ജി.എൽ.പി.എസ് കോളിത്തട്ട്/പ്രവർത്തനങ്ങൾ/2023-24
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ലോക തപാൽ ദിനം ആചരിച്ചു.
ശാന്തിഗിരി: ഗവൺമെൻറ് എൽ പി സ്കൂൾ കോളിത്തട്ടും FC കോൺവെൻറ് ശാന്തിഗിരിയും ചേർന്ന് കോളിത്തട്ടിലെ പോസ്റ്റ് ഓഫീസ് സന്ദർശിച്ചു. സമ്മാനങ്ങൾ നൽകി. പോസ്റ്റ് ഓഫീസ് ജീവനക്കാരെ ആദരിച്ചു.
പോസ്റ്റ് ഓഫീസ് ജീവനക്കാർ ഓഫീസ് പ്രവർത്തനങ്ങൾ കുട്ടികൾക്ക് വിശദീകരിച്ച് നൽകുകയും ചെയ്തു.
കോളിത്തട്ട് ഗവ എൽ പി സ്കൂളിൽ ഓണാഘോഷം വിപുലമായ രീതിയിൽ നടത്തപ്പെട്ടു. ഓണാഘോഷത്തിന്റെ ഔപചാരിക ഉദ്ഘാടനം സെൻറ് സെബാസ്റ്റ്യൻസ് ചർച്ച് ശാന്തിഗിരി വികാരി റവ ഫാദർ സന്തോഷ് ഒറവാറന്തറ നിർവഹിച്ചു. പിടിഎ പ്രസിഡണ്ട് ശ്രീ ജോസഫ് വള്ളോക്കരി അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി ലിസി പി എ, റിട്ടയേഡ് എച്ച് എം ഷാജി ജോൺ, മദർ പി ടി എ പ്രസിഡണ്ട് ശ്രീമതി സൗമ്യ ബിനു, സ്റ്റാഫ് സെക്രട്ടറി ശ്രീ ഉല്ലാസ് ജി ആർ, എസ് ആർ ജി കൺവീനർ ശ്രീമതി സജിഷ എൻ ജെ കുമാരി ഏയ്ഞ്ചൽ സോജൻ എന്നിവർ സംസാരിച്ചു.
രക്ഷിതാക്കളും അധ്യാപകരും ചേർന്ന് വിഭവ സമൃദ്ധമായ സദ്യ ഒരുക്കി. പൂക്കളം ഇട്ടു. കുട്ടികൾക്കുള്ള വിവിധ മത്സരങ്ങളും രക്ഷിതാക്കൾക്കുള്ള വിവിധ മത്സരങ്ങളും നടത്തി. സമ്മാനങ്ങൾ വിതരണം ചെയ്തു. തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറി.