ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/അംഗീകാരങ്ങൾ

(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ദേശീയ സംസ്ഥാന തലങ്ങളിൽ വിവിധ നേട്ടങ്ങൾ കൊയ്യാൻ സ്കൂളിനു കഴിഞ്ഞിട്ടുണ്ട്.

ബെസ്റ്റ് ഐ റ്റി സ്കൂൾ പുരസ്‌കാരം വീണ്ടും കോട്ടൺഹില്ലിലേക്ക്

2023-24 വർഷത്തെ സബ് ജില്ലാ ശാസ്ത്രോത്സവം കിരീടം ചൂടി കോട്ടൺഹിൽ . 671 പോയിന്റ് നേടിയാണ് കേടീടാം നേടിയത് . ബെസ്റ്റ് ഐ റ്റി പുരസ്‌കാരം സ്കൂൾ ഈ വർഷവും നേടാൻ കഴിഞ്ഞു. തിരുവനന്തപുരം സൗത്ത് സബ്ജില്ല ഗണിതശാസ്ത്ര മേളയിൽ ഹൈസ്കൂൾ വിഭാഗത്തിൽ ആകെ 13 മത്സര ഇനങ്ങളിൽ 10 ലും ഒന്നാം സ്ഥാനം നേടി ഓവറോൾ  നേടിയെടുക്കാൻ സാധിച്ചു. കൂടാതെ യു പി യിലും ഓവറോൾ  നേടി.

പ്രഥമ സ്കൂൾ വിക്കി പുരസ്ക്കാരത്തിൽ തിരുവനന്തപുരം ജില്ലയിൽ രണ്ടാം സ്ഥാനം

 
ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ശ്രീമതി. അമിനാറോഷ്നി സ്കൂളിനു വേണ്ടി അവാർഡ് ഏറ്റു വാങ്ങുന്നു

ശബരീഷ് സ്മാരക പ്രഥമ സ്കൂൾ വിക്കി പുരസ്ക്കാരത്തിൽ തിരുവനന്തപുരം ജില്ലയിൽ രണ്ടാം സ്ഥാനം നേടി. മലപ്പുറത്തു വെച്ചു നടന്ന ചടങ്ങിൽ ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ശ്രീമതി. അമിനാറോഷ്നി സ്കൂളിനു വേണ്ടി അവാർഡ് ഏറ്റു വാങ്ങി.


2022-23 വർഷം സ്കൂൾ വിക്കി പ്രശംസിപത്രം ലഭിച്ചു.

യു എസ് എസിന് ചരിത്രവിജയം

2020-21 ൽ കോട്ടൺഹിൽ  യു എസ് എസ് പരീക്ഷയിൽ ചരിത്രവിജയം കരസ്ഥമാക്കി. നമ്മുടെ സ്കൂളിലെ 26  കൊച്ചുമിടുക്കികളാണ് ഈ വിജയം നേടിയത് . അധ്യാപകരുടെ ചിട്ടയായ പരിശീലനത്തിന്റെയും കുട്ടികളുടെ കഠിനാധ്വാനത്തിന്റെയും വിജയമാണിത്. ഈ വർഷവും ഇതിന്റെ പരിശീലനം നടന്നു കൊണ്ടിരിക്കുന്നു .

സംസ്‌കൃതം സ്കോളർഷിപ്പ്

2020-21 ൽ കോട്ടൺഹില്ലിൽ സംസ്‌കൃതം സ്കോളർഷിപ്പ് പരീക്ഷ എഴുതിയ 12 കുട്ടികളും  സ്കോളർഷിപ്പ് കരസ്ഥമാക്കി. സ്കൂളിൽ സംസ്‌കൃത പഠനത്തിന് പ്രത്യേക പ്രാധാന്യം നൽകി വരുന്നു.

ആർട്ടിസ്റ്റിക്സ് ജിംനാസ്റ്റിക്സ് ജൂനിയർ ചാമ്പ്യൻഷിപ്പിൽ കോട്ടൺ ഹില്ലിലെ പത്താം തരം വിദ്യാർത്ഥിനിക്ക് ചരിത്ര വിജയം

ദേശീയ തലത്തിൽ സുവർണ മെഡൽ നേടി കേരളത്തിന് അഭിമാന നേട്ടം കൈവരിച്ചത് പത്താം തരം വിദ്യാർത്ഥിനി മെഹറിൻ എസ്. സാജ് ആണ് . കേരളത്തിന് ആദ്യമായാണ് ദേശീയതലത്തിൽ ജിംനാസ്റ്റിക്കിൽ അവാർഡ് നേടുന്നത്.



മീറ്റ് ദ ചാമ്പ്യൻ കോട്ടൻഹില്ലിലും

 
പാരാലിമ്പിക്സ് താരം ശ്രീ. ശരത് കുമാർകോട്ടൺഹിൽ സ്കൂളിൽ

ആസാദി കാ അമൃത് വർഷിന്റെ ഭാഗമായി ഇന്ത്യയിലെ തിരഞ്ഞെടുത്ത 75 സ്കൂളുകളിലായി മീറ്റ് ദ ചാമ്പ്യൻ പരിപാടി നടന്നു. മിനിസ്ട്രി ഓഫ് എഡ്യൂക്കേഷൻ സായി, എസ്.എസ്. കെ എന്നിവയുടെ സംയുക്തഭിമുഖ്യത്തിലാണ് മീറ്റ് ദി ചാമ്പ്യൻ പരിപാടി സംഘടിപ്പിച്ചത്. കേരളത്തിൽ തിരഞ്ഞെടുക്കപ്പെട്ട സ്കൂൾ കോട്ടൺഹിൽ സ്കൂൾ ആയിരുന്നു. ഇവിടെ പാരാലിമ്പിക്സിൽ ഹൈജമ്പിൽ ഇന്ത്യക്കു വേണ്ടി വെങ്കല മെഡൽ നേടിയ ശ്രീ. ശരത് കുമാർ എത്തിച്ചേർന്നു. ഇന്ത്യൻ പാരാ ഹൈജമ്പറും മുൻ ലോക ഒന്നാം നമ്പർ താരവും ഇന്ത്യക്കുവേണ്ടി നിരവധി മെഡലുകൾ കരസ്‌ഥമാക്കിയ ശരത് കുമാർ കുട്ടികളുമായി സംവദിച്ചു . തിരഞ്ഞെടുക്കപ്പെട്ട സ്കൂളുകളിലെ വിദ്യാർത്ഥികളെ ഉൾപെടുത്തി പരിപാടികൾ സംഘടിപ്പിച്ചു. സമീകൃത ആഹാരത്തിന്റെ പ്രാധാന്യം വിളിച്ചോതുന്ന വിവിധ ബോധവത്കരണ ക്ലാസ് നടന്നു.സായി, എസ്.എസ്. കെ എന്നിവയുടെ നേതൃത്വത്തിൽ കേരളത്തിൽ വേണ്ടി ശരത്കുമാറിന് ഉപഹാരം സമർപ്പിച്ചു.കുട്ടികൾക്കൊപ്പം ടേബിൾ ടെന്നീസ് കളിക്കുന്ന താരം എല്ലാവരിലും കൗതുകമുണർത്തി.

മീറ്റ് ദ ചാമ്പ്യൻ

ഇൻസ്പെയർ അവാർഡ് തുടർച്ചയായി രണ്ടാം വർഷവും

2020-21 വർഷം സ്കൂളിലെ 4 കുട്ടികൾക്ക് ഇൻസ്പെയർ അവാർഡ് നേടി. അപർണ കെ. രമണൻ , ശ്രുതി സന്തോഷ്, ആൻ മേരി ജേക്കബ്, സ്വാതി എസ്. വിജയ് എന്നീ കുട്ടികളാണ് അവാർഡ് നേടിയത്.

ഇൻസ്പെയർ അവാർഡ് 2020-21

2021-22 ൽ 3 കുട്ടികൾ അവാർഡ് നേടി. നേഹ , ആൻ, കൃഷ്ണ എന്നീ കുട്ടികൾ അവാർഡ് നേടി.

ഇൻസ്പെയർ അവാർഡ് 2021-22



എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം

എസ്.എസ്.എൽ.സി ,പ്ലസ് ടു പരീക്ഷകളിൽ തുടർച്ചയായി മികച്ച വിജയം നേടുന്ന വിദ്യാലയമാണ് ജി.ജി.എച്ച് എസ്.എസ് കോട്ടൺഹിൽ. ഓരോ വർഷവും 99%  വിജയശതമാനം ലഭിച്ചു വരുന്നു. 2020 - 21 കോവിഡ് പിടിച്ചു കുലുക്കി എങ്ങിലും 188 കുട്ടികൾ full A+ കരസ്ഥമാക്കി. പ്ലസ് ടു പരീക്ഷയിൽ 3 കുട്ടികൾ മുഴുവൻ മാർക്കും കരസ്ഥമാക്കി.

എസ്.എസ്.എൽ.സി വിജയം 2019-20, 2020-21

കോട്ടൺഹില്ലിൽ നിന്ന് നാസയിലേക്ക്

 
ഇഷാനി ആർ കമ്മത്ത് ഉപരാഷ്ട്രപതിയിൽ നിന്നും സമ്മാനം കൈപ്പറ്റുന്നു

ആദിശങ്കര ഏഷ്യാനെറ്റ് യംങ് സയന്റിസ്റ്റ് അവാർഡിന് ഇഷാനി ആർ കമ്മത്തിന് 3-ാം സമ്മാനം നേടി. ഒക്ടോബർ, നവംബർ മാസങ്ങളിലായി പത്ത് ദിവസം അമേരിക്കയിൽ നാസ, ഗ‍ൂഗിൾ, ടെക്സാസ് തുടങ്ങിയ ചരിത്ര പ്രധാന സ്ഥലങ്ങൾ സന്ദർശിച്ചു. ഇഷാനിയുടെ മെന്റർ കോട്ടൺഹിൽ സ്കൂൾ അധ്യാപിക ശ്രീമതി. അമിനാ റോഷ്നി ആണ്. തുടർന്ന് വൈ. ഐ.പി. യംങ് ഇനവേറ്റിവ് പ്രോഗ്രാമിൽ ഇഷാനി തിരഞ്ഞെടുക്കപ്പെടുകയും ഗോൾഡൻ ഗ്രൂപ്പിൽ ഉൾപ്പെടുകയും ചെയ്തു. ക്ലേ ഉപയോഗിച്ച് ജൈവവൈവിധ്യ സാനിറ്ററി നാപ്കിൻ നിർമ്മിച്ചാണ് ഇഷാനിക്ക് ഈ നേട്ടങ്ങൾ കരസ്ഥമായത്. താൻ നിർമ്മിച്ച സാനിറ്ററി നാപ്കിൻ പേറ്റന്റിനായി നൽകി കാത്തിരിക്കുകയാണ് ഇഷാനി.


സ്റ്റേറ്റ് ഐറ്റി ഫെയർ 2019-20

സ്റ്റേറ്റ് ഐറ്റി ഫെയറിൽ കോട്ടൺഹിൽ കുട്ടിക്കൂട്ടം അംഗമായ എച്ച് എസ് എസിലെ ആഭ മൾട്ടിമീഡിയ പ്രസന്റേഷനിൽ മൂന്നാം സമ്മാനം നേടി. സ്റ്റേറ്റ് തലത്തിൽ കീർത്തി സുനിൽ മലയാളം ടൈപ്പിങ്ങിൽ ബി ഗ്രേഡ് നേടി.


സംസ്ഥാനതല കലോത്സവത്തിൽ മികച്ച നേട്ടം

സംസ്ഥാനതല കലോത്സവത്തിൽ മികച്ച നേട്ടം കൈവരിച്ചു.

സംസ്ഥാനതല ബാല ഗണിത ശാസ്ത്ര കോൺഗ്രസിൽ

2020=21 സംസ്ഥാനതല ബാല ഗണിത ശാസ്ത്ര കോൺഗ്രസിൽ കോട്ടൺഹിൽ സ്കൂളിലെ ആർ  ശ്രീദേവി യു.പി വിഭാഗത്തിൽ 2-ാം സ്ഥാനം കരസ്ഥമാക്കി. വെള്ളായണി എന്ന സ്ഥലത്ത് ഗോവർധനൻ , രജനി എന്നിവരുടെ മകളായ ആർ. ശ്രീദേവി ഏഴാം ക്ലാസ് വിദ്യാർത്ഥിനിയാണ്. ചുറ്റളവും പരപ്പളവും എന്ന വിഷയത്തിൽ അവതരിപ്പിച്ച പ്രോജക്ടിനാണ് സമ്മാനം ലഭിച്ചത്. കോവിഡ് കാലഘട്ടമായതിനാൽ ഓൺലൈനായിട്ടാണ് മത്സരങ്ങൾ നടന്നത്. കോട്ടൺഹിൽ സ്കൂളിലെ യു.പി വിഭാഗം അധ്യാപിക ശ്രീജ ആർ. നായർ ആയിരുന്നു ശ്രീദേവിയുടെ മെന്റർ.

2018-19 സംസ്ഥാനതല ബാല ഗണിത ശാസ്ത്ര കോൺഗ്രസിൽ എച്ച്.എസ്. വിഭാഗത്തിൽ ഫർസാന പർവീൺ, യു.പി വിഭാഗത്തിൽ സൈറ ഷിബിലി എന്നിവർ സമ്മാനം നേടി. ഈ കുട്ടികളുടെ ഗൈഡ് ആയ ശ്രീമതി. അമിനാ റോഷ്നിക്ക് സംസ്ഥാന തലത്തിലെ മികച്ച ടീച്ചർ ഗൈഡിനുള്ള പുരസ്ക്കാരം ലഭിച്ചു.

സംസ്ഥാന ബാലശാസ്ത്ര കോൺഗ്രസ്

2019 - 20 ൽ സംസ്ഥാന ബാലശാസ്ത്ര കോൺഗ്രസിൽ എച്ച്.എസ്. വിഭാഗത്തിൽ അനഘ കെ രമണൻ , ഗസൽ കെ.കെ എന്നീ കുട്ടികൾ മികച്ച പ്രകടനം കാഴ്ചവച്ചു. വാഴ പിണ്ടിയിൽ നിന്നും പേപ്പർ ഉണ്ടാക്കുന്ന പ്രോജക്ടാണ് അവതരിപ്പിച്ചത്. 2019-20 ൽ സംസ്ഥാന ബാലശാസ്ത്ര കോൺഗ്രസ്സിൽ എച്ച്.എസ്.എസ് ലെ അനുപമ ബിനുകുമാർ , മികച്ച പ്രകടനം കാഴ്ച വച്ചു. വെള്ളായണി കായലിനെയും കുള വാഴയെയും ക്കുറിച്ചുള്ള പഠനമാണ് ഈ നേട്ടം കൈവരിച്ചത്.

എം.ടി.എസ്.ഇ. പരീക്ഷ

കേരള ഗണിതശാസ്ത്ര പരീക്ഷത്ത് സംസ്ഥാന തലത്തിൽ എല്ലാ വർഷവും വിവിധ മത്സരങ്ങൾ നടത്തി വരുന്നു. 2018-19 അക്കാദമിക വർഷത്തിൽ നടത്തിയ എം.ടി.എസ്.ഇ. പരീക്ഷയിൽ 12-ാം തരത്തിൽ അദ്വൈത സംസ്ഥാനതലത്തിൽ രണ്ടാം സ്ഥാനവും 9-ാം തരത്തിൽ ഷിഫാന നാലാം സ്ഥാനവും 8-ാം തരത്തിൽ ഇന്ദ്രജ അഞ്ചാം സ്ഥാനവും കരസ്ഥമാക്കി.

യു.എസ്.എസ്. സ്കോളർഷിപ്പ്

2020 ൽ 7 കുട്ടികൾക്ക് യു.എസ്.എസ് സ്കോളർഷിപ്പ് ലഭിച്ചു. എല്ലാ വർഷവും കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകി വരുന്നു. ഏഴാം ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഇതിനായി പ്രത്യേക മോഡ്യൂൾ തയ്യാറാക്കി അധ്യാപകർ ക്ലാസ് എടുക്കുന്നു.

ഹരിതവിദ്യാലയം

യു.എസ്.എസ്. സ്കോളർഷിപ്പ് 2020

  •  
    ഹരിതവിദ്യാലയം സമ്മാനം ആ കാലത്തെ എച്ച്.എം രാജശ്രീ ടീച്ചറും കുട്ടികളും ഏറ്റു വാങ്ങുന്നു

വിദ്യാഭ്യാസ മേഖലയിൽ സമഗ്രമായ മുന്നേറ്റത്തിനുതകുന്ന ഒട്ടേറെ പ്രവർത്തനങ്ങൾ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായും അല്ലാതെയും കേരത്തിലെ വിദ്യാലയങ്ങൾ  നടപ്പാക്കി  വരുന്നുണ്ട്. സുസജ്ജമായ ഭൗതിക സാഹചര്യങ്ങൾ നിർമ്മിക്കുന്നതിനോടൊപ്പം തന്നെ ആധുനികവും കാര്യക്ഷമവുമായ പഠനാന്തരീക്ഷവും ഇതിന്റെ ഭാഗമായി സ്കൂളുകളിൽ നിർമ്മിക്കപ്പെടുന്നുണ്ട്. സവിശേഷമായ ആശയങ്ങളും അവയുടെ സസൂക്ഷ്മമായ ആസൂത്രണവും ബഹുമുഖമായ പങ്കാളിത്തവും സമർഥമായ നടപ്പാക്കലും ഈ പ്രവർത്തനങ്ങളുടെ പുറകിലുണ്ട്. ഇത്തരം പ്രവർത്തനങ്ങൾക്ക് അംഗീകാരം നൽകാനും അവ സമൂഹത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവരാനും ഇതര വിദ്യാലയങ്ങളിൽ പങ്കു വയ്ക്കാനുമുള്ള അവസരം എന്ന നിലയിൽ “ഹരിതവിദ്യാലയം” എന്ന ഒരു വിദ്യാഭ്യാസ റിയാലിറ്റി ഷോ കേരള സർക്കാരിന്റെ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഐ.ടി@സ്കൂൾ‌ ,സർവ ശിക്ഷ അഭയാൻ, സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജുകേഷനൽ ടെക്നോളജി എന്നിവർ ചേർന്ന് നടത്തി. കേരളത്തിലെ പൊതു വിദ്യാലയങ്ങളിലെ പ്രവർത്തനങ്ങൾ വിലയിരുത്തുവാനും അംഗീകരിക്കുവാനും പങ്കുവെക്കാനും പ്രോത്സാഹിപ്പിക്കുവാനുമായി തിരുവനന്തപുരം ദൂരദർശനിൽ ആണ് ഹരിതവിദ്യാലയം സംരക്ഷണം ചെയ്യുന്നത്. സാങ്കേതിക നിർവഹണം സീ-ഡിറ്റാണ്.

കോട്ടൺഹിൽ സ്കൂൾ ഹരിതവിദ്യാലയം റിയാലിറ്റി ഷോയിൽ പന്ത്രണ്ട് മികച്ച സ്കൂളുകളിൽ ഇടം നേടി .ഒന്നര ലക്ഷം രൂപ സമ്മാനമായി ലഭിച്ചു.

പഠനോത്സവം

സ്കൂളിന്റെ പഠനോത്സവം ഫെബ്രുവരി 8-ാം തീയതി സ്കൂളിന്റെ ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ നടന്നു. ഡെപ്യൂട്ടി മേയർ ശ്രീമതി രാഖി രവികുമാർ ഉദ്ഘാടനം നിർവഹിച്ചു. 9.30 മുതൽ 3.30 വരെ ആയിരുന്നു പരിപാടി. ഇതിൽ 5 മുതൽ 7 വരെ കുട്ടികളുടെ പഠനുവുമായി ബന്ധപ്പെട്ട വിവിധ പ്രവർത്തനങ്ങൾ മാറ്റുരയ്ക്കപ്പെട്ടു. ലിറ്റിൽ കൈറ്റ്സിലെ കുട്ടികൾ അവർക്കാവശ്യമായ ലാപ്‍ടോപ്, സ്ക്രീൻ തുടങ്ങിയവ സജ്ജീകരിച്ചു. കൂടാതെ കുട്ടികൾ ചെയ്ത ഡോക്കുമെന്റേഷൻ, കോട്ടൺ കൈറ്റ്സ് മാഗസിൻ എന്നിവ പഠനോത്സവത്തിൽ കുട്ടികളെയും രക്ഷാകർത്താക്കളെയും കാണിച്ചു.

  • മഴുക്കീർ സ്കൂളിന് ഒരു കൈതാങ്ങ്

വെള്ളപ്പൊക്കത്താൽ ദുരിതമനുഭവിക്കുന്ന ചെങ്ങന്നൂരിലെ മഴുക്കീർ യു.പി സ്കൂളിലെ 200 ഓളം വരുന്ന എല്ലാ കുട്ടികൾക്കും ബാഗ് ,കുട ,സ്റ്റീൽ ബോട്ടിൽ , പാത്രം ,ഗ്ലാസ്, പ0ന ഉപകരണങ്ങൾ എന്നിവ നൽകി .കൂടാതെ അധ്യാപകർക്കായി പഠനോപകരണങ്ങൾ തുടങ്ങിയവയും നൽകി .( മാതൃഭൂമി പത്രം സെപ്തoബർ 1). അതോടൊപ്പം ചെങ്ങന്നൂരിലെ കല്ലിശ്ശേരി ,മുളക്കുഴ എന്നീ സ്കൂളുകൾക്ക് കുട്ടികൾക്ക് നോട്ട് ബുക്കുകൾ , പേന പെൻസിൽ തുടങ്ങിയ പഠന ഉപകരണങ്ങളും നൽകി .ഈ പ്രവർത്തനത്തിൽ സ്കൂളിലെ മുഴുവൻ കുട്ടികളും അധ്യാപകരും ഒരേ മനസ്സോടെ പ്രവർത്തിച്ചു.

മറ്റു നേട്ടങ്ങൾ

  • ശാസ്ത്ര ഗണിത ശാസ്ത്ര സാമൂഹ്യശാസ്ത്ര പ്രവൃത്തി പരിചയ ഐറ്റി മേളകളിൽ സജീവ സാന്നിധ്യം
  • സംസ്ഥാന കലോത്സവങ്ങളിൽ സജീവ പങ്കാളിത്വo

മാതൃഭൂമി സീഡ് സംഘടിപ്പിച്ച പ്രസംഗ മത്സരത്തിൽ അപർണ പ്രഭാകറിന് മൂന്നാം സ്ഥാനം ലഭിച്ചു

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തിരുവനന്തപുരം മേഖല തിരുവനന്തപുരത്തെ സ്കൂൾ കുട്ടികൾക്കായി ലോക് ഡൗൺ കാലത്ത് നടത്തിയ മത്സരങ്ങളിൽ അഹാന സുനിലിന്( VII കെ) രണ്ടാം സ്ഥാനം ലഭിച്ചു. അഹാനയുടെ പെയിന്റിംഗ് ഇൻഡ്യനേഷ്യയിലെ "വേസ്റ്റ് ബാങ്ക് " എന്ന സ്ഥാപനത്തിലെ പരസ്യത്തിനായിഎടുത്തു .

അനുപമ ബിനുകുമാറിന്റെ നേതൃത്വത്തിലുള്ള ടീമിന് ജില്ല ബാലശാസ്‍ത്ര കോൺഗ്രസ്സിൽ മൂന്നാം സ്ഥാനം ലഭിച്ചു .

കൃഷ്ണ വി എ (HA1) കലാഞ്ജലി ഫൗണ്ടേഷൻ ബാലസരസ്വതി പുരസ്കാരം സമ്മാനിച്ചു. ശ്രീലക്ഷ്മി എസ് ആർ (10 E) എൻ.സി.സി സ്കോളർഷിപ്പ് ലഭിച്ചു.

ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് നടത്തിയ മത്സരത്തിലെവിജയികൾ

ഗൗരി സി വി(HA2) ഉപന്യാസ രചന- ഒന്നാം സമ്മാനം

ഗൗരി. B(HA2)- ഉപന്യാസ രചന- മൂന്നാം സമ്മാനം

ആഫിയ അയൂബ്. S(HA2)- മുദ്രാവാക്യ രചന- രണ്ടാം സമ്മാനം

ഹോക്കി പരിശീലനം

അഞ്ചാം ക്ലാസിൽ നിന്നു തന്നെ കുട്ടികളെ കണ്ടെത്തി ഒരു അധ്യാപകന്റെ കീഴിൽ എല്ലാ ദിവസവും 3.30 മുതൽ 5.30 വരെ കുട്ടികൾ ഹോക്കി പരിശീലിച്ചു വരുന്നു. ചിട്ടയായ പരിശീലനം നാഷണൽ ലെവൽ വരെ കുട്ടികളെ എത്തിക്കുന്നു .സ്കൂളിലെ കായിക അധ്യാപിക ശ്രീമതി .മേബൽ എല്ലാ പ്രവർത്തനങ്ങൾക്കും മേൽനോട്ടം വഹിക്കുന്നു. ദേശീയ തലത്തിൽ ഹോക്കി ടീമിലേക്ക് സെലെക്ഷൻ നേടിയ കോട്ടൺഹിൽ സ്കൂളിന്റെ അഭിമാനമായ പത്താം ക്ലാസ്സ് വിദ്യാർത്ഥിനികൾ ആയ പിയൂഷ എസ് (std 10),കൃഷ്ണേന്ദുഎസ് (std 10), രേവതി( ജെ ആർ std 10),ദേവിക എം എസ് (std 10)സൂര്യമോൾ ടി എസ് (std9) നു ക്യാമ്പിനായി ഒഡിഷയിൽ പോയി.

ഹോക്കി

ഡൽഹിയിൽ വെച്ച് നടന്ന നാഷണൽ ഹോക്കി ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത കോട്ടൺഹില്ലിലെ താരങ്ങൾ

നന്ദന ബോസ് (10 സി)

ആബി പി എ (10 എൽ )

നന്ദ ഡി നായർ (10 സി )

അനാമിക വി എസ് (9 ജി )

ശ്രേയ എസ് വി (+1 )

കൃഷ്‌ണേന്ദു എസ് (+1 )

രേവതി ജെ ആർ (+1 )

അഞ്ജന ആർ പിള്ള (10 എച്ച് )

കീർത്തന ഡി എസ് (+1 )

അർപ്പിത എസ് മനു (10 സി )

ലക്ഷ്മി ഡി (8 ഡി )

കായികരംഗത്ത് മാറ്റൂരച്ച് വനിതകൾ

കോട്ടൺഹിൽ സ്കൂളിലെ ഈ അദ്ധ്യയനവർഷത്തെ കായികമത്സരം സെൻട്രൽ സ്റ്റേഡിയത്തുവച്ച് നടത്തി. വിവിധ കായിക ഇനങ്ങളിൽമാറ്റുരച്ച വിദ്യാർത്ഥിനികൾ മികച്ച നിലവാരമാണ് പുലർത്തിയത്.

ചെസ്സ് ബോക്സിങ് അരുന്ധതി ആർ നായർ (+1 )

അപർണ്ണ (6 )

ഫെഡറേഷൻ കപ്പ് ചെസ്സ് ബോക്സിങ് നാഷണൽ ചാമ്പ്യൻസ് .ഈ കുട്ടികൾ ഇറ്റലിയിൽ വെച്ച് നടക്കുന്ന ലോക ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കും.

ജിംനാസ്റ്റിക്സ് മെഹറിൻ എസ് രാജ് (10 എം )

സ്റ്റേറ്റ് ചാമ്പ്യൻഷിപ്പ് 2021 കോഴിക്കോട് - 5 സ്വർണ്ണ മെഡൽ

2021 സ്റ്റേറ്റ് ചാമ്പ്യൻഷിപ്പ് 2021 ജിമ്മി ജോർജ് തിരുവനന്തപുരം - 3 സ്വർണ്ണ മെഡൽ , 1 വെള്ളി മെഡൽ

ജൂനിയർ ആർട്ടിസ്റ്റിക് ജിംനാസ്റ്റിക് ചാമ്പ്യൻഷിപ്പ് 2021 -21 ജമ്മു കാശ്മീർ - 2 സ്വർണ്ണ മെഡൽ , 1 വെങ്കല മെഡൽ

സൈക്ലിംഗ് നേഹ ഡി അനീഷ് (7 എഫ് )

സ്റ്റേറ്റ് റോഡ് സൈക്ലിംഗ് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തു.

ആർച്ചറി പാർവ്വതി പി നായർ (7 എൽ )

2021 -22 തിരുവനന്തപുരം ഡിസ്ട്രിക്ട് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു .

2021 -22 സംസ്ഥാന ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

2022 - 23 കേരള ഒളിംപിക്സിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു (തിരുവനന്തപുരം ഡിസ്ട്രിക്ട് തലം )

2022 - 23 കേരള ഒളിംപിക്സിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു  ?(കേരളാ സ്റ്റേറ്റ് തലം )

ജില്ലാ തല ആർച്ചറി സെലക്ഷനിൽ സബ് -ജൂനിയർ കോമ്പൗണ്ട് ഇവെന്റിലെ ട്രയൽസിൽ ഗോൾഡ് മെഡൽ ജേതാവ്.

കേരള ഡിസ്ട്രിക്ട് ഒളിമ്പിക്സ് 2022 -23 ൽ സബ്ആ-ജൂനിയർ ആർച്ചറി കോമ്പൗണ്ട് ഇവെന്റിലെ ഗോൾഡ് മെഡൽ ജേതാവ് (തിരുവനന്തപുരം ടീം )

ജൂഡോ വിഷ്ണു പ്രിയ എ എസ് (6 ജെ )

ജില്ലാതല ജൂഡോ ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ കരസ്ഥമാക്കി.

വൈഷ്ണവി സുരേഷ് (9 എൽ )

ജില്ലാ തല കേരള ഒളിംപിക്ക് ചാമ്പ്യൻഷിപ്പിൽ വെങ്കലം മെഡൽ നേടി.

റോളർ സ്കേറ്റിംഗ് മിഥു ടി അരുൺ 7 എഫ്

59-ാമത് ദേശീയ റോളർ സ്കേറ്റിംഗ് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തു.(സബ്-ജൂനിയർ )

1000 m റിങ്ക്

3000 m റോഡ്

5000 റിങ്ക് എലിമിനേഷൻ

സംസ്ഥാനതല ചാമ്പ്യൻഷിപ്പിൽ 2 വെള്ളി മെഡൽ (1000 m ,3000 m ) 1 വെങ്കലം മെഡൽ 5000 m .

ടെന്നീസ് വൈഗ ഡി എസ് (7 എൽ )

2021 ജില്ലാ തല അണ്ടർ 16 സിംഗ്ൾസിൽ വിജയി

2021 ശ്രീ ചിത്തിര തിരുനാൾ ചാമ്പ്യൻഷിപ്പിൽ അണ്ടർ 14 ഡബിൾ വിന്നർ.

ആൾ ഇന്ത്യ ടെന്നീസ് ടൂർണമെന്റിൽ അണ്ടർ 14 സിംഗ്ൾസിൽ സെമി ഫൈനൽ വരെ എത്തി.

2021 റൗണ്ട് റോബിൻ ലീഗിൽ സിംഗിൾസ് ഓവറാൾ വിജയി മൂന്നാം സ്ഥാനം.

കരാട്ടെ നിഹാരിക ആൻ ജോഷി (9 ഐ )

കേരള കരാട്ടെ ചാമ്പ്യൻഷിപ്പിൽ സ്വർണ്ണ മെഡൽ ജേതാവ്.

ശ്രീ ഭദ്ര ജി ഡി (8 എഫ് )

കേരള ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ

ജെസ്‌ന ജോയ് (8 കെ )

സംസ്ഥാനതല ജോജു -റ്യു ടൂർണമെന്റിൽ മൂന്നാം സ്ഥാനം

കൈനിറയെ നേട്ടവുമായി അപർണ,കോട്ടൺഹില്ലിന്റെ താരം

കോട്ടൺഹില്ലിന്റെ അഭിമാനമാണ്‌ അപർണ പ്രഭാകർ.വിവിധ മേഖലകളിൽ കഴിവ്‌ തെളിയിച്ച അപർണ പ്ലസ്‌ടു പരീക്ഷയിൽ 1200ൽ 1200 മാർക്കും നേടി പഠന രംഗത്ത്‌ തന്റെ കഴിവ്‌ തെളിയിച്ചു. കോട്ടൺഹില്ലിന്‌ ഏറെ നേട്ടങ്ങൾ സമ്മാനിച്ചാണ്‌ അപർണ ഈ കലാലയം വിടുന്നത്‌. 2012ൽ കേരള സംസ്ഥാന ശിശുക്ഷേമ സമിതി കുട്ടികളുടെ പ്രധാനമന്ത്രിയായിരുന്നു. 2015 കേരള സംസ്ഥാന ശിശുക്ഷേമ സമിതി കുട്ടികളുടെ സ്പീക്കറായി തെരഞ്ഞെടുത്തു. ദൂരദർശനിൽ മയിൽപ്പീലി,  ആകാശവാണിയിൽ കിളിക്കൊഞ്ചൽ എന്നിവ അവതരിപ്പിച്ചിട്ടുണ്ട്‌. മഴവിൽ മനോരമയിലെ കുട്ടികളോടാണോ കളി ക്വിസ് പരമ്പരയിലെ  അംഗമായിരുന്നു.  "ഉടൻപണം" " സ്റ്റിൽ സ്റ്റാൻഡിങ്" തുടങ്ങിയ ക്വിസ്‌ ഷോകളിലും  പങ്കെടുത്തു.ഏഷ്യാനെറ്റ് ന്യൂസിലും ജയ്‌ഹിന്ദിലും  കുട്ടികളുടെ വാർത്തകൾ വായിച്ചു.വിക്ടേഴ്സ് ചാനലിൽ ബാല സൂര്യൻ    അവതാരകയായിരുന്നു.   2020 ജൂൺ മൂന്നിന്‌  കേരളത്തിലെ ആദ്യത്തെ ജൂനിയർ ബൈസൈക്കിൾ മേയർ ആയി തിരഞ്ഞെടുത്തു. ഇന്ത്യയിലെ രണ്ടാമത്തെയും ലോകത്തിലെ നാലാമത്തെയും ജൂനിയർ ബൈസൈക്കിൾ മേയറാറായിരുന്നു.യുവധാര നടത്തിയ യുവതിയുടെ അശ്വമേധം ജിഎസ് പ്രദീപ് ക്വിസ് മത്സരത്തിൽ സംസ്ഥാന തലത്തിൽ ഗ്രാൻഡ് ഫിനാലെയിൽ മൂന്നാംസ്ഥാനം,കൃഷി വകുപ്പിന്റെ  പാഠം ഒന്ന് പാടത്തേക്ക് സംസ്ഥാനതല ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം,സെമിനാർ അവതരണത്തിൽ മദ്രാസ് ഐഐടിയിൽ നിന്നും ദേശീയ തലത്തിൽ മൂന്നാം സ്ഥാനം, നാടകാവതരണത്തിൽ തഞ്ചാവൂരിൽ നിന്നും ദേശീയതലത്തിൽ പുരസ്കാരം എന്നിവ നേടി.  തലസ്ഥാനത്തിന് മിടുക്കിയായി മലയാള മനോരമയും  ടൈംസ് ഓഫ് ഇന്ത്യ വണ്ടർ കിഡ്‌ ആയും തെരഞ്ഞെടുത്തു.  കോട്ടൻഹിൽ സ്കൂളിലെ പിങ്ക് എഫ്എം റേഡിയോ ജോക്കിയായിരുന്നു. ഈ നഗരം മനോഹരം പക്ഷേ ഡോക്യുമെന്ററി സംവിധാനം ചെയ്തു.ഇന്റർനാഷണൽ ചിൽഡ്രൻസ് ഫിലിം ഫെസ്റ്റിവൽ ഒരിടത്ത് ഒരു പെൺകുട്ടി ഷോർട്ട് ഫിലിം സംവിധാനം ചെയ്തു.    ലോക ശിശു ദിനത്തിൽ മാതൃഭൂമി കുട്ടികൾക്കായി നടത്തിയ പാർലമെന്റ് പ്രസംഗം അവതരണത്തിൽ സംസ്ഥാനതലത്തിൽ സമ്മാനവും  പ്രളയാനന്തര പ്രവർത്തനങ്ങളിൽ പങ്കാളിയായതിന്‌  ഗാന്ധി ഗ്ലോബൽ ഫൗണ്ടേഷൻ പുരസ്കാരവും  ലഭിച്ചു . ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് സംസ്ഥാന തലത്തിൽ മികച്ച കഥയ്ക്കുള്ള പുരസ്കാരം നൽകി.വെള്ളായണി കായലിനെ കുറിച്ച് ഡോക്യുമെന്ററി സംവിധാനം ചെയ്തു.ഇന്റർനാഷണൽ ഒളിമ്പിക്സ് ദിനാചരണം പ്രസംഗമത്സരത്തിൽ സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനവും നിയമസഭയിൽ നടത്തിയ ഇന്ത്യൻ ഭരണഘടന എന്ന വിഷയത്തെ അധികരിച്ചുള്ള പ്രബന്ധ രചനാ മത്സരത്തിൽ സംസ്ഥാനതലത്തിൽ മൂന്നാം സമ്മാനവും  സംസ്ഥാന ശിശു ക്ഷേമ സമിതിയുടെ വർണോത്സവം പ്രസംഗ മത്സരത്തിൽ സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനവും മാതൃഭൂമിയുടെ  മാലിന്യമില്ലാത്ത മലയാളനാട് പ്രസംഗമത്സരത്തിൽ സംസ്ഥാനത്തെ മികച്ച പ്രാസംഗികയുമായി തെരഞ്ഞെടുത്തു.  കോട്ടൺഹിൽ സ്കൂളിലെ എൻഎസ്എസ് വോളണ്ടിയർ ലീഡറാണ്‌ അപർണ.

കുട്ടിടീച്ചർ ഉമ കുട്ടി

കോട്ടൺഹിൽ ഗവൺമെൻറ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനിയാണ് ഉമ എസ്. രണ്ടായിരത്തി ഇരുപതിലെ സംസ്ഥാനതല ശിശു ദിനാഘോഷങ്ങളിൽ കുട്ടികളുടെ സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 2021 ലെ സംസ്ഥാന തല ശിശുദിനാഘോഷത്തിൽ കുട്ടികളുടെ പ്രസിഡന്റായി കോട്ടൺഹിൽ സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനി ഉമ. എസ് തിരഞ്ഞെടുക്കപ്പെട്ടു. യു. പി വിഭാഗം പ്രസംഗമത്സരത്തിൽ ഉമ ഒന്നാം സ്ഥാനം നേടി. പ്രസംഗമത്സര വിജയികളിൽ നിന്നും  അഭിമുഖത്തിലൂടെ ഡോ. ജോർജ്ജ് ഓണക്കൂർ,ഡോ. ബിജു ബാലകൃഷ്ണൻ, പള്ളിപ്പുറം ജയകുമാർ എന്നിവരടങ്ങിയ സമിതിയാണ് കുട്ടികളുടെ നേതാക്കളെ തിരഞ്ഞെടുത്തത്. കൊവിഡ് കാലത്ത് ആരംഭിച്ച ഉമക്കുട്ടി എന്ന യൂട്യൂബ് ചാനലിലൂടെ ക്ലാസുകൾ എടുത്തു ശ്രദ്ധനേടി. കേരളകൗമുദി കാർട്ടൂണിസ്റ്റായ ടി.കെ സുജിത്തിന്റേയും അഡ്വ.എം.നമിതയുടെയും മകളാണ്.പ്ലസ് ടു വിദ്യാർത്ഥി അമൽ സഹോദരനാണ്.കഴിഞ്ഞ വർഷത്തെ സംസ്ഥാന തല ശിശുദിന ആഘോഷങ്ങളിൽ മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും പങ്കെടുത്ത ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തിയത് കുട്ടികളുടെ സ്പീക്കർ ആയ ഉമയാണ്. കൊവിഡ് പ്രതിസന്ധി മൂലം വിദ്യാലയങ്ങൾ അടഞ്ഞുകിടന്ന കാലത്ത് വീട്ടിൽ ഇരുന്ന് സ്വന്തം പാഠഭാഗങ്ങൾ പഠിക്കുന്നതിനൊപ്പം യൂട്യൂബിലൂടെ പഠിപ്പിക്കുകയും ചെയ്തു. ഉമക്കുട്ടി എന്ന ചാനലിന് ഇപ്പോൾ ഒരുലക്ഷത്തിലേറെ സബ്സ്ക്രൈബേഴ്സും ഒരുകോടിയിലേറെ വ്യൂസും ഉണ്ട്. ഉമക്കുട്ടിയുടെ വിശേഷങ്ങൾ മാധ്യമങ്ങളിൽനിന്ന് അറിഞ്ഞ പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നേരിട്ട് വീട്ടിലെത്തി ഉമയെ അഭിനന്ദിച്ചു പുതിയ അധ്യയന വർഷത്തിലും ഓൺലൈൻ ക്ലാസുകളുമായി സജീവമാണ് ഉമ. പ്രതിസന്ധി മാറുമെന്നും തനിക്കും കൂട്ടുകാർക്കും വിദ്യാലയങ്ങളിൽ തിരിച്ചെത്താൻ സാധിക്കുമെന്നുമാണ് ഉമയുടെ പ്രതീക്ഷ.

ഓൺലൈനിൽ കടുവകളെക്കുറിച്ച് പുസ്തകം; അഭിമാനമായി  അക്ഷയ

ഏഴാം ക്ലാസ് വിദ്യാർഥിനിയായ അക്ഷയ പ്രദീപ് കടുവകളെക്കുറിച്ച് സ്വന്തമായി എഴുതിയ പുസ്തകം കോട്ടൺഹിൽ സ്കൂളിലെ ബ്ലോഗിലൂടെ   പ്രസിദ്ധീകരിച്ചു. കടുവകളുടെ ജീവിതം മനോഹരമായ ഒരു കഥയിലൂടെയാണ് അക്ഷയ അവതരിപ്പിച്ചിരിക്കുന്നത്. ഉചിതമായ ചിത്രങ്ങളും വിവരണങ്ങളും ചേർത്ത് അക്ഷയ തന്റെ ഓൺലൈൻ പുസ്തകം മനോഹരമാക്കിയിരിക്കുന്നു. തികഞ്ഞ ഒരു മൃഗസേനഹിയാണ് അക്ഷയ . സ്വന്തമായി കഥ എഴുതി  ടൈപ്പ് ചെയ്ത് , ചിത്രങ്ങൾ എഡിറ്റ് ചെയ്ത് വേഗത്തിൽ മറിച്ചു നോക്കി വായിക്കത്തക്കവണ്ണം തയ്യാറാക്കിയതും ഈ കൊച്ചുമിടുക്കി തന്നെ.തന്റെ ഈ പ്രവൃത്തിക്ക്‌  കടുവകളുടെ സംരക്ഷണത്തിൽ ഒരു ചെറിയ പങ്ക് വഹിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് അക്ഷയ .

ഇംഗ്ലീഷ് കവിതാ സമാഹാരം പ്രസിദ്ധീകരിച്ച് ദേവകി

 
പുസ്തക പ്രകാശനം

ദേവകിസ്വന്തമായി എഴുതിയ കവിതകൾ അടങ്ങിയ കവിതാ സമാഹാരം പ്രസിദ്ധീകരിച്ചു. സ്കൂളിലെ കോൺഫറൻസ് ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ വെച്ച് ശ്രീ. പ്രഭാവർമ്മ പുസ്തക പ്രകാശനം നടത്തി. ദേവകി കോട്ടൺ ഹില്ലിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ്.