ഗവ എസ് വി എച്ച് എസ് എസ് കുടശ്ശനാട്/എന്റെ വിദ്യാലയം
എന്റെ വിദ്യാലയം
ശങ്കരവിലാസം ഗവണ്മൻറ് ഹയർ സെക്കണ്ടറി സ്കൂൾ :- ഈ സരസ്വതി മന്ദിരം രൂപം കൊണ്ടിട്ട് ഏകദേശം എഴുപത്തിരണ്ട വർഷംആകുന്നു.പുരാണ പ്രസിദ്ധമായ പന്തളം പട്ടണത്തിന് തെക്കു മാറി കുരമ്പാലയ്കും കുടശ്ശനാടിനും ഇടയിൽ തണ്ടാനുവിള എന്ന ഗ്രാമത്തിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.ചരിത്രം പരിശോധിക്കുമ്പോൾ ഈ സ്കൂളിന്റെ സ്ഥാപനത്തിനും വളർച്ചക്കുംവേണ്ടി ആത്മാർത്ഥമായി സഹായിക്കകയും യത്നിക്കുകയും ചെയ്ത വ്യക്തിയായിരുന്നു ശ്രീ കേശവക്കുറുപ്പ്.സവർണ്ണമേധാവിത്തം നിലനിന്നിരുന്ന കാലഘട്ടത്തിൽ ഹരിജനോദ്ധാരണത്തിന് വേണ്ടി സ്ഥാപിതമായ ഈ കൊച്ചു വിദ്യാലയം 21ാം നൂറ്റാണ്ടിൽ എല്ലാ കർമ്മ പഥങ്ങളിലും അസാധാരണമായ വളർച്ചയിൽ എത്തി നില്കുന്നതിന്റെ ചരിത്ര കഥകൾ നമുക്ക് മനസ്സിലാക്കാം.