എസ് ബി എച്ച് എസ് കുറുമ്പിലാവ്

19:55, 5 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sunirmaes (സംവാദം | സംഭാവനകൾ)

ചാഴൂ൪പഞ്ചായത്തിലെ പ്രകൃതി തന്റെ സൗന്ദര്യം വാരിക്കോരി നല്‍കിയ ഒരു കൊച്ചുഗ്രാമമാണ്ചിറക്കല്‍ . അവിടെ സ്ഥിതിചെയ്യുന്ന ഒരുസരസ്വതീ ക്ഷേത്രമാണ്എസ്.ബി.എച്ച്.എസ്. കുറുമ്പിലാവ്.

എസ് ബി എച്ച് എസ് കുറുമ്പിലാവ്
വിലാസം
കുറുമ്പിലാവ്

തൃശ്ശൂര്‍ ജില്ല
സ്ഥാപിതം16 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂര്‍
വിദ്യാഭ്യാസ ജില്ല തൃശ്ശൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
05-01-2017Sunirmaes




ചരിത്രം

1941 ല്‍ സ്ക്കൂള്‍ തുടങ്ങുമ്പോള്‍ 'കുറുമ്പിലാവ്. ലോവ൪സെക്കന്ററിസ്ക്കൂള്‍' എന്നായിരുന്നുപേര്. 33 കുട്ടികളുളള വിദ്യാലയത്തിന്റെ സ്ഥാപകനും , പ്രധാനഅധ്യാപകനും കെ.വി.മാധവ൯ മാസ്റ്റ൪ ആയിരുന്നു. 1949 മെയ് 20 ന്ഫോ൪ത്ത്ഫോറം ആരംഭിച്ചതു മുതല്‍ സ്ക്കൂള്‍ സ്വാമി ബോധാനന്ദഹൈസ്ക്കൂള്‍ എന്ന നാമധേയം സ്വീകരിച്ചു.

ഭൗതികസൗകര്യങ്ങള്‍

രണ്ട് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 22 ക്ലാസ് മുറികള്‍ ഉണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. സ്ക്കൂളിന്ഒരുകമ്പ്യൂട്ട൪ലാബും ഒരുസയ൯സ് ലാബും ഉണ്ട്. കമ്പ്യൂട്ട൪ലാബില്‍ പന്ത്രണ്ടോളം കമ്പ്യൂട്ടറുകള്‍ ഉണ്ട്. കമ്പ്യൂട്ട൪ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

കെ.വി.മാധവ൯ മാസ്റ്ററുടെ നിര്യാണത്തിനുശേഷംഅദ്ദേഹത്തിന്റെസഹധ൪മ്മിണിശ്രീമതി.എ.സി.പത്മാക്ഷിയും , മാസ്റ്ററുടെ സഹോദരനായ ശ്രീ.കെ.വി.ഗണേശന്റെ പുത്രനുമായ ഡോ.കെ.ജി.രാമചന്ദ്രനും ഓരോവ൪ഷവും ഇടവിട്ട് മാനേജ൪മാരായി ചുമതല വഹിക്കുന്നു.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

(1941-1970) കെ.വി.മാധവ൯
(1970-1983) കെകെകുമാര൯
(1983-1984) ടിഎല്‍.ഔസേപ്പ്
(1984-1987) എം.എസ് സ്വാമിനാഥ൯
(1987-1991) പിപി.സൈമണ്‍
(1991-1992) ഐ.ആ൪.മാധവ൯
(1992-2001) വി.എസ്.ശംഭുകുമാര൯
(2001-2002) കെ.കെ.പങ്കജാക്ഷി
(2002-2003) തങ്കമ്മ ജോസഫ്
(2003-2007) പി.എ.റാബിയ

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

ഡോ .കെഎസ്.വിത്സ൯ ഡോ .എം.എസ് .ജയസൂര്യ൯ ഡോ.ഇ.മോഹ൯ദാസ് ഡോ.കെ.ജി.രാമചന്ദ്ര൯ ഡോ.പി.എം.കാസിം ഡോ.എം.പി.ഭരത൯ കെ.എം.രാധാകൃഷ്ണ൯

വഴികാട്ടി

{{#multimaps:11.071508,76.077447|zoom=10}} വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍

  • തൃശ്ശൂ൪ ടൗണില്‍ നിന്നും 16കി.മി തെക്ക് പടിഞ്ഞാായി തൃപ്രയാ൪ റൂട്ടില്‍ സ്ഥിതി ചെയ്യുന്ന ഒരു ചെറിയ ഗ്രാമമാണ് കുറുമ്പിലാവ്.കുറുമ്പിലാവ് സ്ക്കൂള്‍ എന്നാണ്രേഖയിലെങ്കിലും കുറുമ്പിലാവ് എന്നവിളിപ്പേരില്ല. ചിറക്കല്‍ സ്ക്കൂള്‍ എന്നാണ് അറിയപ്പെടുന്നത്.