സെന്റ് തെരേസാസ് ജി.എച്ച്.എസ്. നെടുങ്കുന്നം/ലിറ്റിൽകൈറ്റ്സ്
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
വിവര വിനിമയ സാങ്കേതികവിദ്യയോടുള്ള പുതുതലമുറയുടെ താല്പര്യം ഗുണപരമായും സർഗാത്മകമായും പ്രയോജനപ്പെടുത്തുന്നതിനായി നടപ്പിലാക്കിയ ലിറ്റിൽ കൈറ്റ്സ് എന്ന കുട്ടികളുടെ ഐ.ടി കൂട്ടായ്മ 2018-2019 അധ്യയനവർഷത്തിൽ നെടുംകുന്നം സെന്റ് തെരേസാസ് ഗേൾസ് ഹൈസ്‍കൂളിൽ പ്രവർത്തനം ആരംഭിച്ചു.2018 മാർച്ച് മാസത്തിൽ നടന്ന അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിൽ എട്ടാം ക്ലാസിലെ 40 കുട്ടികൾക്ക് ലിറ്റിൽ കൈറ്റ്സ് ക്ലബിൽ അംഗത്വം ലഭിച്ചു.സിസ്റ്റർ. ജോളി തെരേസ്, ശ്രീമതി ജിജി റോസ് തോമസ് എന്നിവർ കൈറ്റ് മിസ്‍ട്രസ്സുമാരായി തെരഞ്ഞെടുത്തു.ലിറ്റിൽ കൈറ്റ്സിന്റെ യൂണിറ്റ് തലത്തിലെ സംഘാടനവും പ്രവർത്തനവും കാര്യക്ഷമമാക്കാൻ സ്‍കൂൾതലത്തിൽ സ്‍കൂൾതലനിർവഹണസമതി രൂപീകരിച്ചു.