ഗവ. യു പി എസ് കോലിയക്കോട്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

മാണിക്കൽ ഗ്രാമപഞ്ചായത്ത്

തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിലെ ഒരു ഗ്രാമ പഞ്ചായത്താണ് മാണിക്കൽ. വാമനപുരം ബ്ലോക്ക്‌ പഞ്ചായത്തിന്റെ ഭാഗമാണിത്.

തിരുവനന്തപുരം ജില്ലയിൽ ആദ്യമായും കേരളത്തിലെ ഏട്ടാമതായും ISO സർട്ടിഫിക്കേഷൻ നേടിയ ഗ്രാമപഞ്ചായത്താണ് മാണിക്കൽ. ഈ പഞ്ചായത്തിൽ നിലവിൽ 21 വാർഡുകളുണ്ട്. പഞ്ചായത്ത്‌ ഓഫീസ് പിരപ്പൻകോട് സ്ഥിതി ചെയ്യുന്നു. ഈ പഞ്ചായത്തിനെ രണ്ടായി വിഭജിച്ചുകൊണ്ട് എം. സി റോഡ് കടന്നുപോകുന്നു. മാണിക്യം വിളഞ്ഞ മണ്ണ് എന്ന അർത്ഥത്തിലാണ് 'മാണിക്കൽ ' എന്ന പേര് ലഭിച്ചത് എന്നു പറയപ്പെടുന്നു.

ഭൂമിശാസ്ത്രം

മാണിക്കൽ പഞ്ചായത്തിന്റെ ഭൂപ്രകൃതിയെ വലിയ കുന്നുകൾ, കുത്തനെയുള്ള ചരിവുകൾ , ചെറിയ കുന്നിൻ പ്രദേശങ്ങളിലെ നിരന്ന ഭൂമി, ചെറിയ ചരിവുകൾ, താഴ്‌വരകൾ, എലാപ്രദേശങ്ങൾ എന്നിങ്ങനെ തിരിച്ചിരിക്കുന്നു.

പ്രധാന പൊതുസ്ഥാപനങ്ങൾ

  • കൃഷി ഭവൻ, മാണിക്കൽ
  • കോലിയക്കോട് വില്ലേജ്  ഓഫീസ്
  • മാണിക്കൽ ഗ്രാമപഞ്ചായത്ത് ഓഫീസ്
  • മാണിക്കൽ സർവീസ് സഹകരണ സംഘം
  • എസ്‌. ബി റ്റി വെമ്പായം
  • മാണിക്കൽ പ്രഥമികാരോഗ്യ കേന്ദ്രം, കോലിയക്കോട്
  • വെറ്ററിനറി ഹോസ്പിറ്റൽ, വേളാവൂർ.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • കോലിയക്കോട് യു. പി. എസ്
  • പിരപ്പൻകോട് എൽ. പി. എസ്
  • പിരപ്പൻകോട് ഹയർ സെക്കന്ററി സ്കൂൾ
  • ഗവ. ഗേൾസ് എച്ച്. എസ്. എസ് കന്യാകുളങ്ങര
  • പാറക്കൽ യു. പി. എസ്‌
  • യു. ഐറ്റി സെന്റർ പിരപ്പൻകോട്
  • തലയിൽ എൽ. പി എസ്‌
  • കൊപ്പം എൽ. പി. എസ്‌
  • പിരപ്പൻകോട് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ.


ശ്രദ്ധേയരായ വ്യക്തികൾ

  • റ്റി. ആർ തൃവിക്രമൻ പിള്ള

    1936 ൽ ഗാന്ധിജിയെ പിരപ്പൻകോടിന് സമീപമുള്ള കോട്ടപ്പുറത്തു കൊണ്ടുവന്നു.

  • കെ. എൻ നായർ

    സ്വാതന്ത്ര്യ സമര സേനാനി, തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിന്റെ പ്രവർത്തകനും മരണം വരെ ഗാന്ധിയാനുമായിരുന്നു.

  • ചിറയിൽ കെ. സുകുമാരൻ നായർ
  •     1946 ൽ കോലിയക്കോട്ട് നിന്നും വേളാവൂരിലേക്ക് ജാഥ നയിക്കുകയും വിദേശ വസ്ത്രങ്ങൾ ബഹിഷ്കരിക്കുകയും ചെയ്തു.