വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
17:45, 30 നവംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 41068 ROSE MARY (സംവാദം | സംഭാവനകൾ) (→‎ചക്രക്കസേര)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ചക്രക്കസേര

സ്കൂൾ വിദ്യാർത്ഥിനികൾക്കും അധ്യാപകർക്കും അത്യഹിത ഘട്ടത്തിൽ ഉപയോഗിക്കാൻ പുതിയതായി അപ്രൂവലായ അധ്യാപകരായ ഷീല എസ്,ലിസി ബി, പ്രിയ വില്യം, ലൂർദ് മേരി, സ്മിത സി എന്നീ അധ്യാപകർ ചക്ര കസേര സംഭാവനയായി നൽകുകയുണ്ടായി.

ഹൈടെക് സ്കൂൾ പദ്ധതി

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻ്റെ ഭാഗമായി സ്കൂളിനെ മികവിൻ്റെ കേന്ദ്രമാക്കി മാറ്റാനുള്ള പ്രവർത്തനത്തിൽ ഞങ്ങളുടെ സ്കൂളും സജ്ജരായി. സ്മാർട്ട് ക്ലാസ് മുറികൾ ഹൈസ്കൂൾ വിഭാഗത്തിൽ അൻപതും യു.പി വിഭാഗത്തിൽ ഇരുപതും സ്മാർട്ട് ക്ലാസ് മുറികൾ ഉണ്ട്.


ക്ലാസ് മുറികൾ

ക്ലാസ് മുറികൾ ഹൈ സ്കൂൾ വിഭാഗത്തിൽ അമ്പതും പ്രൈമറി വിഭാഗത്തിൽ നാല്പത്തി അഞ്ചും ഉണ്ട്


കമ്പ്യൂട്ടർ ലാബ്

ഹൈസ്കൂൾ വിഭാഗത്തിന് രണ്ടു കമ്പ്യൂട്ടർ ലാബിലായി മുപ്പതു ഡെസ്ക്ടോപ്പും ലാപ്ടോപ്പ് അൻപതും,യു.പി.വിഭാഗത്തിന് ഇരുപത്,കമ്പ്യൂട്ടർ ലാബിലേക്ക് ആറ് എന്നിങ്ങനെ എഴുപത്തിയാറ് ലാപ്ടോപ്പുകൾ കുട്ടികളുടെ പഠന മികവുകൾക്കായി ക്രമീകരിച്ചിരിക്കുന്നു.

സയൻസ് ലാബ്

ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി ലാബുകൾ കുട്ടികളുടെ പഠന നിലവാരം വർദ്ധിപ്പിക്കാനുതകുന്ന തരത്തിൽ ക്രമീകരിച്ചിരിക്കുന്നു.

സോഷ്യൽ സയൻസ് ലാബ്

ഹിസ്റ്ററി, ജോഗ്രഫി എന്നിങ്ങനെ തരം തിരിച്ച് വസ്തുക്കൾ സോഷ്യൽ സയൻസ് ലാബിൽ ക്രമീകരിച്ചിരിക്കുന്നു.

മാത്‌സ് ലാബ്

കണക്കുമായി ബന്ധപ്പെട്ട് നിർമ്മിച്ച പഠനോപകരണങ്ങളും മറ്റു സാമഗ്രികളും ലാബിൽ സജ്ജമാക്കിയിരിക്കുന്നു.

ആഡിറ്റോറിയം

ആയിരം പേർക്ക് ഒരുമിച്ചിരിക്കാവുന്ന ഓഡിറ്റോറിയം സ്കൂളിൻ്റെ പ്രത്യേകതയാണ്.


കുടിവെള്ളം

കുട്ടികൾക്ക് ശുദ്ധീകരിച്ച വെള്ളം ലഭ്യമാക്കാൻ ടാപ്പുകൾ ക്രമീകരിച്ചിരിക്കുന്നു.

സാനിറ്റേഷൻ & തെർമൽ സ്‌കാനിങ്

സാനിറ്റേഷൻ & തെർമൽ സ്‌കാനിങ് ശുചീകരണ പ്രവർത്തനമായി നടത്തി വരുന്നു.കുട്ടികളെ സാനിറ്റൈസേഷൻ നടത്തിയാണ് രാവിലെ സ്കൂളിൽ കയറ്റുന്നത്. ഉച്ചഭക്ഷണത്തിന് മുൻപായി കുട്ടികൾക്ക് കൈ കഴുകുന്നതിനായി ക്രമീകരണങ്ങൾ ഒരുക്കിയിരിക്കുന്നു.


ഓപ്പൺ സ്റ്റേജ്

കുട്ടികളുടെ അസംബ്ലി നടത്തുന്നതിനും, ചില അവസരങ്ങളിൽ ആഘോഷ പരിപാടികളും ദിനാചരണങ്ങൾ നടത്തുന്നതിനും ഉതകുന്ന രീതിയിൽ ഒരു ഓപ്പൺ സ്റ്റേജ് സ്കൂൾ ഗ്രൗണ്ടിൽ സജ്ജീകരിച്ചിരിക്കുന്നു


ശുചി മുറികൾ

രണ്ടായിരത്തി ഇരുപത്തിരണ്ടിൽ പുതിയതായി അറുപത്തിയേഴ് ശുചി മുറികൾ പണി കഴിപ്പിച്ചു. ആകെ തൊണ്ണൂറ് ശുചി മുറികൾ കുട്ടികൾക്കായി ക്രമീകരിച്ചിരിക്കുന്നു.കൂടുതൽ അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക


വാഷ് ഏരിയ

കുട്ടികൾ കൈകൾ കഴുകാനും വാഷ് ഏരിയ ഒരുക്കിട്ടുള്ളത്


സൈക്കിൾ ഷെഡ്

സൈക്കിളിൽ വരുന്ന കുട്ടികൾക്ക് അവരുടെ സൈക്കിൾ സൂക്ഷിക്കുന്നതിനായി സ്കൂളിൽ രണ്ട് ഭാഗത്തായി സൈക്കിൾ ഷെഡ് ഒരുക്കിയിട്ടുണ്ട്.


സ്കൂൾ ബസ്

ഒരു സ്കൂൾ ബസ് വിവിധ സ്ഥലങ്ങളിൽ നിന്ന് സ്കൂളിലെത്തിച്ചേരാൻ കുട്ടികളെ സഹായിക്കുന്നു.

പൂന്തോട്ടം

സ്കൂൾ മുറ്റത്തുള്ള മനോഹരമായ പൂന്തോട്ടം മനോഹരമായ ചെടികൾ ഉൾപ്പെടുത്തിയിട്ടുള്ളതാണ്. അധ്യാപകരും വിദ്യാർത്ഥികളും ധാരാളം ചെടികൾ വച്ചുപിടിപ്പിച്ച് തോട്ടം മനോഹരമാക്കുന്നതിൽ പങ്കുകാരാകുന്നു.

ഭിന്നശേഷി

ഭിന്നശേഷി കുട്ടികൾക്ക് പ്രത്യേക പരിഗണന നൽകി പാഠ്യ പ്രവർത്തനങ്ങൾ നൽകുന്നു. ബി ആർ സി യിൽ നിന്നും സുജ ടീച്ചർ പ്രവർത്തനം ഉറപ്പുവരുത്തുന്നു.

കാരുണ്യ പ്രവർത്തനങ്ങൾ

യു.പിയിലെഒരു കുട്ടിയ്ക്ക് ഹാർട്ട് ഓപ്പറേഷൻ നടത്തുന്നതിനായി അൻപതിനായിരം രൂപ നൽകി.ഏഴാം ക്ലാസിൽ ഒരു കുട്ടി അസുഖബാധിതയായി മരിച്ചു. ആ കുടുംബത്തിനും സഹായo നൽകി. കോവിഡ് കാലത്ത് പല കുട്ടികളുടെയും വീടുകൾ സന്ദർശിച്ച് സഹായം നൽകി.കുട്ടികൾക്ക് പഠന സഹായത്തിനായി നാൽപ്പത്തിയെട്ട് ടിവിയും മൂന്ന് ടാബുകളും നൽകി. അറുപത്തിരണ്ട് കുട്ടികൾക്ക് മൊബൈൽ ഫോൺ നൽകാൻ കഴിഞ്ഞു. അധ്യാപകരുടെയും കുട്ടികളുടെയും രക്ഷകർത്താക്കളുടെയും ഒരുമിച്ചുള്ള പ്രവർത്തനം കൊണ്ടാണ് ഇത് സാധ്യമായത്. കൂടുതൽ അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക


ഉച്ചഭക്ഷണ പരിപാടി

ആയിരത്തി എണ്ണൂറ്റി എൻപത്തി രണ്ട് കുട്ടികൾ ഉൾപ്പെടുന്ന ഉച്ചഭക്ഷണ പരിപാടിയിൽ കുട്ടികൾക്ക് വിഭവസമൃദ്ധമായ മൂന്നു തരം കറികൾ ഉൾപ്പെടുത്തി ഉച്ചഭക്ഷണം നൽകുന്നു. സപ്ലിമെൻ്ററി ന്യൂട്രീഷ്യൻ്റെ ഭാഗമായി സർക്കാർ നിർദേശമനുസരിച്ച് ആഴ്ചയിൽ ഒരുദിവസം മുട്ടയും പാലും നൽകി വരുന്നു.മദർ പി.ടി.എ, പി.ടി.എ എന്നിവർ ഉച്ചഭക്ഷണം രുചിച്ചു നോക്കി അഭിപ്രായം രേഖപ്പെടുത്തുന്നു.ഉച്ചഭക്ഷണ പരിപാടിയിൽ ഇവരുടെ പങ്കാളിത്തം എടുത്തു പറയേണ്ടതാണ്.[കൂടുതൽ അറിയാൻ]


ബയോഡൈവേഴ്സിറ്റി പാർക്ക്

വ്യത്യസ്തയിനം ചെടികൾ ഉൾപ്പെടുത്തി ഒരു പാർക്ക് സ്കൂളിൽ ഒരുക്കിയിട്ടുണ്ട്. .

ബാൻ്റ് ട്രൂപ്പ്

വിമലഹൃദയം സ്കൂളിൻ്റെ അഭിമാനം വാനോളം ഉയർത്തിയ ബാൻ്റ് ട്രൂപ്പ് ഇരുപത് കുട്ടികൾ ഉൾപ്പെടുന്നതാണ്. സ്കൂളിൻ്റെ തുടക്കം മുതൽ ഇന്നുവരെയും സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി ബാൻ്റ് ട്രൂപ്പ് ജൈത്രയാത്ര തുടരുന്നു.ഇവർക്ക് ആവശ്യമായ എല്ലാ പിന്തുണയും അധ്യാപകർ നൽകി വരുന്നു. ബാൻഡ് മേള ഒന്നാം ഭാഗം കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ബാൻഡ് മേള രണ്ടാം ഭാഗം കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ബാൻഡ് മേള മൂന്നാം ഭാഗം കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ബാൻഡ് മേള നാലാം ഭാഗം കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ബാൻഡ് മേള അഞ്ചം ഭാഗം കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക മേള ആറാം ഭാഗം കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ബാൻഡ് മേള എട്ടാം ഭാഗം കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ബാൻഡ് മേള കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക



സ്കൂൾ ഗ്രൗണ്ട്

വളരെ വിശാലമായ ഒരു ഗ്രൗണ്ട് സ്കൂളിൻ്റെ പ്രത്യേകതയാണ്. പി.ടി അധ്യാപകർ കുട്ടികളുടെ കായിക ക്ഷമത വർദ്ധിപ്പിക്കാനുള്ള കളികൾ പരിശീലിപ്പിക്കുന്നു.

കലാമേഖല

കുട്ടികളിലെ കലാവാസനകൾ ഉയർത്തുന്നതിനായി നൃത്തം, സംഗീതം, ചിത്രരചന, വാദ്യോപകരണങ്ങൾ വായിക്കുന്നത് .... എന്നിങ്ങനെ വിവിധ മേഖലകളിൽ അഭിരുചി ഉള്ളവരെ കണ്ടെത്തി പ്രോത്സാഹിപ്പിച്ച് കൂടുതൽ പരിശീലനം നൽകുന്നു.

പ്ലാസ്റ്റിക്കിനോട് വിട പറയാം.....

പ്ലാസ്റ്റിക്കിൻ്റെ ദൂഷ്യവശങ്ങൾ കുട്ടികളെ മനസിലാക്കി ഭൂമിയെ സംരക്ഷിക്കുക എന്ന യജ്ഞത്തിൽ പങ്കെടുക്കാൻ പ്ലാസ്റ്റിക് ശേഖരിക്കുന്നതിനായി സ്കൂൾ ഗ്രൗണ്ടിൽ ഒരു ബോക്സ് സ്ഥാപിച്ചിരിക്കുന്നു.


ചിത്രകളിലൂടെ

[കൂടുതൽ കാണാൻ ]