ഗവ.എൽ. പി. എസ്. കമ്പലടി/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
18:30, 19 ജനുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Soumya S (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
39506 - പച്ചക്കറി ക‍ൃഷി
39506-ക‍ൃഷി
39506-സ്കൂൾ പൂന്തോട്ടം
39506-അടുക്കള പച്ചക്കറിത്തോട്ടം

പി. എസ്. കമ്പലടി

39506-എന്റെ സ്ക‍ൂൾ

കൊല്ലം ജില്ലയിലെ പോരുവഴി പ‍ഞ്ചായത്തിലെ ഗ്രാമ പ്രദേശമായ കമ്പലടിയിലാണ് എന്റെ സ്ക‍ൂൾ സ്ഥിതി ചെയ്യുന്നത്. ദക്ഷിണ ഭാരതത്തിലെ ഏക ദുര്യോധന ക്ഷേത്രമായ മലനടയ‍ുടെ കരയാണ് കമ്പലടി. ഭ‍ൂപ്രകൃതി കൊണ്ടും ഗ്രാമീണ സൗന്ദര്യം കൊണ്ടും ഏറെ അന‍ുഗ്രഹീതരാണ് ഇവിടുത്തെ ജനത. സ്ക‍ൂൾ, ആശുപത്രി, വായനശാല തുടങ്ങിയ മറ്റു പൊതു സ്ഥാപൻങ്ങളും വിരൽ തുമ്പിൽ തന്നെയാണ് എന്നതും ഈ ഭ‍ൂപ്രദേശത്തിന്റെ പ്രത്യേകതയാണ്.

39506-നെൽകൃഷി

ഗ്രാമ സൗന്ദര്യം ഇന്നും നില നിൽക്കുന്നു എന്നതിന് ഉത്തമ ഉദാഹരണമാണ് ഗവ.എൽ. പി. എസ്. കമ്പലടി. സ്ക‍ൂളിന്റെ നട‍ുമ‍ുറ്റത്തായി സ്ഥിതി ചെയ്യുന്ന പ‍ൂന്തോട്ടവും പരിമിതമായ സ്ഥലത്ത് കാ‍ർഷിക ക്ലബ്ബിന്റെ നേത‍ൃത്വത്തിൽ സ്ക‍ൂൾ പരിസരത്ത് ഒരുക്കിയ നെൽ ക‍ൃഷിയും പച്ചക്കറി ക‍ൃഷിയും ഇതിന് ഉദാഹരണങ്ങളാണ്.

നിലവിൽ 126 ക‍ുട്ടികളും 7 അധ്യാപകരുമാണ് ഉള്ളത്. PTA യുടെ കീഴിൽ Pre Primary യും പ്രവർത്തിക്കുന്നു.

ജൈവ പച്ചക്കറിക്ക‍ൃഷി, ക‍ുട്ടിപ്പാചകം, സ്പെഷ്യൽ ഫ‍ുഡ്, ക‍ുഞ്ഞിക്കയ്യാൽ അന്നമ‍‍ൂട്ടാം തുടങ്ങിയ വൈവിധ്യമാർന്ന നിരവധി പഠന പ്രവ‍ർത്തനങ്ങൾ സ്ക‍ൂളിൽ അധ്യാപകരുടെയ‍ും SMC യുടെയ‍ും നേത്രത്വത്തിൽ നടന്നുവര‍ുന്ന‍ു. പ‍ൂതിയ കെട്ടിടത്തിന്റെ നി‍ർമ്മാണം കൂടി പ‍ൂർത്തിയാക‍ുമ്പോൾ സ്കൂളിന്റെ മ‍ുഖച്ഛായ തന്നെ മാറ‍ും.