സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25


ജൂൺ 12 പ്രവേശനോത്സവം

ഹെഡ്മിസ്ട്രസ് ശ്രീമതി ജീവ ടീച്ചറുടെ സ്വാഗതഭാഷണത്തോടെ ആരംഭിച്ച പ്രവേശനോത്സവത്തിന്റെ അദ്ധ്യക്ഷ ബഹു. പ്രിൻസിപ്പാൾ ശ്രീമതി ഉഷാനന്ദിനിടീച്ചർ ആയിരുന്നു.വാർഡ് മെമ്പർ ദീപ്തി ചടങ്ങ് ഉദ്ഘാടനം ചെയ്തു.പി.ടി.എ.പ്രസിഡണ്ട് ശ്രീ രാജൻ മാസ്റ്റർ,സ്ററാഫ് സെക്രട്ടറി ശ്രീമതി ആശാദീപ എന്നിവർ പുതിയ അദ്ധ്യയനവർഷത്തിന് ആശംസ നേർന്നു.വിദ്യാർത്ഥികൾ മധുരം കഴിച്ചും സ്വാഗതഗാനം ആസ്വദിച്ചും പ്രതിജ്ഞ ചൊല്ലിയും ചടങ്ങ് ധന്യമാക്കി.

ജൂൺ13 ലിററിൽ കൈററ്സ് ഉദ്ഘാടനം

ലിറ്റിൽ കൈറ്റ്സ് ഉദ്ഘാടനം ജൂൺ 13 ബുധനാഴ്ച വൈകുന്നേരം ലിറ്റിൽ കൈറ്റിന്റെ ഉദ്ഘാടനം ശ്രീ പനോളി വൽസൻ മാസ്റ്റർ നിർവ്വഹിച്ചു. ഹെ‍ഡ്മാസ്റ്ററുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സ്കൂൾ എൈ ടി കോർഡിനേറ്റർ ശ്രീമതി ലത കെ കെ സ്വാഗതം പറഞ്ഞു. കൈറ്റ് മിസ്ട്രസ്സ് ശ്രീമതി പ്രിൻസി ടീച്ചർ പദ്ധതി വിശദീകരണം നടത്തി ലിറ്റിൽ കൈറ്റ്സിന്റെ പ്രവർത്തനങ്ങളെകുറിച്ച് രക്ഷിതാക്കളേയും ലിറ്റിൽ കൈറ്റ്സ് അംഗങ്ങളേയും ബോധവൽക്കരിച്ചു. സീനിയർ അസിസ്റ്റന്റ് ശ്രീമതി തങ്കെണി ടീച്ചർ സ്റ്റാഫ് സെക്രട്ടറി ആശാദീപ എന്നിവർ ആശംസ അർപ്പിച്ചു. കൈറ്റ് മിസ്ട്രസ് പ്രസീന ടീച്ചർ നന്ദി അറിയിച്ചു.

ജൂൺ19 വായനാദിനം

പി. എൻ പണിക്കർ അനുസ്മരണം,വായനയുടെ പ്രാധാന്യം ,വായനാനുഭവം ,ആസ്വാദനക്കുറിപ്പ് മത്സരം.

പുസ്തകാസ്വാദനം 2018

പൊതുവിദ്യാഭ്യാസവകുപ്പും ജില്ലാഇൻഫർമേഷൻസെന്ററും സംയുക്തമായി നടത്തിയ പുസ്തകാസ്വാദനമത്സരത്തിൽ കൃഷ്ണാസാരംഗ്.10.C ജില്ലയിൽ ഒന്ന-ാം സ്ഥാനം നേടി

വായനാമത്സരം 2018

വായനാവാരത്തിനോടനുബന്ധിച്ച് സ്റ്റേററ് ലൈബ്രറികൗൺസിൽ നടത്തിയ വായനാമത്സരത്തിൽ കൃഷ്ണസാരംഗ്10C (രണ്ട-ാം സ്ഥാനം)അനിരുദ്ധ് അശോക്8B (ഏഴാം സ്ഥാനം)എന്നിവരെ ജില്ലാതലത്തിലേക്ക് തിര‍ഞ്ഞെടുത്തു

ജൂലായ്5ബഷീർ അനുസ്മരണം

അനുസ്മരണപ്രഭാഷണം,കൃതികൾ പരിചയപ്പെടുത്തൽ,കഥാപാത്രാനുകരണം

2017-18

  ക്ലാസ് മാഗസിൻ.

പഠനപ്രവർത്തനങ്ങളുടെ ഭാഗമായി ക്ലാസ്സുകളിൽ മാസിക തയ്യാറാക്കി പ്രകാശനം ചെയ്യാറുണ്ട്."ജാലകം," "തനിമ" എന്നിവ അവയിൽ ചിലതാണ്.

   വിദ്യാരംഗം കലാ സാഹിത്യ വേദി.

ജൂൺ 19 മുതൽ 26 വരെ വായനാവാരം  

*പുസ്തകാസ്വാദനം*പുസ്തകപരിചയം*വായനാനുഭവം*പുസ്തകമേള(എൻ.ബി.​എസ്, ചിന്ത പബ്ലിക്കേഷൻസ്)*ലൈബ്രറിക്ക് 1 പുസ്തകം പദ്ധതി

ആഗസ്ററ്31 ഓണാഘോഷം (2017)

പൂക്കളമത്സരം,ഓണക്കളികൾ,ഓണസദ്യ


     നവംബർ 1 കേരളപ്പിറവി ദിനം
   *പ്രഭാഷണം* കവിതാലാപനം*സിനിമാഗാനാലാപനം*ഗാനമാല