ജി.എച്ച്. എസ്.എസ്. ഇരിമ്പിളിയം/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്
SPC
ജിഎച്ച്എസ്എസ് ഇരുമ്പിളിയം സ്കൂളിൽ
2014- 15 അധ്യയന വർഷത്തിലാണ് എസ്പിസി യൂണിറ്റ് ആരംഭിച്ചത്. എം.എം 407ആണ് യൂണിറ്റ് നമ്പർ. എഴുത്ത് പരീക്ഷയുടെയും കായികക്ഷമത പരീക്ഷയുടെയും അടിസ്ഥാനത്തിലാണ് വിദ്യാർത്ഥികളെ തിരഞ്ഞെടുക്കുന്നത്. 22 ആൺകുട്ടികൾക്കും, 22 പെൺകുട്ടികൾക്കും ആണ് ഒരു വർഷത്തിൽ ഈ യൂണിറ്റിൽ പ്രവേശനം ലഭിക്കുന്നത്.8,9 ക്ലാസുകളിൽ ആണ്spc യുടെ പ്രവർത്തനങ്ങൾ പൂർണ്ണമായും നടക്കുന്നത്. എല്ലാ ബുധൻ,ശനി ദിവസങ്ങളിലാണ് പരേഡ്, ആർ ബി.പി. ടി. എക്സസൈസുകൾ ഉണ്ടായിരിക്കും. രണ്ടാംശനി പരേഡോ,എക്സ്സസൈസോ ഉണ്ടായിരിക്കുന്നതല്ല.എല്ലാ ദിനങ്ങളിലും എസ്. പി. സി. കേഡറ്റുകളുടെ പ്രവർത്തനങ്ങൾ വിദ്യാലയങ്ങളിൽ നടത്താറുണ്ട്. ഓണം ക്യാമ്പ്, ക്രിസ്തുമസ് ക്യാമ്പ്, സമ്മർ ക്യാമ്പ്ഈ മൂന്ന് ക്യാമ്പുകൾ ഒരു അധ്യായന വർഷത്തിൽ കേഡറ്റുകൾക്ക് ലഭ്യമാകാറുണ്ട്. സെലക്ഷൻ ലഭിച്ച കുട്ടികൾക്ക് ജില്ലാ ക്യാമ്പിലും, സ്റ്റേറ്റ് ക്യാമ്പിലും പങ്കെടുക്കാൻ അവസരം ഉണ്ട്. ഹെൽത്ത്, ഫോറസ്റ്റ്,എക്സൈസ് എന്നീ ഡിപ്പാർട്ട്മെന്റുകൾ സംയുക്തമായുള്ള യൂണിറ്റ് ആയതിനാൽ ഡിപ്പാർട്ട്മെന്റുകളുടെ ക്ലാസുകൾ, നേച്ചർ ക്യാമ്പുകൾ എന്നിവയും കേഡറ്റുകൾക്ക് ലഭ്യമാകാറുണ്ട്. ആരോഗ്യവും, ഉത്തരവാദിത്ത്വവവും ,ചുമതല ബോധവും ഉള്ള യുവതലമുറയെ വാർത്തെടുക്കുക എന്നതാണ് ഈ യൂണിറ്റ് പ്രധാന മായും ലക്ഷ്യമാക്കുന്നത്.പാസിംഗ് ഔട്ടോടുകൂടി ഈ സേനയിലെ പ്രവർത്തനങ്ങൾക്ക് വിരാമമാകുന്നു.
വിദ്യാലയത്തിൽ ഈ യൂണിറ്റിന്റെ ചുമതല നിർവഹിക്കുന്നതിനായി ഒരധ്യാപികയും ഒരധ്യാപകനും ഉണ്ടായിരിക്കുന്നതാണ്. അഡീഷണൽ കമ്മ്യൂണിറ്റി പോലീസ് ഓഫീസർ, കമ്മ്യൂണിറ്റി പോലീസ് ഓഫീസർഎന്നീ പേരുകളിലാണ് ഇവർ അറിയപ്പെടുന്നത്.ബുധൻ, ശനി ദിവസങ്ങളിൽ പരേഡ് പ്രാക്ടീസിന് സ്റ്റേഷനിൽ നിന്നും ഒരു പോലീസ് ഉദ്യോഗസ്ഥനെ നിയോഗിച്ചിരിക്കുന്നു.ഡ്രിൽ ഇൻസ്പെക്ടർ എന്ന പേരിലാണ്ഇവർ അറിയപ്പെടുന്നത്. വിദ്യാലയത്തിൽ ഈ യൂണിറ്റിന്റെ പൂർണ്ണ ചുമതല പ്രധാന അധ്യാപികക്കാണ്.23-24 അധ്യയനവർഷത്തിൽ സിപിഒ. അനീഷ് കുമാർ കെ എസിപി ഒ സൗമ്യ. സി. ഡ്രിൽ ഇൻസ്പെക്ടർ ഷൈലേഷ്, രജിത എന്നിവർക്കാണ്.വളാഞ്ചേരി സ്റ്റേഷൻ പരിധിയിലാണ് ഈ യൂണിറ്റ് പ്രവർത്തിക്കുന്നത്. ഡിജിറ്റൽ മാഗസിൻ 2019