ഗവ.എച്ച്.എസ്.എസ്.കല്ലിൽ/എന്റെ ഗ്രാമം
മേതല
എറണാകുളം ജില്ലയിലെ കുന്നത്തുനാട് താലൂക്കിൽ അശമന്നൂർ പഞ്ചായത്തിലെ ഒരു ഗ്രാമമാണ് മേതല.
ആലുവ - മൂന്നാർ സംസ്ഥാന പാതയിൽ ഓടക്കാലിയിൽ നിന്നും രണ്ട് കിലോമീറ്റർ തെക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്നു. കോതമംഗലം, പെരുമ്പാവൂർ, മൂവാറ്റുപുഴ എന്നീ സ്ഥലങ്ങളിൽ നിന്ന് ഇവിടേക്ക് എത്തിച്ചേരാം.
പ്രാചീന ഭാരതീയ വാന ശാസ്ത്രജ്ഞനായ ആര്യഭടൻ ജനിച്ചത് മേതലയിലാണ് എന്ന് പറയപ്പെടുന്നു. ചരിത്ര പ്രസിദ്ധമായ കല്ലിൽ ഭഗവതി ക്ഷേത്രം ഇവിടുത്തെ ഒരു പ്രധാന ആരാധനാ കേന്ദ്രമാണ്. ജി. എച്ച്. എസ്. എസ്. കല്ലിൽ, മേതലയിലാണ് സ്ഥിതി ചെയ്യുന്നത്.
പൊതുസ്ഥാപനങ്ങൾ
- ജി. എച്ച്. എസ്. എസ്. കല്ലിൽ
- കല്ലിൽ ഭഗവതി ക്ഷേത്രം
- മഹാദേവർ ക്ഷേത്രം
- ടാഗോർ മെമ്മോറിയൽ പബ്ലിക് ലൈബ്രറി
- പോസ്റ്റ് ഓഫീസ്