ജി എം യു പി എസ് വേളൂർ/ക്ലബ്ബുകൾ /സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
21:44, 9 ജൂൺ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 16341 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
2022-23 വരെ2023-242024-25


കുട്ടികളിൽ ശാസ്ത്രപഠനം ഫലപ്രദമാക്കാനും ശാസ്ത്രബോധം വളർത്താനും സയൻസ് ക്ലബ് ലക്ഷ്യമിടുന്നു.പതിവുയോഗങ്ങൾക്കുപുറമെ ദിനാചരണങ്ങളും ശാസ്ത്രോത്സവങ്ങളും നടത്തുന്നു. ലോക രക്തദാനദിനം

ജൂൺ14 ന് രക്തദാനത്തിന്റെ മഹത്വം കുട്ടികളിലെത്തിക്കാൻ വിദ്യാലയത്തിൽ വിവിധ പരിപാടികൾ നടത്തി.തിരൂർ ജില്ലാആശുപത്രിയിലെ ഡോ. പ്രവീൺ ഹേമന്ദ് ലോകരക്തദാന ദിനത്തിന്റെ പരിപാടികൾ ഓൺ ലൈൻആയി ഉദ്ഘാടനം ചെയ്തു. രക്തദാനത്തിന്റെ പ്രാധാന്യവുമായി ബന്ധപ്പെട്ട ലേഖനം,ചോദ്യോത്തരങ്ങൾ വീഡിയോ പ്രസന്റേഷൻ തുടങ്ങിയവ നൽകി എൽ. പി ,യു. പി വിദ്യാർഥികൾ രക്തദാന ബോധവത്കരണവുമായി ബന്ധപ്പെട്ട പ്ലക്കാർഡുകൾ നിർമ്മിച്ചു.

ചാന്ദ്രദിനം

ജൂലായ് 21 ന് തിരുവനന്തപുരം ISRO യിെല ശാസ്തജ്ഞൻ അബി എസ് ദാസ് ചാന്ദ്ര ദിനത്തിൽ ഓൺലൈനിൽ അതിഥിയായെത്തി ,ചാന്ദ്ര ദിനത്തിന്റെ പാധാന്യം വിവരിച്ചു.ചാന്ദ്ര ദിനവുമായി ബന്ധപ്പെട്ട വീഡിയാ പ്രസന്റേഷൻ, ചേദ്യോത്തരങ്ങൾ, ലേഖനം തുടങ്ങിയവ ക്ലാസ് ഗ്രൂപ്പുകളിൽ നൽകി.ചാന്ദ്രമനുഷ്യന്റെ വേഷമണിയൽ,ചാർട്ട് നിർമ്മാണം, പോസ്റ്റർ നിർമ്മാണം തുടങ്ങിയ പരിപാടികളും നടത്തുകയുണ്ടായി. 21 ന് രാതി 8 മണിക്ക് സ്കൂൾ തലത്തിൽ ഓൺലൈൻ കിസ് മത്സരവും ഉണ്ടായിരുന്നു.

ഓസോൺ ദിനം

ഓസോൺ ദിനത്തിൽ എറണാകുളം സെന്റ് ആൽബർട്ട് കോളേജിലെ രസതന്ത്രവിഭാഗം മേധാവി ഡോ. വിജയ് ജോൺ ജേഴ്‌സൺ അതിഥിയായെത്തി. ഓസോൺ ദിനം ആചരിക്കേണ്ടതിന്റെ പ്രാധാന്യം വ്യക്തമാക്കി. വിദ്യാർഥികൾ വീടുകളിൽ വൃക്ഷത്തൈ നട്ടുപിടിപ്പിച്ച തിന്റെ ഫോട്ടോകൾ, വീഡി യോകൾ ക്ലാസ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്തു. കൂടാതെ കുട്ടികൾ പോസ്റ്റർ നിർമ്മാണത്തിൽ പങ്കെടുത്തു.വീഡിയോ പ്രസന്റേഷൻ, ചോദ്യോത്തരങ്ങൾ,ഓസോൺ ദിനവുമായി ബന്ധപ്പെട്ട ലേഖനം തുടങ്ങിയവ ക്ലാസ് ഗ്രൂപ്പുകളിൽ നൽകി

ലോകബഹിരാകാശ വാരാചരണം

ലോകബഹിരാകാശ വാരാചരണത്തോടനുബന്ധിച്ചു ഐ.എസ് ആർ.ഒ യുടെ നേതൃത്വത്തിൽ ഒക്ടോബർ 7 ന് രാവിലെ 10 മണിക്ക് ഗൂഗിൾ മീറ്റ് വഴി കുട്ടികൾക്ക് ക്ലാസ് നൽകി. ലിക്വിഡ് പ്രോപ്പൽഷൻ സെന്ററിലെ ശ്രീ.അസീം.കെ.എസ് ക്ലാസ് നയിച്ചു.

ശാസ്ത്ര പാർക്ക്

ശാസ്ത്രപാർക്ക്

പന്തലായനി ബി ആർ സി യുടെ സഹകരണത്തോടെ ശാസ്ത്ര പാർക്ക് സ്ഥാപിക്കാൻ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്.പരീക്ഷണങ്ങൾ ചെയ്യാനും പ്രവർത്തനക്ഷമമായ മോഡലുകൾ പരിചയപ്പെടാനും കുട്ടികൾക്ക് കഴിയുന്നു.