Schoolwiki സംരംഭത്തിൽ നിന്ന്
ഗണിത ക്ലബ്ബ്
2022-23 വർഷത്തെ ഗണിതക്ലബ്ബിന്റെ പ്രവർത്തനങ്ങൾ
ജൂൺ മാസത്തിൽ ഗണിത ക്ലബ്ബ് രൂപീകരിച്ച ഹൈസ്കൂൾ വിഭാഗത്തിൽനിന്ന് കൺവീനറായി അമിനുൽ ഹക്കും ജോയിന്റ് കൺവീനറായി ആയിഷ റിദയും തെരഞ്ഞെടുക്കപ്പെട്ടു. യു.പി വിഭാഗത്തിൽനിന്ന് കൺവീനറായി മുഹമ്മദ് യാസീനെയും ജോയിന്റ് കൺവീനറായി നസ്രിയ ഫാത്തിമയെയും തെരഞ്ഞെടുത്തു.
കൊറോണ കാലത്ത് നടക്കാതിരുന്ന ആറാം ക്ലാസ് ലെവൽ പരീക്ഷയായ ന്യൂ മാറ്റ് സിന്റെയും കഴിഞ്ഞ വർഷത്തെ ന്യൂ മാറ്റ് സിന്റെയും സെലക്ഷൻ 14. 7.2022 ബുധൻ സ്കൂൾ ഓഡിറ്റോറിയത്തിൽ നടത്തി. സെലക്ഷൻ കിട്ടിയ കുട്ടികൾക്ക് പ്രത്യേകം ക്ലാസുകൾ നൽകി. 8 കുട്ടികൾ ജില്ലാതലങ്ങളിലേക്ക് യോഗ്യത നേടി.
യോഗ്യത നേടിയവർ
നുസ്ഹ മുനീർ, മുഹമ്മദ് ഷാമിൽ, ആര്യനാദ്,അനന്യ, മുഹമ്മദ് സഹൽ,ആയിഷ റിദ,നവീൻ പി.എസ്, അവന്തിക.
ജൂലൈ മാസത്തിൽ ഗണിത ക്വിസ് മത്സരവും പാസ്കൽ ഡേയുമായി ബന്ധപ്പെട്ട് ചാർട്ട് പ്രദർശനവും നടത്തി. ഓഗസ്റ്റ് 8 ന് ഗവ.ഹയർ സെക്കന്ററി സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് ക്ലബ്ബ് ഉദ്ഘാടനം റിട്ട. സംഗീത അധ്യാപകൻ സുരേന്ദ്രൻ പുത്തൂർവട്ടം ഉദ്ഘാടനം ചെയ്തു. റിട്ട ഹെഡ്മാസ്റ്റർ ഈ.സി. മുഹമ്മദ് സാർ മുഖ്യാതിഥി ആയിരുന്നു. ഗണിത ഗാനങ്ങളും, ശാസ്ത്രജ്ഞൻമാരെ പരിചയപ്പെടുത്തലും ചടങ്ങിൽ നടന്നു.
24.9.22 ന് ഹൈസ്കൂൾ വിഭാഗത്തിൽനിന്ന് 9 വിഭാഗങ്ങളിലായും യുപി വിഭാഗത്തിൽനിന്ന് 5 വിഭാഗങ്ങളിലായി സ്കൂളിൽ ഡൈനിങ് ഹാളിൽ വെച്ച് ഗണിത മേള നടത്തി. സബ്ജില്ലാ ഗണിതശാസ്ത്രമേളയിൽ കുട്ടികളെ പങ്കെടുപ്പിച്ചു.
ശകുന്തള ദേവിയുടെ ജന്മദിനമായ നവംബർ 4 ന് ചാർട്ട് പ്രദർശന മത്സരം നടത്തി. ഒന്ന് രണ്ട് സ്ഥാനം കിട്ടിയവർക്ക് സമ്മാനം നൽകി.
ദേശീയ ഗണിത ശാസ്ത്ര ദിനത്തോട് അനുബന്ധിച്ച് ഗണിത വാരാചരണം നടത്തി. ഗണിത ക്വിസ്, ഗണിത ഗാന മത്സരം, ശ്രീനിവാസ അനുസ്മരണ പ്രസംഗം, ഡോക്യുമെന്ററി പ്രദർശനം, ചാർട്ട് പ്രദർശനം എന്നീ മത്സരങ്ങൾ നടത്തി. ഓരോ മത്സരത്തിലും ഒന്ന് രണ്ട് മൂന്ന് സ്ഥാനം നേടിയവർക്ക് സമ്മാനം നൽകി.
ജനുവരി 5 ന് സ്കൂൾ തല ക്വിസ് മത്സരം നടത്തി.