സെന്റ് ജോസഫ് സ് എച്ച്. എസ്സ്. എസ്സ്. കോടഞ്ചേരി
സെന്റ് ജോസഫ് സ് എച്ച്. എസ്സ്. എസ്സ്. കോടഞ്ചേരി | |
---|---|
വിലാസം | |
കോടഞ്ചേരീ കോഴിക്കോട് ജില്ല | |
സ്ഥാപിതം | 05 - 07 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരീ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം, ഇംഗ്ളീഷ് |
അവസാനം തിരുത്തിയത് | |
01-12-2009 | Sjhsskodanchery |
സാമൂതിരിയുടെ വീരഗാഥ മുഴങ്ങുന്ന കോഴിക്കോട് നഗരത്തില്‍ നിന്നും 40 കി. മീ അകലെ പശ്ചിമഘട്ടത്തിന്റെ അടിവാരത്ത് തുഷാരഗിരിയുടെ സുഖശീതളിമയില്‍ കുളിരണിഞ്ഞ കോടഞ്ചേരി ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് 'സെന്റ് ജോസഫ്സ്' ഹയര്‍ സെക്കണ്ടറി സ്കൂള്‍'. '1950ല്‍ മദ്രാസ് ഗവര്‍മെന്റില്‍നിന്നും അനുവാദം ലഭിച്ചതോടെ ഈ സ്ഥാപനം പ്രവര്‍ത്തനം ആരംഭിച്ചു.
ചരിത്രം
ഫാ. ദൊസിത്തേവൂസിന്റെ മാനേജ്മെന്റില്‍ 1954 ജൂലൈയില്‍ ഈ വിദ്യാലയം ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു. ശ്രീ. ഡി. ദേവസ്യ പ്രഥമ ഹെഡ്മാസ്റ്ററായിരുന്നു.. 1967ല്‍ തലശ്ശേരി രൂപതാ കോര്‍പ്പറേറ്റ് മാനേജ്മെന്റില്‍ ഉള്‍പ്പടുത്തി.1987 മുതല്‍ താമരശ്ശേരി രൂപതാ കോര്‍പ്പറേറ്റ് മാനേജ്മെന്റില്‍ പ്രവര്‍ത്തിക്കുന്നു. 2000ല്‍ ഈ വിദ്യാലയം ഹയര്‍ സെക്കണ്ടറിയായി ഉയര്‍ത്തപ്പെട്ടു. ശ്രീ. സി. എം. ജോസഫ് പ്രഥമ പ്രിന്‍സിപ്പലായി.
ഭൗതികസൗകര്യങ്ങള്‍
മൂന്ന് ഏക്കര്‍ 5 സെന്റ് സ്ഥലവും 6 ഏക്കറിലധികം വിസ്തീര്‍ണമുള്ള ഗ്രൗണ്ടും ഈ സ്കൂളിന് സ്വന്തമാകുന്നു. എല്ലാ വിധ സൗകര്യങ്ങളോടുകൂടിയ മനോഹരമായ ഇരു നില കെട്ടിടത്തിലാണ് ഇപ്പോള്‍ ഈ സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. ആധുനിക സൗകര്യങ്ങളോടുകൂടിയ ഓഫീസ്, 2 സ്റ്റാഫ് റൂമുകള്‍, ലാബ്, ലൈബ്രറി, ആവശ്യമായ കമ്പ്യൂട്ടറുകളോടുകൂടിയ ഐ. ടി ലാബ് എന്നിവ ഈ വിദ്യാലയത്തിന്റെ ഭൗതികസൗകര്യങ്ങളാണ്. ഐ. ടി ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
1905 - 13 | റവ. ടി. മാവു |
1913 - 23 | (വിവരം ലഭ്യമല്ല) |
1923 - 29 | മാണിക്യം പിള്ള |
1929 - 41 | കെ.പി. വറീദ് |
1941 - 42 | കെ. ജെസുമാന്‍ |
1942 - 51 | ജോണ്‍ പാവമണി |
1951 - 55 | ക്രിസ്റ്റി ഗബ്രിയേല്‍ |
1955- 58 | പി.സി. മാത്യു |
1958 - 61 | ഏണസ്റ്റ് ലേബന്‍ |
1961 - 72 | ജെ.ഡബ്ലിയു. സാമുവേല്‍ |
1972 - 83 | കെ.എ. ഗൗരിക്കുട്ടി |
1983 - 87 | അന്നമ്മ കുരുവിള |
1987 - 88 | എ. മാലിനി |
1989 - 90 | എ.പി. ശ്രീനിവാസന്‍ |
1990 - 92 | സി. ജോസഫ് |
1992-01 | സുധീഷ് നിക്കോളാസ് |
2001 - 02 | ജെ. ഗോപിനാഥ് |
2002- 04 | ലളിത ജോണ്‍ |
2004- 05 | വല്‍സ ജോര്‍ജ് |
2005 - 08 | സുധീഷ് നിക്കോളാസ് |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
- ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
- ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
- അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
- അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
വഴികാട്ടി
{<googlemap version="0.9" lat="11.523088" lon="76.013031" zoom="11" width="350" height="350" selector="no" controls="large"> SJHSS KODANCHERY </googlemap>
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
- NH 212 ന് തൊട്ട് താമരശ്ശേരിയില്‍ നിന്നും 13 കി.മി. അകലത്തായി തുഷാരഗിരി റോഡില്‍ സ്ഥിതിചെയ്യുന്നു.
- കോഴിക്കോട് നഗരത്തില്‍നിന്നും 40 കി.മി. അകലം