ജി.എൽ.പി.എസ്.കാപ്പിൽ/എന്റെ ഗ്രാമം
കാപ്പിൽ
തിരുവനന്തപുരം ജില്ലയിലെ വർക്കല താലൂക്കിൽ ഇടവ പഞ്ചായത്തിലെ ഒരു തീരപ്രദേശ ഗ്രാമമാണ് കാപ്പിൽ .വർക്കലയിൽ നിന്നും ഏകദേശം എട്ട് കിലോമീറ്റർ മാറിയാണ് ഇത് സ്ഥിതിചെയ്യുന്നത് .കടലിനും കായലിനും ഇടയിലായി നിലകൊള്ളുന്ന ഈ ചെറിയ ഗ്രാമം സഞ്ചാരികളുടെ പറുദീസയാണ് .ഇവിടെ ബോട്ട് ക്ലബ്ബുകളും റിസോർട്ടുകളും ഉണ്ട് .കൊല്ലത്തുനിന്നും 26.1കിലോമീറ്റർ റോഡ് മാർഗ്ഗം സഞ്ചരിച്ചാൽ ഇവിടെയെത്താം .കടലും കായലും സംഗമിക്കുന്ന അപൂർവ്വ കാഴ്ച്ച കാണാൻ സ്വദേശികളും വിദേശികളും ആയി ആയിരക്കണക്കിനാളുകൾ ദിവസേന വരുന്നു
ശ്രദ്ധേയരായ വ്യക്തികൾ
കാപ്പിൽ നടരാജൻ (കാഥികൻ)
കാപ്പിൽ അജയകുമാർ (കാഥികൻ)
ഡോക്ടർ വിജയകുമാർ
കാപ്പിൽ ഗോപിനാഥൻ( റേഡിയോ നാടകകൃത്തു)
ശ്രീ മാധവൻ പിള്ള( ഇടവ മുൻ പഞ്ചായത്ത് മെമ്പർ )
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
കാപ്പിൽ HSS
കപ്പിൽ LPS