ജി.എം.യു.പി.എസ് കണ്ണമംഗലം/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

അച്ചനമ്പലം

മലപ്പുറം ജില്ലയിലെ കണ്ണമംഗലം ഗ്രാമപഞ്ചായത്തിലാണ് പ്രകൃതിസുന്ദരമായ ഈ ഗ്രാമം സ്ഥിതിചെയ്യുന്നത്. പ്രകൃതി കനിഞ്ഞ് നൽകിയ മനോഹാരിതകൾ നിറഞ്ഞു നിന്നിരുന്ന ശുദ്ധജലവും ശുദ്ധവായുവും ഒട്ടേറെ സുകൃതങ്ങളായി സമ്പന്നമായ ഒരു നാട്ടിൻപുറം.

ഭൂമിശാസ്ത്രം

മലപ്പുറം ജില്ലയിലെ കണ്ണമംഗലം ഗ്രാമപഞ്ചായത്തിലാണ് പ്രകൃതിസുന്ദരമായ ഈ ഗ്രാമം സ്ഥിതിചെയ്യുന്നത്.ആധുനികതയുടെ പോറലേൽക്കാതെ ഗ്രാമീണതയുടെ നന്മകളാൽ സമൃദ്ധമായിരുന്ന ജാഡകൾ ഒന്നുമില്ലാതെ പച്ചയായ മനുഷ്യർ സ്നേഹിച്ചും സഹകരിച്ചും ഇണങ്ങിയും പിണയും കൊണ്ടും ഉറങ്ങിയും കഴിഞ്ഞുകൂടിയ ശാന്തി നിറഞ്ഞു നിന്നിരുന്ന കൊച്ചു ഗ്രാമമാണ് അച്ചനമ്പലം .ദശകങ്ങൾക്ക് മുൻപ് ചേറൂർ എന്ന പേരിലാണ് ഈ പ്രദേശവും അറിയപ്പെട്ടിരുന്നത്. അച്ചനമ്പലം എന്നത് ഒരു പറമ്പിന്റെ പേരായിരുന്നു. ജനസാന്ദ്രത കൂടുകയും പള്ളിയും പള്ളിക്കൂടവും കടകളും ഉണ്ടാവുകയും ചെയ്തപ്പോഴാണ് അച്ചനമ്പലം ഗ്രാമത്തിന്റെ പേരായി വളർന്നത്.

പ്രധാനപ്പെട്ട പൊതു സ്ഥലങ്ങൾ

കണ്ണമംഗലം ഗ്രാമപഞ്ചായത്ത്

പ്രാഥമിക ആരോഗ്യ കേന്ദ്രം

കൃഷിഭവൻ

വില്ലേജ് ഓഫീസ്

ഗ്രാമീണ ബാങ്ക്

അർബൻ ബാങ്ക്

കണ്ണമംഗലം റൂറൽ കോ ഒപ്പറേറ്റീവ് സൊസൈറ്റി

കണ്ണമംഗലം പെയിൻ ആൻഡ് പാലിയേറ്റീവ് സെന്റ്ർ

ശ്രദ്ധേയമായ വ്യക്തികൾ

പി എ ബി അച്ചനമ്പലം

ആരാധനാലയങ്ങൾ

തോന്നിയിൽ കുടുംബ ക്ഷേത്രം

പെരണ്ടക്കൽ ഭഗവതി ക്ഷേത്രം

അച്ചനമ്പലം ജുമുഅത്ത് പള്ളി

അച്ചനമ്പലം മുജാഹിദ് പള്ളി

സലഫി മസ്ജിദ്

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

ജി എം യുപിഎസ് കണ്ണുമംഗലം

ജി എൽ പി എസ് കണ്ണുമംഗലം

എം എച്ച് എം എ യുപി സ്കൂൾ

എം ഇ എസ് സെൻട്രൽ സ്കൂൾ

ചിത്രശാല