എ.എൽ.പി.എസ് മുണ്ടക്കുന്ന്/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

അക്ഷര നക്ഷത്രം പദ്ധതിയിലേക്ക് പുസ്തകക്കിറ്റ് സമ്മാനിച്ച് എ.എൻ.എൽ. ന്യൂസ് (ആലുംകുന്ന് ന്യൂസ്)

കുട്ടികളിലും രക്ഷിതാക്കളിലും വായനാ വസന്തം തീർക്കാൻ ഓപ്പൺ റീഡിംഗ് ഏരിയയുടെ കീഴിൽ നടന്നു വരുന്ന അക്ഷര നക്ഷത്രം പദ്ധതിയിലേക്ക് പുസ്തകക്കിറ്റ് സമ്മാനിച്ച് എ.എൻ.എൽ. ഓൺലൈൻ ന്യൂസ് ചാനൽ മാതൃകയായി. കുട്ടി ലൈബ്രേറിയന്മാരുടെ കീഴിൽ നടന്നു വരുന്ന റീഡിംഗ് ഏരിയയിലേക്ക് ബാലസാഹിത്യം, കുട്ടിക്കഥകൾ, കുഞ്ഞു കവിതകൾ, ഇംഗ്ലീഷ് സ്റ്റോറീസ് തുടങ്ങി കുട്ടികൾ ഇഷ്ടപ്പെടുന്ന ഇരുപതോളം മികച്ച സചിത്ര പുസ്തകങ്ങളാണ് കിറ്റിലുള്ളത്. പ്രത്യേക അസംബ്ലി വിളിച്ചു ചേർത്ത് പി.ടി.എ. പ്രസിഡണ്ട് ഷമീർ തോണിക്കരയും ഹെഡ്മാസ്റ്റർ പി. യൂസഫും ചേർന്ന് എ. എൻ.എൽ.ന്യൂസ് അഡ്മിൻ ഫൈസലിന്റെ ഭാര്യ ഹെന്നയിൽ നിന്ന് പുസ്തകങ്ങൾ ഏറ്റുവാങ്ങി.

Kadha puraskaram 2023 award ceremony21856.jpg
Kadha puraskaram 2023 award ceremony21856.jpg

കഥാപുരസ്കാരം 2k23

മികച്ച അവതാരകർ - അനുപമ (2B), അംന ഫാത്തിമ (2A), ഫൈഹ ഫസൽ (UKG).

കഥാപുരസ്കാരം 2k23 വിജയികൾക്കുള്ള പുരസ്കാരങ്ങൾ അലനല്ലൂർ ഗ്രാമപഞ്ചായത്തംഗം ശ്രീമതി. സജ്‌ന സത്താർ സമ്മാനിച്ചു.വിദഗ്ധരുടെ മൂല്യനിർണയത്തോടൊപ്പം ഫെയ്സ്ബുക്ക്, യൂട്യൂബ് എന്നിവയിൽ ഷെയർ ചെയ്ത വീഡിയോകൾക്ക് ലഭിച്ച സപ്പോർട്ട് കൂടി പരിഗണിച്ചാണ് വിജയികളെ തീരുമാനിച്ചത്.കഥാവായനയിലും രചനയിലും അവതരണങ്ങളിലും കുട്ടികൾക്ക് താല്പര്യം ഉണർത്താനാണ് വായന മാസാചരണത്തിന്റെ ഭാഗമായി വിദ്യാരംഗം സാഹിത്യവേദി ഇത്തരം ഒരു പ്രവർത്തനം ആസൂത്രണം ചെയ്തത്.മികച്ച അവതരണങ്ങൾ നടത്തിയ മറ്റു 32 കുട്ടികൾക്ക് കൂടി പുരസ്കാരങ്ങൾ സമ്മാനിച്ചു. അലിഫ് അറബിക് ടാലന്റ് ടെസ്റ്റ് ഉപജില്ലാ തലത്തിൽ രണ്ടാം സ്ഥാനം നേടിയ ഷിയാ സാദിഖിനേയും ചടങ്ങിൽ അനുമോദിച്ചു.കുട്ടികളുടെ അവതരണങ്ങൾ സ്കൂൾ യൂട്യൂബ് ചാനലിലും FB യിലും കാണാൻ കഴിയും.

സ്കൂൾ കലോത്സവം ലയം' 23

സ്കൂൾ കലോത്സവം ലയം' 23. ഉദ്ഘാടനം : അലനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി സജ്‌ന സത്താർ. കുട്ടികളുടെ അതിഗംഭീര മത്സരങ്ങൾ. മൂന്ന് വേദികളിൽ രാവിലെ 10 മുതൽ വൈകിട്ട് 4.30 വരെ കളർഫുൾ മത്സരങ്ങൾ. അറബി സാഹിത്യോത്സവം ഉൾപ്പെടെ 24 ഇനങ്ങളിൽ വിവിധ മത്സരങ്ങൾ.

മാലിന്യമുക്ത നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി അലനല്ലൂർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി ബോധവൽക്കരണ ക്ലാസും പ്രതിജ്ഞയും. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ശ്രീ. എം.കെ. ബക്കർ വിശിഷ്‌ടാതിഥി.

alps mundakkunnu 2023 arts day

കലയുടെ ഒരു സുദിനം കുട്ടികൾക്കും രക്ഷിതാക്കൾക്കും ഒട്ടേറെ സന്തോഷമേകി.

ഒപ്പം നടക്കാം - സ്പെഷ്യൽ മോണിംഗ് കോച്ചിംഗ്

ഒന്നാം പാദ വാർഷിക പരീക്ഷയിൽ കൂടുതൽ പരിഗണന ആവശ്യമായി വന്ന 2 മുതൽ 4 വരെയുള്ള ക്ലാസുകളിലെ 33 കുട്ടികളെ ഒരു മാസത്തെ പരിശീലനത്തിലൂടെ മറ്റു കുട്ടികളോടൊപ്പം എത്തിക്കുക എന്ന ദൗത്യമാണ് ഞാനും എന്റെ സഹപ്രവർത്തകരായ അറബി അധ്യാപകർ ഹംസ മാഷും ഗഫൂർ മാഷും ഏറ്റെടുത്തത്. രാവിലെ 10 മുതൽ 11.30 വരെയുള്ള സമയം സ്കൂൾ ഓഫീസിൽ വെച്ച് ഈ കുട്ടികൾക്ക് ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ക്ലാസുകൾ ആരംഭിച്ച് രണ്ടാഴ്ച പിന്നിടുമ്പോൾ അതിൽ 11 പേരെ പ്രതീക്ഷിത നിലയിലെത്തിക്കാൻ കഴിഞ്ഞു. അത്തരം കുട്ടികളെ സമ്മാനം നൽകി ക്ലാസ് ടീച്ചർമാർക്ക് തുടർ പ്രവർത്തനത്തിന് കൈമാറുന്ന രീതിയാണ് സ്വീകരിച്ചു വരുന്നത്.

മണ്ണാർക്കാട് ഉപജില്ലാ വിദ്യാരംഗം സാഹിത്യ വേദിയുടെ കീഴിൽ നടന്ന അലനല്ലൂർ മേഖല സർഗോത്സവത്തിൽ അഭിനയത്തിൽ മികവ് പ്രകടിപ്പിച്ച ആയിഷ മലീഹ

ജലസ്രോതസുകളുടെ ശുചിത്വം നേരിട്ടറിയാൻ സന്ദർശനം നടത്തി മൂന്നാം ക്ലാസ് വിദ്യാർഥികൾ

പരിസര പഠനത്തിലെ "Water The Elixir Of Life" എന്ന ചാപ്റ്ററുമായി ബന്ധപ്പെട്ട് സ്കൂളിലേക്ക് വെള്ളം എടുക്കുന്ന കിണറിന്റെയും സ്കൂളിന് ചുറ്റുമുള്ള വീടുകളിലെ കിണറുകളുടെയും വൃത്തിയും പരിപാലനവും നേരിൽ കണ്ട് മനസ്സിലാക്കുന്നതിനുമായിരുന്നു ഈ സന്ദർശനം. വിവരങ്ങൾ ശേഖരിക്കുകയും ശ്രദ്ധിക്കേണ്ട വിഷയങ്ങൾ വീട്ടുകാരുടെ ശ്രദ്ധയിൽ പെടുത്തുകയും ചെയതു. സ്കൂൾ കിണർ സന്ദർശിച്ച് അതിന്റെ വൃത്തിയും നേരിട്ട് ബോധ്യപ്പെടാൻ ഈ പ്രവർത്തനം സഹായിച്ചു. മൂന്നാം ക്ലാസിലെ അധ്യാപകരായ എ. സുജിത്, കെ. ബിന്ദു എന്നിവർ നേതൃത്വം നൽകി.

ഒപ്പം നടക്കാം - സ്പെഷ്യൽ മോണിംഗ് കോച്ചിംഗ്

ഒന്നാം പാദ വാർഷിക പരീക്ഷയിൽ കൂടുതൽ പരിഗണന ആവശ്യമായി വന്ന 2 മുതൽ 4 വരെയുള്ള ക്ലാസുകളിലെ 33 കുട്ടികളെ ഒരു മാസത്തെ പരിശീലനത്തിലൂടെ മറ്റു കുട്ടികളോടൊപ്പം എത്തിക്കുക എന്ന ദൗത്യമാണ് ഞാനും എന്റെ സഹപ്രവർത്തകരായ അറബി അധ്യാപകർ ഹംസ മാഷും ഗഫൂർ മാഷും ഏറ്റെടുത്തത്. രാവിലെ 10 മുതൽ 11.30 വരെയുള്ള സമയം സ്കൂൾ ഓഫീസിൽ വെച്ച് ഈ കുട്ടികൾക്ക് ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ക്ലാസുകൾ ആരംഭിച്ച് രണ്ടാഴ്ച പിന്നിടുമ്പോൾ അതിൽ 11 പേരെ പ്രതീക്ഷിത നിലയിലെത്തിക്കാൻ കഴിഞ്ഞു. അത്തരം കുട്ടികളെ സമ്മാനം നൽകി ക്ലാസ് ടീച്ചർമാർക്ക് തുടർ പ്രവർത്തനത്തിന് കൈമാറുന്ന രീതിയാണ് സ്വീകരിച്ചു വരുന്നത്.

മണ്ണാർക്കാട് ഉപജില്ലാ വിദ്യാരംഗം സാഹിത്യ വേദിയുടെ കീഴിൽ നടന്ന അലനല്ലൂർ മേഖല സർഗോത്സവത്തിൽ അഭിനയത്തിൽ മികവ് പ്രകടിപ്പിച്ച ആയിഷ മലീഹയ്ക്ക് അഭിനന്ദനങ്ങൾ.