കെ.എം.എച്ച്.എസ്. കരുളായി/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
22:53, 17 ഡിസംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jamsheer pm (സംവാദം | സംഭാവനകൾ) (വിജയികൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25


എസ്എസ്എൽസി-2023

വിജയികൾ

സൈബർ സ‍ുരക്ഷ’ ബോധവൽക്കരണ പരിപാടി

സൈബർ സുരക്ഷ പരിപാടി- ഷാന മെഹ്റിൻ ക്ലാസെട‍ുക്ക‍ുന്ന‍ു
സംസ്ഥാന സർക്കാരിന്റെ ന‍ൂറ‍ുദിന കർമപദ്ധതിയ‍ുടെ ഭാഗമായി നടപ്പിലാക്കിയ രക്ഷകർത്താക്കൾക്ക‍ുള്ള സൈബർസ‍ു‍രക്ഷാ ബോധവൽക്കരണ പരിപാടി ലിറ്റിൽ കൈറ്റിന്റെ നേത‍ൃത്വത്തിൽ വിദ്യാലയത്തില‍ും സമീപപ്രദേശത്തെ മ‍ൂന്ന് വിദ്യാലയങ്ങളിലടക്കം (ജി.യ‍ു.പി.എസ് പ‍ുള്ളിയിൽ, എസ്.എ.യ‍ു.പി.എസ് ചേലോട്,ഡി.എൽ.പി.എസ് കര‍ുളായി). നടപ്പാക്കാൻ സാധിച്ച‍ു. നാല് വിദ്യാർഥികളെ ബി.ആർ.സിയിൽ ആർ.പി ട്രെയിനിങ്ങിൽ പങ്കെട‍ുപ്പിക്ക‍ുകയ‍ും അവർ വഴി 12 വിദ്യാർഥികൾക്ക് ഇിതിന്റെ സ്ക‍ൂൾതല പരിശീലനം നൽക‍ുകയ‍ും അങ്ങനെ പതിനാറോളം വിദ്യാർഥികൾ ഇതിന്റെ ഭാഗമായി പ്രവർത്തിക്ക‍ുകയ‍ും ചെയ്‍ത‍ു .
സൈബർ സുരക്ഷ പരിപാടി - അസിൻ കെപി ക്ലാസെട‍ുക്കുന്നു.
സൈബർ സുരക്ഷ പരിപാടി 2


സ്‍ക‍ൂൾ പത്രിക

വിദ്യാലയത്തിലെ മികവ‍ുകളെ അടിസ്ഥാനപ്പെട‍ുത്തി ' നേർകാഴ്ച ' എന്ന പേരിൽ സ്‍ക‍ൂൾപത്രിക പ‍ുറത്തിറക്കി. സ്‍ക‍ൂളിൽ നടക്ക‍ുന്ന വിവധ പരിപാടികള‍ുടെ ഫോട്ടോഗ്രാഫിയ‍ും ഡോക്യ‍ുമെന്റേഷൻ റിപ്പോർട്ട‍ും ക‍ുട്ടികൾ ശേഖരിച്ച് എഡിറ്റിംങ് നടത്തി സ്‍ക‍ൂളിലെ മ‍ുഴ‍ുവൻ വിദ്യാർഥികൾക്ക‍ും പി.ടി.എയ‍ുടെ സഹായത്താൽ കോപ്പികൾ വിതരണം ചെയ്‍ത‍ു.

ലിറ്റിൽ കൈറ്റ് - ജില്ലാ ക്യാമ്പിലേക്ക്

പ്രോഗ്രാമിംഗ്,ആനിമേഷൻ വിഭാഗത്തിൽ സ്‍ക‍ൂളിനെ പ്രധിനിതീകരിച്ച് 8 പേർ സബ്ജില്ല ക്യാമ്പിൽ പങ്കെട‍ുക്ക‍ുകയ‍ും അതിൽ പ്രോഗ്രാമിംഗ് വിഭാഗത്തിൽ ജില്ലാ ട്രെയിനിംഗ് ക്യാമ്പിൽ (അസിൻ കെ.പി) വിദ്യാർഥിക്ക് പങ്കെട‍‍ുക്കാൻ സാധിച്ച‍ു.

YIP(യങ് ഇന്നവേഷൻ പ്രേഗ്രാം)

വിദ്യാലയത്തിലെ മ‍ുഴ‍ുവൻ വിദ്യാർഥികൾക്ക‍ും യങ് ഇന്നവേഷൻ പ്രേഗ്രാം അവേർനസ് ഒന്നാംഘട്ട ക്ലാസ‍ുകൾ നൽകി.ഹൈസ്‍ക‍ൂൾ വിഭാഗത്തിൽ 12 ബാച്ച‍ുകള‍ും ഹയർസെക്കന്ററി വിഭാഗത്തിൽ 4 ബാച്ച‍ുകള‍ും തിരിച്ച് ക്ലാസ‍ുകൾ നൽകി.ഇതിന് മ‍ുന്നോടിയായി കൈറ്റ് മാസ്റ്റർ /മിസ്ട്രസ്‍മാർ അധ്യാപകർക്ക് പരിശീലനം നൽകി.ത‍ുടർന്ന് തൽപരരായ വിദ്യാർഥികൾക്ക് രണ്ടാംഘട്ട പരിശീലനം നൽക‍ുകയ‍ും രണ്ട് ക‍ുട്ടികൾ വെബ് പോർട്ടലിൽ രജിസ്റ്റർ ചെയ്യ‍ുകയ‍ും തുടർന്ന് ബി ആർ സി തലത്തിൽ പരിശീലനം നേട‍ുകയ‍ും ചെയ്‍ത‍ു.

ലിറ്റിൽ കൈറ്റ്സ്

ലിറ്റിൽ കൈറ്റ്-2023 വിജയികൾ