ജി എം യു പി സ്ക്കൂൾ തെക്കുമ്പാട്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

തെക്കുമ്പാ‍ട് ഗ്രാമം മാ‍ട്ടൂൽ പഞ്ചായത്തിലെ മനോഹരമായ ഒരു ദ്വീപാണ്.തെയ്ക്കി വന്ന മാട് തെയ്ക്കും മാട് എന്നും പിന്നീട് അത് തെക്കുമ്പാട് ആയിമാറി എന്നും പറയപ്പെടുന്നു.ജൈവപരമായും വിശ്വാസപരമായും ഏറെ പ്രാധാന്യമ‍ർഹീക്കുന്ന ഒരു പ്രദേശമാണ് ഇത്.ഹിന്ദു-മുസ്ലീം സമുദായത്തിൽപ്പെട്ട ജനങ്ങള് സ്നേഹത്തോടെയും സഹവർത്തിത്വത്തോടെയും ഇവിടെ വസിക്കുന്നു.തെക്കുമ്പാട് കൂലോം,തായക്കാവ്,പാലോട്ട്കാവ്,കൂറുമ്പക്കാവ്,തെക്കുമ്പാട്-ജുമാ-മസ്ജിദ്എന്നിവയാനണ് പ്രധാന ആരാധനാകേന്ദ്രങ്ങള്.

ആരാധനാലയങ്ങൾ

തെക്കുമ്പാട് കൂലോം

കേരളത്തിൽ സ്ത്രീ തെയ്യം കെട്ടിയാടുന്ന ഏക സ്ഥലം തെക്കുമ്പാട് കൂലോം മാത്രമാണ്.