മാർതോമ എച്ച്.എസ്. ഫോർ ദ ഡെഫ് ചെർക്കള/പ്രവർത്തനങ്ങൾ

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25


2022-2023 വർഷത്തിലെ പ്രധാന പ്രവർത്തനങ്ങൾ

ജൂൺ 1

പ്രവേശനോത്സവം

2022 ജൂൺ 1ാം തീയതി പ്രവേശനോത്സവം സംഘടിപ്പിച്ച‍ു.

പരിസ്ഥിതി ദിനം

ജൂൺ 5-ാംതീയതി പരിസ്ഥിതി ദിനം ആചരിക്ക‍ുകയ‍ുണ്ടായി.സ്കൂൾ ക്യാമ്പസിൽ വൃക്ഷ തെെകൾ നട്ടു പിടിപ്പിച്ചു.

സ്വാതന്ത്ര്യ ദിനം

സ്ക‍ൂൾ അ‍ഡ്മിനിസ്ട്രേറ്റർ മാത്യു ബേബി അച്ചൻ പതാക ഉയർത്തി.പോസ്റ്റർ രചന,ഡിജിറ്റൽ പെയിന്റിങ് മൽസരം,പതാക നിർമ്മാണം

എന്നിങ്ങനെ വിവിധ മൽസരങ്ങൾ നടത്തി.

മറ്റ‍ു വിവിധ ദിനാചരണങ്ങൾ,ബധിരദിനം എന്നിവ ആചരിക്ക‍ുകയ‍ുണ്ടായി.

വിവിധ പ്രവർത്തനങ്ങൾ(2003---2004)

പ്രവേശനോത്സവം (JUNE 1)

പ്രവേശനോത്സവം ബഹ‍ു.ചെങ്കള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഖാദർ ബദരിയ ഉദ്ഘാടനം ചെയ്ത‍ു. പ്രധാന അധ്യാപിക ശ്രീമതി

ജോസ്മി ജോഷ്വ സ്വാഗതം പറഞ്ഞ ചടങ്ങിൽ നവാഗതരായ ക‍ുട്ടികളെ സ്വീകരിക്ക‍ുകയ‍ും പഠനോപകരണങ്ങൾ വിതരണം ചെയ്യ‍ുകയ‍ും

ചെ‍യ്‍ത‍ു.

പരിസ്ഥിതി ദിനം (June 5)

പരിസ്ഥിതി ദിനത്തോടന‍ുബന്ധിച്ച് വിവിധ പ്രവർത്തനങ്ങൾ സ്ക‍ൂളിൽ നടന്ന‍ു. കോളേജ് ഫാക്കൽറ്റി ഫാ.വർഗ്ഗീസ് ജോൺ അച്ചൻ

വൃക്ഷത്തെെകൾ നട്ട് പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്ത‍ു.

നല്ല പാഠം

ഫലവ‍ൃക്ഷ തെെകൾ നട്ട് നല്ല പാഠം പദ്ധതിക്ക് ത‍ുടക്കം ക‍ുറിച്ച‍ു.coordinator Joshymon K T,Sibi C Kunhappan എന്നിവര‍ുടെ നേതൃത്വത്തിൽ

നല്ല പാഠം പ്രവർത്തനങ്ങൾ നടക്ക‍ുന്ന‍ു.

ജൂൺ 19 വായനാ ദിനം

സ്ക‍ൂൾ അസംബ്ലിയിൽ വെച്ച് വായനാദിനത്തിന്റെ പ്രാധാന്യം വ്യക്തമാക്ക‍ുന്ന പ്രഭാഷണം ശ്രീമതി.ബെൻസി ടീച്ചർ നടത്തി.

വായനാ വാരാചരണത്തോടന‍ുബന്ധിച്ച് പ‍ുസ്തക പ്രദർശനം,പ‍ുസ്തക പരിചയം,പോസ്റ്റർ രചനാ മത്സരം,ക്വിസ് മത്സരം

സാഹിത്യകാരൻമാരെ പരിചയപ്പട‍ുത്തൽ എന്നിവ സംഘടിപ്പിച്ച‍ു.