പൊന്നാനി മുനിസിപ്പിലിററിയില്‍ അറബിക്കടലിന്‍ തീരത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് സ് കൂളാണ് എംഇസ് ഹയര്‍ സെക്കന്‍ററി സ് ക്കൂള്‍ .മുസ്ളീം എഡ്യൂക്കേഷണല്‍ സൊസൈററിയു‍‍ടെ കീഴിലാണ് ഈ സ് ക്കൂള്‍ പ്രവര്‍ത്തിക്കുന്നത്.

എം.ഇ.എസ്.എച്ച്. എസ്.എസ്. പൊന്നാനി
വിലാസം
പൊന്നാനി

മലപ്പുറം ജില്ല
സ്ഥാപിതം01 - 08 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂ൪
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
04-07-201719086-1




ചരിത്രം

എംഇസ് ഹയര്‍ സെക്കന്‍ററി സ്കൂള്‍ പ്രവര്‍ത്തനമാരംഭിച്ചത് 1.8.2000 ലാണ് . എം.ഇ.എസ് കോളേജില്‍നിന്ന് പ്രീഡിഗ്രി വേര്‍പെടുത്തിയതിന്‍റെ ഭാഗമായി എം.ഇ.എസ് മാനേജ്മെന്‍റിന് അനുവദിച്ച സ് ക്കൂളുകളില്‍ ഒന്നാണ് ഇത്.25 വിദ്യാര്‍ത്ഥികളും അംഗുലീപരിമിതമായ ജീവനക്കാരുമായി ആരംഭിച്ച ഹൈസ്കൂളില്‍ ഇന്ന് 373 വിദ്യാര്‍ത്ഥികളും 19 അധ്യാപക അനധ്യാപക ജീവനക്കാരുമുണ്ട്.മലപ്പുറം ജില്ലയിലെ സാമൂഹികവും സാമ്പത്തികവുമായി പിന്നോക്കം നില്‍ക്കുന്ന തീരപ്രദേശമായപൊന്നാനിയില്‍ പാവപ്പെട്ട മത്സ്യതൊഴിലാളികളുടെ മക്കളാണ് ഹൈസ്കൂളിലെ വിദ്യാര്‍ത്ഥികളില്‍ മഹാഭൂരിപക്ഷവും. തികച്ചും പ്രതികൂലമായ സാഹചര്യങ്ങളോട് പടവെട്ടി പൊന്നാനിയിലെയും പരിസരപ്രദേശങ്ങളിലെയും വൈജ്ഞാനിക മുന്നേറ്റത്തിന്റെ മുന്‍നിരയിലെത്താനുള്ള അക്ഷീണമായ ശ്രമത്തിലാണ് മാനേജ്മെന്റും സ്റ്റാഫും രക്ഷിതാക്കളും . ഈ പ്രയാണത്തിനിടയില്‍ സംഭവിച്ചിട്ടുള്ള കിതപ്പുകളെ വേഗമാര്‍ജ്ജിക്കാനുള്ള ഊര്‍ജ്ജമായി കാണുവാനാണ് വിദ്യാലയത്തിന്‍റെ ആഗ്രഹം.

ഭൗതികസൗകര്യങ്ങള്‍

അഞ്ചു ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളില്‍ 2 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം നാല്‍പ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍

1.സയന്‍സ് ക്ലബ്‌ 2.ഗണിത ക്ലബ്‌ 3.സാമൂഹ്യ ശാസ്ത്ര ക്ലബ്‌ 4.പരിസ്ഥിതി ക്ലബ്‌ 5.ഭാഷാ ക്ലബ്‌

മാനേജ്മെന്‍റ്

ഏംഇഏസ് പൊന്നാനി ലോക്കല്‍ കമ്മറ്റിയാണ് വിദ്യാലയത്തിന്‍റെ ഭരണം നടത്തുന്നത്. നിലവില്‍ 32 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്‍റിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്‍റെ ഹെഡ്മാസ്റ്റര്‍ വി.കെ.റഫീഖും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്‍റെ പ്രിന്‍സിപ്പാള്‍ കെ.വി.സുധീഷും ആണ്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : മുഹമ്മദ് ഷെരീഫ് ,യൂസഫ്.കെ, റഫീഖ്.വി.കെ

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="0.9" lat="10.762020998500553" lon="75.9249472618103" zoom="16" width="350" height="350" selector="no" controls="none"> 10.7620998500553,75.9249472618103,MESHSSPONNANI

10.7620998500553,75.9249472618103,MESHSSPONNANI </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.