ്ങളിൽ കുറ്റിപ്പുറം കിഴക്കേതല കേന്ദ്രമാക്കി തുടക്കമിട്ട ഒട്ടേറെ ഓത്തുപള്ളികളുണ്ടായിരുന്നു. അതിലൊന്നാണ് പിന്നീട് എ.എം.എൽ.പി സ്കൂളായി മാറുന്നത്. മുഹമ്മദ് മൊല്ലയുടെ ഉടമസ്ഥയിലായിരുന്നു ആദ്യം ഈ സ്ഥാപനം. പിന്നീട് വലിയാട്ട് അക്കരതൊടി കുട്ടികൃഷ്ണപണിക്കർ ഏറ്റെടുത്തു. ഇദ്ദേഹം ഇവിടുത്തെ പ്രധാനാധ്യാപകൻ കൂടിയായിരുന്നു. ആദ്യം 1 മുതൽ 5 വരെ ക്ലാസുകളായിരുന്നു. പിന്നീട് 1 മുതൽ 4 വരെ ക്ലാസുകളുള്ള എൽ.പി.സ്കൂളായി മാറി.