ചെല്ലാനം

കേരളത്തിൽ എറണാകുളം ജില്ലയുടെ തെക്കു പടിഞ്ഞാറു ഭാഗത്തു സ്ഥിതി ചെയ്യുന്ന  ഒരു ഗ്രാമമാണ്  ചെല്ലാനം. എറണാകുളം ജില്ലയിലെ കൊച്ചി നഗരത്തിലെ ഒരു ഗ്രാമവും പ്രാന്തപ്രദേശവുമാണ് ചെല്ലാനം .എറണാകുളം ജില്ലയിലെ കൊച്ചി താലൂക്കിൽ  പള്ളുരുത്തി ബ്ലോക്കിൽ ചെല്ലാനം ,കുമ്പളങ്ങി , പള്ളുരുത്തി വില്ലജ് പരിധിയിൽ  വരുന്ന ഗ്രാമ പഞ്ചായത്താണ് 19.37 ചതുരശ്ര കിലോമീറ്റർ  വിസ്‌തീർണമുള്ള  ചെല്ലാനം ഗ്രാമ പഞ്ചായത്ത്.

ഭൂമി ശാസ്ത്രം

പള്ളിത്തോട്‌  വില്ലേജിന്റെയും  കാട്ടി പ്പറമ്പിന്റെയും  വടക്കേ അതിർത്തിയിൽ  നിന്ന്  ആരംഭിച്ചു  10 കിലോമീറ്റർ  നീളമുള്ള  ഇടുങ്ങിയ ഭൂപ്രദേശമാണ്  ചെല്ലാനം .