ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്/Say No To Drugs Campaign
സമൂഹത്തിൽനിന്ന് ലഹരിയെ തുടച്ചുനീക്കുന്നതിനൊപ്പം പുതുതലമുറയെ ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്ന് മോചിപ്പിക്കുക എന്ന ഉദ്ദേശത്തോടെ ജീവിതമാണ് ലഹരി എന്ന സന്ദേശത്തോടെ ഭാവിതലമുറ സ്കൂളുകളിൽ ലഹരി വിമുക്ത അന്തരീക്ഷത്തിൽ പഠിക്കണമെന്നും വളരണമെന്നും മുൻനിർത്തി സ്കൂളുകളിൽ ലഹരി വിരുദ്ധ ക്ലബ്ബ് രൂപീകരിച്ചു ആയതിന്റെ ഭാഗമായി വിദ്യാലയത്തിൽ വിവിധതരത്തിലുള്ള ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് ലഹരി വിരുദ്ധ പ്രതിജ്ഞ ലഹരി വിരുദ്ധ സൈക്കിൾ റാലി ലഹരി വിരുദ്ധ ചുമർചിത്രം ലഹരി വിരുദ്ധ പോസ്റ്റർ രചന മത്സരം എന്നിവ സംഘടിപ്പിച്ച വിദ്യാർത്ഥികൾക്കിടയിൽ ശരിയായ ദിശാബോധം നൽകുക എന്നത് വളരെ അത്യന്താപേക്ഷിതമായ കാര്യമാണ് ലഹരിയുടെ ചതിക്കുഴികൾ മനസ്സിലാക്കാനും അവയോട് ദൃഢമായ രീതിയിൽ വേണ്ട എന്ന് ഉറപ്പിച്ച് പറയാൻ കുട്ടികളെ പ്രാപ്തമാക്കാനും കൗതുകത്തിന്റെയോ സാഹചര്യങ്ങളുടെ സമ്മർദ്ദം മൂലമോ ലഹരിയുടെ കെണിയിൽ അകപ്പെട്ടുപോയ കുട്ടികളെ കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകാനും കൗൺസിലിംഗ് നൽകാനും സാധിച്ചു ലഹരി വിരുദ്ധ ക്ലബ്ബിൻറെ കൃത്യമായി ഇടപെടലുകളിലൂടെയുള്ള ലഹരിയുടെ ചതിക്കുഴികളിൽ നിന്ന് രക്ഷപ്പെടുത്താൻ കഴിഞ്ഞു എന്നത് സംതൃപ്തകരമായ കാര്യമായി സ്കൂളിൻറെ ചരിത്രത്തിൽ നമുക്ക് അടയാളപ്പെടുത്താം