ഗവ.എൽ.പി.എസ്.മുടിപ്പുരനട വെങ്ങാനൂർ/എന്റെ വിദ്യാലയം

Schoolwiki സംരംഭത്തിൽ നിന്ന്
11:18, 29 ഡിസംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44220 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഓർമ്മകളിലൂടെ.........

എന്റെ വിദ്യാലയം


വെങ്ങാനൂർ ദേശത്തിന്റെ സൂര്യതേജസ്സായ ഈ കലാലയം അനേകായിരം പേർക്ക് പ്രാഥമിക വിദ്യാഭ്യാസം നൽകി പ്രൗഢ ഗംഭീരമായി തലയുയർത്തി നിൽക്കുന്നു. ഈ വേളയിൽ മനസിൽ നിന്നും ഒരിക്കലും മായാത്ത ഒരുപാട് ഓർമ്മകൾ നൽകിയ ഈ വിദ്യാലയത്തെക്കുറിച്ച് എഴുതാൻ ഏറെയുണ്ട്. എനിക്ക് അറിവിന്റെ ആദ്യാക്ഷരം പകർന്നു തന്ന കലാലയം. ഓരോ ദിവസവും ജീവിതത്തിന്റെ ഉയർച്ചയിലേയ്ക്ക് വഴികാട്ടി തന്ന അധ്യാപകരും മറക്കാനാകാത്ത സൗഹൃദങ്ങളും എനിക്ക് സമ്മാനിച്ചു ഈ കലാലയം. വിദ്യാഭ്യാസം പൂർത്തിയാക്കി അധ്യാപക വൃത്തിയിൽ പ്രവേശിച്ചപ്പോൾ പഠിച്ച വിദ്യാലയത്തിൽ അധ്യാപികയായി വരണം എന്നൊരു ആഗ്രഹം ഉണ്ടായിരുന്നു. മനസിന്റെ ആഗ്രഹസഫലീകരണമെന്നോണം ഈ വിദ്യാലയത്തിൽ അധ്യാപികയായി പ്രവർത്തിയ്ക്കാൻ അവസരം ലഭിച്ചു. വിദ്യാർത്ഥിയായും പിന്നീട് അദ്ധ്യാപികയായും പ്രവർത്തിക്കാൻ കഴിഞ്ഞ സ്കൂളിന്റെ പ്രഥമാദ്ധ്യാപികയായി എത്തിയ ദിവസം ജീവിതത്തിൽ ഒരിയ്ക്കലും മറക്കാൻ കഴിയാത്ത ഒരു ദിവ്യ അനുഭവമായി മാറി. ഭൗതിക സാഹചര്യങ്ങളിലും പഠന മികവിലും ഒന്നാം നിരയിലേയ്ക്ക് എത്തി നിൽക്കുന്ന ഈ കലാലയത്തിൽ പ്രഥമാദ്ധ്യാപികയായി നീണ്ട പന്ത്രണ്ട് വർഷം എനിക്ക് വളരെ നന്നായി പ്രവർത്തിയ്ക്കാൻ കഴിഞ്ഞു.

കെ.ജയശ്രീ

മുൻ ഹെഡ്മിസ്ട്രസ്സ്

ഗവ എൽ.പി.എസ് മുടിപ്പുരനട