ജി.എസ്സ്.എം.എച്ച്.എസ്സ്. തത്തമംഗലം/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്
ദൃശ്യരൂപം
| Home | 2026-27 |


സാമൂഹ്യബോധവും ലക്ഷ്യബോധവും സേവനസന്നദ്ധതയും സാമൂഹിക പ്രതിബദ്ധതയുള്ള ഒരു യുവതലമുറയെ വാർത്തെടുക്കുക എന്ന് ഉദ്ദേശത്തോടെ 2013 ഡിസംബർ 13 ന് തത്തമംഗലം ഗവൺമെൻറ് എസ.എം.എച്ച്.എസിൽ ഈ സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റ് അനുവദിക്കുകയുണ്ടായി. 2014 ഫെബ്രുവരി 23 ന് എം. എൽ. എ കെ. അച്ചുതൻ ഉദ്ഘാടനം ചെയ്ത് യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു.
അധ്യാപകരായ ശ്രീ വിജയൻ വി, പ്രസീത വി എന്നിവർ എസ്. പി. സി യുടെ ചുമതല ഏറ്റെടുത്തു.
എട്ടിലെയും 9 ലെയും ആൺകുട്ടികളെയും പെൺകുട്ടികളെയും ഉൾപ്പെടുത്തി രണ്ട് ബാച്ചുകൾ ആയാണ് എസ് പി സി പ്രവർത്തിക്കുന്നത് ജൂനിയർ കേഡറ്റ്സ് 40 പേരും സീനിയർ കേഡറ്റ് 40 പേരും ഈ യൂണിറ്റിൽ ഉണ്ട്.
ബുധൻ, ശനി ദിവസങ്ങളിൽ ആണ് എസ് പി സി പ്രവർത്തനങ്ങൾ സ്കൂളിൽ സംഘടിപ്പിക്കുന്നത്.
ഹൈസ്കൂളിലെ രണ്ട് അധ്യാപകർ സി പി ഓ എ സി പി ഓ എന്നീ റാങ്കുകളിൽ സേവനമനുഷ്ഠിക്കുന്നു.