എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/പ്രവർത്തനങ്ങൾ/2025-26
| Home | 2026-27 |
ലീപ്പ് കൗൺസിലിംഗ് ക്ലാസ്
ഇടയാറന്മുള എ.എം.എം. ഹയർസെക്കൻഡറി സ്കൂളിൽ 2025 ഏപ്രിൽ 2-ന് ബി.ആർ.സി.യുടെ ആഭിമുഖ്യത്തിൽ എട്ടാം ക്ലാസിലെ വിദ്യാർത്ഥികൾക്കായി ലീപ്പ് കൗൺസിലിംഗ് ക്ലാസ് സംഘടിപ്പിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് അനില സാമുവൽ ക്ലാസിന്റെ ഉദ്ഘാടനം നിർവഹിച്ചു. ബി.ആർ.സി. കോഓർഡിനേറ്റർ എസ് അബ്‌ദുൾ ജലീൽ, സൈക്കോ-സോഷ്യൽ കൗൺസിലർമാരായ നയന എസ്, രഞ്ജിനി കെ.ആർ, എന്നിവർ ക്ലാസിന് നേതൃത്വം നൽകി.
കൗൺസിലിംഗ് സെഷനിൽ വിദ്യാർത്ഥികൾക്ക് കരിയർ തിരഞ്ഞെടുപ്പിന്റെ പ്രാധാന്യത്തെക്കുറിച്ചും, അഭിരുചി പരിശോധനയുടെ ആവശ്യമെന്താണെന്നും വിശദമായ വിവരങ്ങൾ നൽകി. വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും സംശയങ്ങൾ ക്ലാസിൽ ചർച്ച ചെയ്തു. അഭിരുചി പരീക്ഷയുടെ അനിവാര്യതയും ലീപ്പ് ടെസ്റ്റിന്റെ പ്രാധാന്യവും കുട്ടികൾക്ക് മനസ്സിലാകുന്ന വിധത്തിൽ അവതരിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടന സമ്മേളനത്തിൽ അധ്യാപകരായ ലക്ഷ്മി പ്രകാശ് സ്വാഗതവും,സയന വർഗീസ് കൃതജ്ഞതയും രേഖപ്പെടുത്തി.