ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/ജൂനിയർ റെഡ് ക്രോസ്
ജെ ആർ സി ചരിത്രം
അന്താരാഷ്ട്ര സേവന സംഘടനയാണ് റെഡ്ക്രോസ്സ് സൊസൈറ്റി. ലോകത്ത്ഉണ്ടായിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ ജീവകാരുണ്യപ്രസ്ഥാനമാണ്. മൂന്ന് പ്രധാനലക്ഷ്യങ്ങൾ അടിസ്ഥാനമാക്കിയാണ് റെഡ്ക്രോസ്സ് സൊസൈറ്റി പ്രവർത്തിക്കുന്നത്. കൂടുതൽ അറിയുവാൻ
ജൂനിയർ റെഡ് ക്രോസ്സ് പുരസ്കാരം 2022-23
ജൂനിയർ റെഡ് ക്രോസ്സ് കൊല്ലം ജില്ലയിലെ മികച്ച കൗൺസിലർ ആയി കടയ്ക്കൽ GVHSS ലെ Art അധ്യാപികയായ അമീന ടീച്ചർ നെ തെരഞ്ഞെടുത്തു. മികച്ച സ്കൂൾ ആയി GVHSS കടയ്ക്കൽ നെ തെരഞ്ഞെടുത്തു.
പ്രവർത്തനറിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുത്തത്.
പത്തനാപുരം ഗാന്ധിഭവൻ സന്ദർശനം
ഗാന്ധി ഭവൻ യാത്ര:
ജൂനിയർ റെഡ് ക്രോസ്സ്ന്റ നേതൃത്വത്തിൽ 45കുട്ടി കളും മൂന്ന് അധ്യാപകരും 25/01/2023ഇൽ ഗാന്ധി ഭവൻ സന്ദർശിച്ചു. മാതാപിതാക്കളെ ഉപേക്ഷിക്കുന്ന മക്കളുടെ എണ്ണം വളർന്നു വരുന്ന സാഹചര്യത്തിൽ കുട്ടികളെ അതിൽ നിന്നും പിന്തിരിപ്പിക്കുകയും, മനസ്സിൽ നന്മയുടെ വിത്തുകൾ പാ കുകയുമെന്ന ലക്ഷ്യത്തോടെയാണ് ഗാന്ധിഭവൻ യാത്ര JRC നടത്തിയത്. അന്നത്തെ സ്നേഹ സന്ദേശ ഉദ്ഘാടനം ജെ ആർ സിയുടെ സ്കൂളിൽ കൗൺസിലറും ചടയമംഗലം സബ് ജില്ലയുടെ കൺവീനറുമായ ശ്രീമതി അമീന ഉദ്ഘാടനം ചെയ്തു.തുടർന്ന് ഗാന്ധിഭവൻഅന്ദേവാസികളോട് ചേർന്ന് കുട്ടികൾ പാട്ടുപാടിയും നൃത്തംചെയ്തും സ്നേഹ അന്വേഷണം നടത്തിയും മനോഹരമാക്കി തുടർന്ന് ഭക്ഷ്യവസ്തുക്കളും വസ്ത്രങ്ങളും സമ്മാനമായി വിതരണം ചെയ്തു.