ജി. വി. രാജാ സ്പോട്സ് സ്കൂൾ മൈലം/എന്റെ ഗ്രാമം
അരുവിക്കര
അരുവിക്കര ചരിത്രത്തിലൂടെ..........................................
കേരളത്തിലെ തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിൽ പെട്ട ഗ്രാമപഞ്ചായത്താണ് അരുവിക്കര. നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ ഭാഗമായ അരുവിക്കര, തിരുവനന്തപുരം പട്ടണത്തിന്റെ കിഴക്കായി സ്ഥിതി ചെയ്യുന്നു. വിസ്തീർണ്ണം 21.86 ചതുരശ്ര കിലോമീറ്ററാണ്. തിരുവനന്തപുരം പട്ടണത്തിൽ നിന്ന് 12 കിലോമീറ്റർ ദൂരത്തായി സ്ഥിതി ചെയ്യുന്ന അരുവിക്കര ഗ്രാമപഞ്ചായത്ത് നിരവധി കുന്നിൻ പുറങ്ങളും, കുളങ്ങളും, തോടുകളും കൊണ്ട് സമൃദ്ധമായതും പ്രകൃതി രമണീയത കൊണ്ട് ആകർഷണീയവുമാണ്.
തിരുവനന്തപുരം ജില്ലയിലെ പ്രധാന ജല സ്രോതസ്സായ കരമനയാറും കിള്ളിയാറും ചേർന്നൊഴുകുന്ന മനോഹരമായ ഭൂപ്രദേശമാണ് അരുവിക്കര. ഏകദേശം 50 വർഷം പഴക്കമുള്ള അരുവിക്കര ഡാമിൽ നിന്നാണ് തലസ്ഥാന നഗരി ഉൾപ്പെടടെയുള്ള പ്രദേശങ്ങളിലേക്ക് കുടിവെള്ളം എത്തിക്കുന്നത്. കൃഷിക്കനുയോജ്യമായ വിവിധ തരം മണ്ണുകളാൽ സുലഭമാണ് അരുവിക്കര ഭൂപ്രദേശം. അരുവിക്കര ഗ്രാമപഞ്ചായത്തിലെ മൈലം വാർഡിൽ ആണ് ജി. വി രാജാ സ്കൂൾ സ്ഥിതി ചെയ്യുന്നത്.
അതിരുകൾ
വടക്ക് വെള്ളനാട് ഗ്രാമപഞ്ചായത്ത് , നെടുമങ്ങാട് മുനിസിപ്പാലിറ്റി
കിഴക്ക് വിളപ്പിൽ ഗ്രാമപഞ്ചായത്ത്
തെക്ക് തിരുവനന്തപുരം കോർപറേഷൻ
പടിഞ്ഞാറ് കരകുളം ഗ്രാമപഞ്ചായത്ത്
ഭൂമിശാസ്ത്രം
അരുവിക്കര ഡാം സ്ഥിതി ചെയ്യുന്നത് ഈ പ്രദേശത്താണ്.
പൊതുസ്ഥാപനങ്ങൾ
- തിരുവനന്തപുരം ജില്ലയിലേക്കുള്ള കുടിവെള്ളം എത്തിക്കുന്ന ജല ശുദ്ദീകരണശാല ഈ ഗ്രാമപഞ്ചായത്തിലാണ്.
- താലൂക്ക് ആശൂപത്രി
- വില്ലേജ് ഓഫീസ്
- അരുവിക്കര പാർക്ക്
ആരാധനലയങ്ങൾ
മേജർ ശ്രീ ഭഗവതി ക്ഷേത്രം
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- ഗവ. എൽ.പി.എസ്. അരുവിക്കര
- ഗവ. എൽ.പി.എസ്, മൈലം
- ഗവ. എച്ച്.എസ്, അരുവിക്കര
- ജി. വി രാജാ സ്പോട്സ് സ്കൂൾ