സേക്രഡ്ഹാർട്ട് ഗേൾസ്. എച്ച് .എസ്.തലശ്ശേരി/ഹൈസ്കൂൾ/2023-24

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവേശനോത്സവം

പ്രവേശനോത്സവം ഗ്രീൻ പ്രോട്ടോകോൾ അനുസരിച്ച് എല്ലാവരുടെയും സഹകരണത്തോടെ ഭംഗിയായി നടത്തി ഉദ്ഘാടനം നിർവഹിച്ചത് ബാലാവകാശ കമ്മീഷൻ ചെയർപേഴ്സൺ അഡ്വക്കേറ്റ് കെ വി മനോജ് കുമാർ സാർ ആയിരുന്നു

പരിസ്ഥിതീ ദിനാഘോഷം

പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുന്നതിനു വേണ്ടി ബോൾപൻ ഉപയോഗം കുറച്ച് പരമാവധി ഇങ്കു പിന്നിലേക്ക് നീങ്ങുന്നതിനും പ്ലാസ്റ്റിക് വാട്ടർബോട്ടിൽ നു പകരം സ്റ്റീൽ വാട്ടർ ബോട്ടിലുകൾ ഉപയോഗിക്കുന്നതിനും ആഹ്വാനം ചെയ്തു.പരിസ്ഥിതി ദിനവുമായി ബന്ധപ്പെടുത്തി ക്വിസ് നടത്തി വിജയികളെ തെരഞ്ഞെടുത്തു

വായനാ ദിനം

വായന മാസാചരണ പരിപാടികൾ ആരംഭിച്ചു വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ ഓരോ ദിവസവും വിവിധങ്ങളായ പരിപാടികൾ അസംബ്ലിയിൽ അവതരിപ്പിച്ചു. ലഹരി വിരുദ്ധ ദിനം ഗൈഡ്സിന്റെയും എസ്പിസിയുടെയും നേതൃത്വത്തിൽ ബോധ വൽക്കരണക്ലാസ് ലഹരി വിരുദ്ധ പ്രതിജ്ഞ എന്നിവ നടത്തി

ബഷീർ ദിനം

ബഷീർ ദിനംവളരെ വിപുലമായി നടത്താൻ സാധിച്ചു ക്വിസ് പോസ്റ്റർ ബുള്ളറ്റ് ബോർഡ് മത്സരം എന്നിവ നടത്തി ബഷീർ കഥാപാത്ര അവതരണം നടത്തി ജനസംഖ്യാദിനം പോസ്റ്റർ രചന കൊളാഷ് എന്നിവ നടത്താൻ സാധിച്ചു

ലഹരി വിരുദ്ധ ദിനം

ചാന്ദ്രദിനാചരണം

ക്വിസ് ബുള്ളറ്റിൻകോട് നിർമ്മാണ മത്സരം പ്രഭാഷണങ്ങൾ ചാന്ദ്ര മനുഷ്യൻ അവതരണം അമ്പിളി കവിത എന്നിവ അസംബ്ലിയിൽ നടത്തി

ഗണിത ശില്പശാല

ഓരോ ക്ലാസിലെയും ഗണിതത്തോട് താല്പര്യം ഉള്ള തിരഞ്ഞെടുത്ത കുട്ടികളെ ചേർത്തുകൊണ്ട് ഒരു ഗണിത ശിൽപശാല നടത്തി.

ഹിരോഷിമ നാഗസാക്കി ദിനാചരണം'

ക്വിസ് മത്സരം ബുള്ളറ്റിൻ ബോർഡ് നിർമ്മാണ മത്സരം സഡാക്കോ കൊക്കിന് നിർമ്മിച്ച പ്രദർശനം എന്നിവ നടത്തി അതിൽനിന്ന് മികച്ച കൊക്കിനെ നിർമിച്ച കുട്ടികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു

സ്വാതന്ത്ര്യ ദിനാഘോഷം

വിവിധ കലാപരിപാടികളുടെ മികച്ച രീതിയിൽ നടത്താൻ നമ്മുടെ സ്കൂളിന് സാധിച്ചു വിശിഷ്ടാതിയായി

ഓണാഘോഷം

ക്ലാസ് തല പൂക്കള മത്സരം വടംവലി മത്സരം ഉറിയടി മത്സരം എന്നിവ നടത്തി വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു. എല്ലാ കുട്ടികൾക്കും പായസവിതരണവും നടത്തി

കർഷകദിനം

കർഷക റാലി കൃഷി രീതികളും കൃഷി ഉപകരണങ്ങളുമായി ബന്ധപ്പെട്ട എക്സിബിഷൻ എന്നിവ നടത്തി

സ്കൂൾതല ശാസ്ത്രമേള നടത്തി വിജയികളെ തിരഞ്ഞെടുത്തു

സ്കൂൾ തല കലോത്സവം മികച്ച രീതിയിൽ നടത്തുവാൻ സാധിച്ചു

സ്പോർട്സ് ഡേ

കുട്ടികളെ സ്ക്വാഡ് തിരിച്ചുകൊണ്ട് മാർച്ച് പാസ്റ്റ് നടത്തി ഉദ്ഘാടനം ബഹുമാനപ്പെട്ട ജോസ് നിർവഹിച്ചു എസ്പിസി ഗൈഡ്സ് റെഡ് ക്രോസ് എന്നീ സംഘടനകൾ മാർച്ച് നേതൃത്വം നൽകിയാണ് മാർച്ച് നടത്തിയത്. വളരെ മികച്ച രീതിയിൽ സ്പോർട്സ് ഡേ നടത്തുവാൻ സാധിച്ചു എന്നത് ചാരിതാർത്ഥ്യം നൽകുന്ന കാര്യമാണ്

ഉപജില്ലാ ശാസ്ത്രോത്സവംഐടി, സോഷ്യൽ സയൻസ്, വർക്ക് എക്സ്പീരിയൻസ് എന്നീ മേഖലകളിൽ സ്കൂളിന് ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയെടുക്കാൻ സാധിച്ചു മറ്റു ജനങ്ങളിൽ റണ്ണറപ്പുമായി

ശിശുദിനാഘോഷം

ഉപജില്ലാ കലോത്സവം നടക്കുന്നതിനാൽ നവംബർ ഇരുപതാം തീയതിയാണ് ശിശുദിനം ആഘോഷിച്ചത് അധ്യാപകരുടെ വിവിധങ്ങളായ കലാപരിപാടികൾ സമ്മാനാർഹരായവർക്കുള്ള സമ്മാനദാനം.കുട്ടികൾക്കുള്ള വിവിധതരം ഗെയിമുകൾ എന്നിവയൊക്കെ ആസൂത്രണം ചെയ്ത് ഭംഗിയായി നടപ്പിലാക്കി

Childrens day celeberation 2023
Childrens day celeberation 2023
Childrens day celeberation 2023