മൗണ്ട് കാർമൽ എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്,കോട്ടയം/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാരംഗം കലാസാഹിത്യവേദി

കുട്ടികളെ സാഹിത്യ രചനാ തല്പരരാക്കുക,വായന പരിശീലിപ്പിക്കുക,വായനയോടു കടുത്ത ആഭിമുഖ്യം വളർത്തുക ,വായിച്ച പുസ്തകങ്ങളെ നിരൂപണം ചെയ്യാനും വിലയിരുത്താനും വിമർശിക്കാനും പരിശീലിക്കുക എന്ന ലക്ഷ്യത്തോടെ രൂപികരിയ്ക്കപ്പെട്ട ക്ലബ്ബ് ആണ് വിദ്യാരംഗം സാഹിത്യക്ലബ്ബ്. മാസത്തിലൊരിക്കൽ സാഹിത്യസമാജം എല്ലാ ക്ലാസ്സിലും നടത്തുന്നു .പരിപാടികളുടെ ആസൂത്രണവും രചനകളും അവതരണവും എല്ലാം തന്നെ കുട്ടികളാണ് .കുട്ടികളുടെ സാഹിത്യ സൃഷ്ടികൾ അവതരിപ്പിക്കുവാനും, പ്രദര്ശിപ്പിക്കുവാനും, പതിപ്പുകൾ നിർമ്മിച്ച് പ്രകാശനം ചെയ്യുവാനും തദവസരത്തിൽ സാധിക്കുന്നു .രമ പിഷാരടി എന്ന കവയത്രി ഇത്തരത്തിൽ വളർന്നു വന്ന ഒരു കവയത്രിയാണ് .കൂടാതെ സാഹിത്യ രചയിതാക്കളായ അനേകം പ്രഗത്ഭരായ അധ്യാപികമാരും മൗണ്ട് കർമ്മലിന് സ്വന്തമാണ് .വനിതാ എഡിറ്ററായിരുന്ന ഇന്ദു ബി നായർ ടീച്ചർ അതിന് ഒരു ഉദാഹരണം മാത്രം .

മൗണ്ട് കാർമ്മൽ സ്കൂളിൽ വിദ്യാരംഗം കലാ സാഹിത്യവേദിയുടെ പ്രവർത്തനങ്ങൾ സജീവമായി തന്നെ നടന്നു വരുന്നു.എല്ലാ കൊല്ലവും മലയാളം വിഭാഗത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന ക്ലബ്ബിന്റെ പ്രവർത്തനങ്ങളിൽ ശ്രദ്ധേയമായത് കലാ സാഹിത്യ പ്രദർശനങ്ങളും മത്സരങ്ങളുമാണ്.സ്കൂൾ അധ്യയന വർഷാരംഭത്തിൽ തന്നെ കലാ സാഹിത്യ വേദി ഉദ്ഘാടനം നടത്തുകയും സാഹിത്യ സാംസ്കാരിക മേഖലയിലുള്ള പ്രഗൽഭരെ ക്ഷണിച്ച് കുട്ടികളുടെ സർഗ്ഗ വാസനകൾ പരിപോഷിപ്പിക്കുന്നതിനാവശ്യമായ ക്ലാസ്സുകൾ നൽകാറുമുണ്ട്. മാസത്തിൽ ഒരു യോഗവും കലാവതരണങ്ങളും നടത്തുന്നു. വായനയെ പരിപോഷിപ്പിക്കുന്നതിനും, എഴുത്തിൽ കുട്ടികളെ സജീവമാക്കുന്നതിനും വേണ്ട പ്രോത്സാഹനങ്ങളും കൈത്താങ്ങുകളും നൽകുകയും കൈയ്യെഴുത്തുമാസികകൾ, അച്ചടി മാസികകൾ എന്നിവ പ്രസിദ്ധീകരിക്കുകയും ചെയ്യുന്നു. അവയിൽ നിന്നുള്ള മികച്ച രചനകൾ സ്കൂൾ മാഗസിനിലേയ്ക്കും തെരഞ്ഞെടുക്കുന്നു.വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ സബ്ജില്ല,ജില്ല, സംസ്ഥാന തല മത്സരങ്ങളിൽ മൗണ്ട് കാർമ്മൽ മികച്ചു നിൽക്കുന്നു.വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ കൂത്ത് ,കഥകളി ,ഓട്ടൻ തുള്ളൽ തുടങ്ങിയ കലകൾ പ്രൊഫഷണൽ കളിയോഗക്കാരെ വിളിച്ചു വരുത്തി കുട്ടികൾക്ക് ദൃശ്യ വിസ്മയം സമ്മാനിക്കുന്നു .ഒപ്പം ഭാഷാപഠനത്തിന്റെ ഭാഗമായ ഇത്തരം കലാരൂപങ്ങളെ കുറിച്ച് കുട്ടികൾക്ക് ധാരണ ലഭിക്കുകയും ചെയ്യുന്നു .

വിദ്യാരംഗം മലയാളം ക്ലബ്ബ്

കുട്ടികളിലെ സാഹിത്യാഭിരുചിയെ..... സർഗ്ഗാത്മക കഴിവുകളെ പരിപോഷിപ്പിക്കുന്നതിനായി മൗണ്ട് കാർമ്മലിൽ രൂപവൽക്കരിക്കപ്പെട്ട ക്ലബ്ബാണ് എഴുത്തുകൂട്ടം വായനാ കൂട്ടം. മലയാളം വിഭാഗത്തിന്റെ നേതൃത്വത്തിലാണ് ഈ ക്ലബ്ബ് പ്രവർത്തിക്കുന്നത്. കോവിഡിന് മുൻപ് എല്ലാ വെള്ളിയാഴ്ചകളിലും ഉച്ചയ്ക്ക് 12.30ന് ക്ലബ്ബംഗങ്ങൾ ഒത്തുകൂടുകയും അവരവരുടെ വായനാനുഭവം പങ്കിടുകയും പുസ്തകാസ്വാദനം നടത്തുകയും ചെയ്യുകയാണ് പതിവ് .പുതിയ പുസ്തകങ്ങളെ കുറിച്ചുള്ള വിവരങ്ങളും ഈ അവസരത്തിൽ പങ്കുവയ്ക്കപ്പെടുന്നു. സ്വന്തം രചനകൾ അവതരിപ്പിക്കുവാനുള്ള ഒരു വേദി കൂടിയാണ് എഴുത്തുകൂട്ടം വായനാ കൂട്ടം.എന്നാൽ ഈ വർഷം കുട്ടികൾ വീടുകളിൽ ഒതുങ്ങിയപ്പോൾ പോലും കുട്ടികളെ എഴുത്തും വായനയും പ്രോത്സാഹിപ്പിക്കുന്നതിൽ അധ്യാപകർ ബദ്ധശ്രദ്ധരായിരുന്നു .

മലയാളം വകുപ്പിന്റെ നേതൃത്വത്തിൽ വിവിധ ദിനാചരണങ്ങൾ നടന്നുവരുന്നു .വായന ദിനത്തിൽ വിവിധ ഓൺലൈൻ മത്സരങ്ങളോടെ ഈ വർഷത്തെ എഴുത്തു കൂട്ടം വായനാക്കൂട്ടം മലയാണ്മ എന്നീ മലയാളം ക്ലബ്ബ്കൾ ഔപചാരികമായി ഉത്‌ഘാടനം ചെയ്യപ്പെട്ടു .കവിയും സാഹിത്യകാരനുമായ യു അശോക് ,എഴുത്തുകാരിയും കഥാകാരിയുമായ ശ്രീമതി രമ ദിലീപ് ,കഥാകാരിയും കവയത്രിയുമായ ശ്രീമതി ശ്രീല അനിൽ എന്നിവർ വിവിധ വിഷയങ്ങളിൽ കുട്ടികളുമായി സംവദിച്ചു.

വൈക്കം മുഹമ്മദ് ബഷീറിനെയും അദ്ദേഹത്തിന്റെ പുസ്തകങ്ങളെയും കുറിച്ചുള്ള വിദ്യാഭ്യാസപരവും രസകരവുമായ ഒരു വീഡിയോ തയ്യാറാക്കി ക്ലാസ് ഗ്രൂപ്പുകളിൽ പ്രചരിപ്പിച്ചു. വീഡിയോ കൂടാതെ, വെബിനാറും നടത്തി.

മലയാളം വകുപ്പിന്റെ നേതൃത്വത്തിൽ ഈ വർഷത്തെ ഓണാഘോഷവും കേരളപ്പിറവി ദിനവും കളർഫുൾ ആക്കി. മലയാള ഭാഷാ ദിനം, അന്താരാഷ്‌ട്ര സാക്ഷരതാ ദിനം, ദേശീയ പത്രദിനം, ആഗോള കുടുംബദിനം എന്നിവ സമുചിതമായി ആചരിച്ചു.ഇവയെല്ലാം കൂടാതെ, 'കഥയരങ്ങ്, കവിതയരങ്ങ്'എന്നിവ നടത്തി,

മലയാള മനോരമ ദിനപത്രം നടത്തിയ ആട്ടംപാട്ടിൽ മലയാളം ക്ലബ്ബിലെ അംഗങ്ങൾ വിവിധ മത്സരങ്ങളിൽ പങ്കെടുത്തു. വിദ്യാരംഗം കലാസാഹിത്യവേദി സ്കൂൾ തലത്തിൽ മുൻവർഷങ്ങളിലെ പോലെ വ്യത്യസ്തമായ മത്സരങ്ങൾ നടത്തി.അംഗങ്ങളും പങ്കെടുത്ത് ഉപജില്ലാ ജില്ലാതല മത്സരങ്ങളിൽ മികച്ച പ്രകടനങ്ങൾ നടത്തി.

കവിത രചനയിൽ ഗോപിക കെ എസ് രണ്ടാം സ്ഥാനവും പ്രശംസാ കുറിപ്പ് തയ്യാറാക്കുന്നതിൽ സേതുൽലക്ഷ്മി എസ് രണ്ടാം സ്ഥാനവും നേടി. വായന രാജ്ഞി, എഴുത്ത് രാജ്ഞി മത്സരങ്ങളും മലയാളം ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തുന്നു.

മൗണ്ട് കാർമ്മൽ ഹൈസ്കൂൾ കോട്ടയം*


വായനാദിനാചാരണം* 2023

             ജൂൺ 19

മൗണ്ട് കാർമ്മൽസ്ക്കൂൾവിദ്യാരംഗം കലാ സാഹിത്യ വേദിയുടെ അഭിമുഖ്യത്തിൽ, സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച്, വായനദിനാചരണം നടത്തി,  പ്രമുഖ,നോവലിസ്റ്റും, കവിയത്രിയുംമായ സിജിത അനിൽ, ഉദ്ഘാടനം ചെയ്തു, വായനയിലൂടെയും സർഗാത്മകതയിലൂടെയും സാമൂഹിക പ്രതിബദ്ധത നിലനിർത്താൻ കുട്ടികൾ വായന, നിരന്തരമായ സാധനയാക്കി മാറ്റണമെന്ന് എഴുത്തുകാരിസിജിത ,അഭിപ്രായപ്പെട്ടു, ഹെഡ്മിസ്ട്രസ് റവ.സി, ജെയിൻ എ.എസ്, വായനാദിന സന്ദേശം നല്കി, ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ്, ഷേർലി ജോസഫ് ആശംസയർപ്പിച്ചു. ആശംസകൾ, കവിതാലാപനം ,എയ്ഞ്ചൽ ജോജി, എലീന എന്നി വിദ്യാർത്ഥിനികൾ നടത്തി, അധ്യാപിക ജിജിമോൾ ഫ്രാൻസിസ് കുട്ടികൾക്ക് വായനദിനപ്രതിജ്ഞ ചെല്ലിക്കൊടുത്തു,

അധ്യാപിക ലിൻസി ചടങ്ങിന് സ്വാഗതമാശംസിച്ചു, തുടർന്ന് കഞ്ഞിക്കുഴി ജംഗ്ഷനിലേയ്ക്ക് നടന്ന പുസ്തക റാലിയിൽ, കലാ സാഹിത്യ വേദി അംഗങ്ങൾ, പുസ്തകങ്ങളും പ്ലക്കാർഡുകളുമായി പങ്കെടുത്തു. ജംഗ്ഷനിൽ  നടന്ന സമ്മേളനത്തിൽ, സിജിത അനിൽ, വായനാ പക്ഷാചരണ പ്രവർത്തനങ്ങൾക്ക് ആശംസയർപ്പിച്ച്  സംസാരിച്ചു, തുടർന്ന് ലൈബ്രറിയിൽ സജ്ജമാക്കിയ, പുസ്തക പ്രദർശന ത്തിൽ കുട്ടികളും അധ്യാപകരും, പങ്കെടുത്തു,

തുടർന്ന് 20-o തിയതി 11 മണിക്ക് കോട്ടയം പബ്ലിക് ലൈബ്രറി സന്ദർശിച്ചു, കലാ സാഹിത്യ വേദിയിലെ 60 കുട്ടികൾ പങ്കെടുത്ത ഈ പ്രോഗ്രാമിൽ, വളരെ ശ്രദ്ധേയമായിരുന്നു, കുട്ടികൾ ലൈബ്രറിയുടെ ചരിത്ര പശ്ചാത്തലം മനസിലാക്കി, പുസ്തകങ്ങളെ, തൊട്ടറിഞ്ഞു, ലൈബ്രറി പ്രസിഡൻ്റ്, എബ്രാഹം ഇട്ടിച്ചെറിയാൻ,, സെക്രട്ടറി ഷാജി വെങ്കിടേത്ത് എന്നിവർ കുട്ടികളോട് സംസാരിച്ചു, പുസ്തകങ്ങൾ കൈമാറി, തുടർന്ന് അക്ഷരശില്പം കണ്ടു,

ലൈബ്രറി സന്ദർശന റിപ്പോർട്ട് തയ്യാറാക്കാൻ കുട്ടികൾക്ക് നിർദ്ദേശം കൊടുത്തു

വായനവാരത്തിൽ സാഹിത്യരചന മത്സരങ്ങൾ, കവിതാലപനം, കവിത രചന, പ്രസംഗം മത്സരം തുടങ്ങിയവ  നടത്തി

ക്ലാസുകളിൽസാഹിത്യ സദസ്, വായന മൂല ഉദ്ഘാടനം, പുസ്ത കാസ്വാദന കുറിപ്പുശേഖരണം,പുസ്തക ചർച്ച, സ്കൂൾ,  തലസാഹിത്യക്വിസ് മത്സരം,, തുടങ്ങി വിപുലമായ പരിപാടികൾ വായനദിനത്തോടനുബന്ധിച്ച്  നടത്തി.

മലയാളം അധ്യാപകരായ, സാലിക്കുട്ടി മിസ്, അജിത kk,  അജിത ജോസഫ്, സെജ മിസ്, ബിൻസി സെബാസ്റ്റ്യൻ, മേരി ജോ ,സിജി മാത്യു,എന്നിവർ സ്കൂൾ തല,പരിപാടികൾക്ക് നേതൃത്വം നല്കി