കൂരിക്കുഴി ഗ്രാമം

തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ താലൂക്കിൽ കൈപ്പമംഗലം പഞ്ചായത്തിലെ ഒരു സുന്ദരഗ്രാമമാണ് കൂരിക്കുഴി .ദേശീയപാത 66 ൽ കൊപ്രക്കളം സെന്ററിൽ നിന്നും നിന്ന് കിലോമീറ്റർ പടിഞ്ഞാറ് ഭാഗത്തായാണ് കൂരിക്കുഴി ഗ്രാമം .ഇത് തീരദേശ പ്രദേശമാണ് .

ഭൂമിശാസ്ത്രം

കൂരിക്കുഴി ഗ്രാമത്തിന്റെ വടക്കു ഭാഗത്തു ചാമക്കാലയും തെക്ക് കാളമുറിയും കിഴക്ക് കൊപ്രക്കളവും പടിഞ്ഞാറ് അറബിക്കടലുമാണ് .തീരദേശ മേഖല ആയതിനാൽ ഇവിടെ കൂടുതലും മത്സ്യ തൊഴിലാളികളാണ് .

പൊതുസ്ഥാപനങ്ങൾ

ഗ്രാമത്തിന്റെ തെക്ക് പടിഞ്ഞാറ് ഭാഗത്തായി പോലീസ് സ്റ്റേഷനും തെക്ക് ഭാഗത്തു പഞ്ചായത്ത് ,കൃഷിഭവൻ ,പ്രാഥമികാരോഗ്യ കേന്ദ്രം  കിഴക്ക് വില്ലജ് ഓഫീസും  സ്ഥിതി ചെയ്യുന്നു .ചരിത്രപ്രസിദ്ധമായ കൂരിക്കുഴി ജുമാ മസ്ജിദ് കൂരിക്കുഴി ഗ്രാമത്തിന്റെ മധ്യഭാഗത്തായി സ്ഥിതി ചെയ്യുന്നു.