ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ് തോമസ് യു പി എസ് മുള്ളൻകൊല്ലി/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്
Home2026-27
float 2022-23 float 2023-24 float 2024-25 float 2025-26 float
pravesanolsavam 2025-2026

മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്തു തല പ്രവേശനോത്സവ ഉദ്ഘാടനം സെന്റ് തോമസ് എ.യു.പി സ്കൂളിൽ വെച്ച് സംഘടിപ്പിച്ചു .

മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്തു തല പ്രവേശനോത്സവ ഉദ്ഘാടനം മുള്ളൻകൊല്ലി  സെന്റ് തോമസ് എ. യു. പി സ്കൂളിൽ വെച്ച് സംഘടിപ്പിച്ചു. സ്കൂൾ മാനേജർ റവ. ഫാ. ജോർജ്  ആലുക്ക അധ്യക്ഷത വഹിച്ചു. മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ പി.കെ വിജയൻ പരിപാടി ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ. ഷൈജു പഞ്ഞിത്തോപ്പിൽ  കുട്ടികൾക്കുള്ള പഠനോപകരണ വിതരണ ഉദ്ഘാടനം നടത്തി. മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി. മോളി ആക്കാന്തിരി സെൽഫി പോയിന്റ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ മെമ്പർ ശ്രീ.സജി പി. ഡി എൽ.എസ്.എസ്, യു. എസ്. എസ് പ്രതിഭകളെ ആദരിച്ചു. പാഠപുസ്തക വിതരണ ഉദ്ഘാടനം വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ.ഷിനു കച്ചിറയിൽ നിർവഹിച്ചു.  ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി. ജിസ്ര മുനീർ ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നടത്തി. മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർമാരായ ശ്രീമതി മഞ്ജു ഷാജി, ശ്രീ പി. കെ ജോസ്, പി.ടി.എ പ്രസിഡന്റ് ശ്രീ.നോബി പള്ളിത്തറ, എം. പി. ടി. എ പ്രസിഡന്റ് ശ്രീമതി. സബിത പൂത്തോട്ടായിൽ എന്നിവർ ആശംസകൾ അറിയിച്ചു. വിദ്യാർത്ഥികളുടെ വിവിധങ്ങളായ കലാപരിപാടികൾ അരങ്ങേറി. ഹെഡ്മിസ്ട്രസ് ശ്രീമതി. മിനി ജോൺ, അധ്യാപകരായ ആന്റണി എം. എം, ധന്യ സഖറിയാസ് എന്നിവർ നേതൃത്വം നൽകി.