റീഡേഴ്സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
23:40, 27 ഡിസംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nemomups (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശ്രീ.അനിൽ പുസ്തക ചുവർ സന്ദർശിക്കുന്നു

അക്ഷരം വഹിക്കുന്ന സൗഹൃദങ്ങൾ

സമയം വൈകിട്ട് അഞ്ചരയോടടുക്കുന്നു. പള്ളിക്കൂടം പൂട്ടിയിറങ്ങാൻ നേരം ഒരു കാർ സ്കൂളിന്റെ പ്രധാന കവാടത്തിന് മുന്നിലെത്തി ടീഷർട്ടും പാന്റും ധരിച്ച

ഒരു ചെറുപ്പക്കാരൻ സ്കൂൾ മുറ്റത്തേക്ക നടന്നു വന്നു.

'സർ , ഹെഡ് മാസ്റ്റർ എവിടെയാണ്?

"ഒന്നു പരിചയപ്പെടണ, അഭിനന്ദനമറിയിക്കണം"

ഞാൻ അദ്ദേഹത്തെ സ്നേഹപൂർവം ആഫീസിലേക്ക് ക്ഷണിച്ചു.

'സർ, വായനയ്ക്ക് ഈ വിദ്യാലയം നൽകുന്ന വിലയും കുട്ടികൾക്ക് നൽകുന്ന പിന്തുണയും പുസ്തകച്ചുമരും മറ്റ് പരിപാടികളുമെല്ലാം ഞാൻ അറിയുന്നുണ്ട്. അന്ന് തുടങ്ങിയ മോഹമാണ് ഇവിടെ വരണമെന്നുള്ളത് പക്ഷെ ജോലിത്തിരക്ക് കൊണ്ട് കഴിഞ്ഞില്ല. ക്ലാസ് മുറിയിലെ പുസ്തകച്ചുമരുകൾ ഒന്നു കാണാൻ അനുവദിക്കുമോ സർ?

തീർച്ചയായും.

ഞാനും ആ ചെറുപ്പക്കാരനും ഓഫീസ്‌സ്റ്റാഫ് വിജയനുമായി ക്ലാസ് മുറികളിലേക്ക് പോയി. പുസ്തകച്ചുവരിന്റെ പ്രവർത്തനങ്ങൾ വിശദീകരിച്ചു. അദ്ദേഹത്തിന് സന്തോഷമായി. തിരികെ ഓഫീസിലെത്തി ഒന്നു രണ്ടു ചിത്രങ്ങൾ പകർത്തിയ ശേഷം അദ്ദേഹം പറഞ്ഞു. ഈ സ്കൂളിലെ കൂട്ടുകാർക്ക് ഞാൻ ശേഖരിച്ച കുറച്ച് പുസ്തകങ്ങളുണ്ട് അത് കൈപ്പറ്റണം എന്ന പറഞ്ഞുകൊണ്ട് കാറിന്റെ ഡോർ തുറന്ന് രണ്ട് കാർഡ് ബോഡ് ബോക്സ് നിറയെ കടലാസിന്റെ മണം മാറാത്ത  പുസ്തകങ്ങൾ. ഒരു മലയാള പുസ്തകം പോലുമില്ല. വലിയ വിലപിടിപ്പുള്ള കുഞ്ഞു പുസ്തകങ്ങൾ. അനിൽ ടെക്നോപാർക്കിലെ ജീവനക്കാരനാണ്. അക്ഷരസ്നേഹിയാണ്. അനിലിന്റെ പോലുള്ളവരാണ് പൊതു വിദ്യാലയങ്ങളുടെ കരുത്ത്. വീട്ടിലെത്തിയ അനിൽ എനിക്കയച്ച സന്ദേശം ഇങ്ങനെ

"Thanks sir , nice meeting you . Its an amazing team you have built and school is awesome"

"https://schoolwiki.in/index.php?title=റീഡേഴ്സ്_ക്ലബ്ബ്&oldid=2031700" എന്ന താളിൽനിന്ന് ശേഖരിച്ചത്