എ.എം.എൽ.പി.എസ്. കാളോത്ത്, നെടിയിരുപ്പ്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

കൊണ്ടോട്ടി

(കൊണ്ടോട്ടി മുനിസിപ്പാലിറ്റിയിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്) കൊണ്ടോട്ടി എന്ന പേരിന് പിന്നിലെ ചരിത്രം

കൊണ്ടോട്ടി പഴയങ്ങാടി ജുമാ മസ്ജിദ്

ഹിജ്റ വർഷം എട്ടിന്റെ അന്ത്യത്തിൽ ക്രിസ്തുവർഷം പതിനാലാം നൂറ്റാണ്ടിലെ അന്ത്യത്തിലാണ് പള്ളി നിർമ്മിച്ചിരിക്കുന്നത്. പള്ളിയുടെ നിർമ്മാണവുമായി ബന്ധപ്പെട്ടാണ് കൊണ്ടോട്ടി എന്ന പേര് ലഭിച്ചത്. കൊണ്ടോട്ടി ഭാഗത്ത് പള്ളികളിൽ ആയിരുന്ന കാലത്ത് വെള്ളിയാഴ്ച ജുമാ നമസ്കാരത്തിന് പോയിരുന്നത് തിരൂരങ്ങാടിയിലേക്ക് ആയിരുന്നു . അങ്ങിനെ ഒരു വെള്ളിയാഴ്ച കാറ്റും മഴയും കാരണം അവർ തിരൂരങ്ങാടി എത്താൻ വൈകുകയും അതുകാരണം ജുമാ നമസ്കാരം നഷ്ടപ്പെടുകയും ചെയ്തു അന്ന് തിരൂരങ്ങാടിയിലെ ആളുകൾ അതിനെ കളിയാക്കിക്കൊണ്ട് "നിങ്ങൾക്ക് ഒരു ഓല കീറ്    കൊണ്ടെങ്കിലും പള്ളി നിർമ്മിച്ചു കൂടായിരുന്നോ " എന്നും ചോദിച്ചു.അതിൽ അഭിമാനക്ഷതം തോന്നിയ നാട്ടു പ്രമുഖർ എല്ലാവരും കൂടെ തലയൂർ മുഹ്സിത്തിനെ സമീപിക്കുകയും 101 പൊൻ പണവും വെറ്റിലയും കാണിക്ക സമർപ്പിച്ച് പള്ളി നിർമ്മിക്കാൻ സ്ഥലം വിട്ടു കിട്ടണമെന്ന് ആവശ്യപ്പെടുകയും ചെയ്തു .സ്ഥലം വിട്ടു കിട്ടിയെങ്കിലും ഇവിടെ കൊടും കാടായിരുന്നു കാടുവെട്ടി തെളിയിക്കാൻ ആളെ കിട്ടാനില്ല അപ്പോൾ മണക്കടവ് അഹമ്മദ് കുട്ടി കുഞ്ഞറമുട്ടി ,യൂണിറ്റ് മുഹമ്മദ് എന്നിവർ കുറെ പൊൻപണം ഈ കാട്ടിലേക്ക് വാരിയെറിഞ്ഞു .ആ പൊൻ പണം മോഹിച്ച് ആളുകൾ കാട് വെട്ടി തെളിച്ചു .അങ്ങനെയാണ് കൊണ്ടു വെട്ടി എന്നത് കൊണ്ടോട്ടി ആയി മാറിയത് .

കാടുവെട്ടി  കൊണ്ടുവെട്ടി കൊണ്ടോട്ടി

കൊത്തുപണികളും കാലിഗ്രാഫി കൊണ്ട് മനോഹരമാണ്  ഈ പഴയങ്ങാടി പള്ളി .അതുകൊണ്ട് തന്നെ കേരള ടൂറിസം മാപ്പ് ഇടംപിടിച്ച സ്ഥലം കൂടിയാണിത്

നെടിയിരുപ്പ്

സാമൂതിരി വംശത്തിന്റെ മൂലസ്ഥാനം മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി താലൂക്കിലെ കൊണ്ടോട്ടി മുനിസിപ്പാലിറ്റിയിൽ "നെടിയിരുപ്പ് " ആയിരുന്നു.അതുകൊണ്ട് സാമൂതിരിമാരെ "നെടിയിരുപ്പ് മൂപ്പ്" എന്നും ഈ വംശത്തെ "നെടിയിരുപ്പ് സ്വരൂപം" എന്നും വിളിക്കുന്നു. നെടിയിരുപ്പ് സ്വരൂപം രാജാക്കന്മാർ സാമൂതിരിമാർ എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്.നെടിയിരുപ്പ് ആയിരുന്നു അവരുടെ ആസ്ഥാനം. ചില ചരിത്രകാരന്മാർ പറയുന്നതനുസരിച്ച് "നാമവിക്രമ രാജകുടുംബത്തിന്റെ" സമ്പത്ത് നെടിയിരുപ്പിൽ സൂക്ഷിച്ചിരുന്നതായും അവർ ആ സ്ഥലത്തെ "നെടി-ഇരുപ്പ് " എന്ന വിളിച്ചതായും പറയുന്നു. നെടിയിരുപ്പിലെ "വരുത്തിയിൽ പറമ്പി"ലാണ് ഈ സ്ഥലം സ്ഥിതിചെയ്യുന്നത്. നിലവിൽ കൊണ്ടോട്ടി മുനിസിപ്പാലിറ്റിയുടെ ഭാഗമാണ് നെടിയിരുപ്പ് ഗ്രാമം. കൊളോണിയൽ കേരളത്തിൽ സാമൂതിരിയുടെ തലസ്ഥാനമായിരുന്നു നെടിയിരുപ്പ് അക്കാലത്തു ഇത് "നെടിയിരുപ്പ് സ്വരൂപം" എന്നറിയപ്പെട്ടിരുന്നു..