ജാനകി മെമ്മോറിയൽ യു പി സ്കൂൾ ചെറുപുഴ/ക്ലബ്ബുകൾ/ഹെൽത്ത് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

മഴക്കാല രോഗങ്ങളും പ്രതിരോധ മാർഗങ്ങളും എന്ന വിഷയത്തിൽ കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.

14/07/2023

ചെറുപുഴ ജെ എം യു പി സ്കൂൾ  ആരോഗ്യ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ മഴക്കാല രോഗങ്ങളും പ്രതിരോധ മാർഗങ്ങളും എന്നവിഷയത്തിൽ കുട്ടികൾക്കായി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ചെറുപുഴയിലെ പ്രശസ്ത ഡോക്ടർ ജിനോ ഗോപാൽ പലേരിയാണ് ക്ലാസ് നയിച്ചത്. മഴക്കാലത്ത് വിവിധ തരത്തിലുള്ള രോഗങ്ങൾ ബാധിച്ച കുട്ടികൾ സ്കൂളിൽ എത്തുന്നത് കൂടി വരുന്ന സാഹചര്യത്തിൽ രോഗം വരാതെ ശ്രദ്ധിക്കേണ്ടത് എങ്ങനെയെന്ന് ഡോക്ടർ ക്ലാസിൽ വിശദീകരിച്ചു. മഴക്കാല രോഗങ്ങൾ ആയ മിക്കരോഗങ്ങളും കുട്ടികളെ ബാധിക്കുന്നത്  പ്രതിരോധശേഷി കുറവുകൊണ്ടാണെന്നും അത് പരിഹരിക്കേണ്ടതിന് ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചും വിവരിച്ചു. പരിസര ശുചീകരണം ശരിയായ രീതിയിൽ നടത്തിയില്ലെങ്കിൽ രോഗങ്ങൾ പടരാനുള്ള സാധ്യതയുണ്ട് എന്നും  അദ്ദേഹം പറഞ്ഞു, അതിനാൽ പരിസര ശുചീകരണം വളരെ കൃത്യമായി നടത്താനും കൊതുക് പരത്തുന്ന രോഗങ്ങൾക്കെതിരെ നമുക്ക് പ്രതിരോധിച്ച് നിൽക്കാൻ കഴിയുമെന്നും ഡോക്ടർ ഓർമിപ്പിച്ചു.

യോഗ പരിശീലനം ആരംഭിച്ചു.

21/06/2023

ചെറുപുഴ : ചെറുപുഴ ജെ എം യു പി സ്കൂളിൽ അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ നടത്തി. സ്കൂളിലെ കുട്ടികൾക്കായി യോഗ പരിശീലനം നടത്തുന്നതിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. യോഗദിന സമ്മേളനത്തിൽ വച്ച് യോഗ പരിശീലകൻ എംപി മനേഷ് യോഗ പരിശീലനം ഉദ്ഘാടനം ചെയ്തു.

യോഗ ദിന സന്ദേശം സ്കൂൾ പ്രധാനാദ്ധ്യാപകൻ പി എൻ ഉണ്ണികൃഷ്ണൻ നൽകി. ആരോഗ്യ ക്ലബ്ബ് കൺവീനർ വി. കെ. സജിനി അധ്യക്ഷയായി. ഇ. ജയചന്ദ്രൻ അന്ന കാതറിൻ, പി.വി. സ്മിത, എസ്.ജി.വിമിത എന്നിവർ പ്രസംഗിച്ചു. യോഗ പരിശീലകൻ എംപി മനേഷിനെ യോഗത്തിൽ ആദരിച്ചു. തുടർന്ന് കുട്ടികളുടെ യോഗ പ്രകടനവും ഉണ്ടായിരുന്നു.

മോക്ക് ഡ്രിൽ


09/12/2022

ജെ എം യു പി സ്കൂൾ ഹെൽത്ത് ക്ലബ്ബിന്റെയും പെരിങ്ങോം ഫയർ സ്റ്റേഷന്റെയും സംയുക്താഭിമുഖ്യത്തിൽ അപകടം സംഭവിച്ചാൽ ചെയ്യേണ്ട പ്രഥമ ശുശ്രൂഷകളെ സംബന്ധിച്ച് ക്ലാസും ഫയർ എൻജിൻ ഉപയോഗിച്ച്  മോക്ക് ഡ്രില്ലും സംഘടിപ്പിച്ചു.