കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/2023-24 KHSS MOOTHANTHARA

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാലയവാർത്തകൾ 2023-24

ജൂൺ മാസം

പ്രവേശനോത്സവം 01-06-2023

കർണ്ണകയമ്മൻ ഹയർസെക്കന്ററി സ്കൂളിൽ പ്രവേശനോത്സവം ഗംഭീരമായി ആഘോഷിച്ചു. പാലക്കാട്‌ നഗരസഭ ചെയർപേഴ്സൺ ശ്രീമതി പ്രിയഅജയൻ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. വിദ്യാലയമാനേജർ യു കൈലാസമണി, നഗരസഭ ക്ഷേമകാര്യചെയർമാൻ ശ്രീമതി ബേബി, പ്രിൻസിപ്പാൾ വി കെ രാജേഷ്‌, പ്രധാന അധ്യാപികആർ ലത,വാർഡ് കൗൺസിലർ സജിതസുബ്രമണ്യൻ അധ്യാപകർ, പിടി എ അംഗങ്ങൾഎന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. വീഡിയോ കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

.
.
.

പഠനോപകരണ വിതരണഉദ്ഘാടനംപാലക്കാട്‌ നഗരസഭ ക്ഷേമകാര്യചെയർമാൻ ശ്രീമതി ബേബി അവർകൾ നിർവ്വഹിച്ചു.യൂണിഫോം വിതരണം വാർഡ് കൗൺസിലർ ശ്രീമതി സുബ്രഹ്മണ്യൻ നിർവ്വഹിക്കുന്നു

.
.
.

വിഭവസമൃദ്ധമായി ഉച്ചഭക്ഷണശാല

.
.
.

പരിസ്ഥിതിദിനം 05-06-2023

ലോക പരിസ്ഥിതി ദിനത്തിൽ കർണകയമ്മൻ ഹയർസെക്കൻഡറി സ്കൂളിൽ നിരവധി തൈകൾ നട്ട് പരിസ്ഥിതി ദിനം ആചരിച്ചു. മാനേജർ യു കൈലാസമണി ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക ലത ടീച്ചർ, പി ടി എ പ്രസിഡന്റ് ശ്രീ. സനോജ്, ജയചന്ദ്രൻ മാസ്റ്റർ, അനൂപ് മാസ്റ്റർ, ബാബു, വിഷ്ണു, അദ്ധ്യാപികമാരായ രാജി, ശുഭ, സുനിത നായർ, സ്മിത,ധന്യ, പ്രസീജ, മുതൽ പേർ പങ്കെടുത്തു. പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യം അദ്ധ്യാപകർ വിദ്യാർത്ഥികൾക്ക് പകർന്ന് നൽകി....വീഡിയോ കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

.
.
.

പാലക്കാട്‌ നഗരസഭയുടെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനത്തിൽവാർഡ് കൗൺസിലർ സജിത സുബ്രഹ്മണ്യൻ വൃക്ഷതൈകൾ കൈമാറുന്നു

.
.

കർണ്ണകയമ്മൻ ഹയർസെക്കന്ററി സ്കൂളിൽ 1992-93 ബാച്ചിലെ പൂർവ്വവിദ്യാർത്ഥി കൂട്ടായ്മ ചുമർ ചിത്ര സമർപ്പണം നടത്തി

കർണ്ണകയമ്മൻ ഹയർസെക്കന്ററി സ്കൂളിൽ 1992-93 ബാച്ചിലെ പൂർവ്വവിദ്യാർത്ഥി കൂട്ടായ്മ ചുമർ ചിത്ര സമർപ്പണം നടത്തി. സ്വാതന്ത്ര്യസമരസേനാനികളുടെചുമർചിത്രങ്ങളാണ് വരച്ചത്. ചടങ്ങിൽ വിദ്യാലയമാനേജർ യു. കൈലാസമണി, പ്രിൻസിപ്പാൾ രാജേഷ്, പ്രധാന അധ്യാപികലത ടീച്ചർ, മുൻ അധ്യാപകരായ ലില്ലി ടീച്ചർ, മാർഗരറ്റ് ടീച്ചർ, സീത ടീച്ചർ, പൂർവ്വ വിദ്യാർത്ഥികൾ, അധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർ സന്നിഹിതരായിരുന്നു.വിഡിയോകാണുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക

.
.

കണ്ണകയമ്മൻ ഹയർ സെക്കന്ററി സ്കൂളിന്റെ 2022-23 വർഷത്തെ മികച്ച പ്രവർത്തനത്തിന് കണ്ണകി സേവാ സംഘം ആദരിച്ചു

കണ്ണകയമ്മൻ ഹയർ സെക്കന്ററി സ്കൂളിന്റെ 2022-23 വർഷത്തെ മികച്ച പ്രവർത്തനത്തിന് കണ്ണകി സേവാ സംഘം ആദരിച്ചു. പ്രശസ്തി ഫലകം പ്രധാന അദ്ധ്യാപിക ലത ടീച്ചറും വിദ്യാർത്ഥികളും ചേർന്ന് ഏറ്റുവാങ്ങി.പ്രസിഡന്റ്‌ ശ്രീനിവാസൻ, ജെ:സെക്രട്ടറി സുനിൽവൈ. പ്രസി :ധന്യരാജ്ജോ :സെക്രട്ടറി ഗോകുൽഎക്സി.മെമ്പർ കണ്ണൻ എന്നിവർ പങ്കെടുത്തു

.
.

ലിറ്റിൽ കൈറ്റ് പ്രവേശന പരീക്ഷ

ലിറ്റിൽ കൈറ്റ് പ്രവേശന പരീക്ഷ നടന്നു .ജില്ലാ കോർഡിനേറ്റർ അജിത വിശ്വനാഥ് വിദ്യാലയം സന്ദർശിച്ചു .പ്രസീജ ,ചിഞ്ചുവിജയൻ ,സജിത .സുജാത എന്നിവർ ഓൺലൈൻ പരീക്ഷക്ക് നേതൃത്വം നൽകി .വിഡിയോകാണുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക

.
.

വായന ദിനാചരണവും വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനവും

കർണ്ണകയമ്മൻ ഹയർ സെക്കന്ററി സ്കൂളിലെ വായനദിനാചരണവും വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനവും സ്കൂൾ മാനേജർ ശ്രീ. യു. കൈലാസമണി നിർവഹിച്ചു. ഹെഡ് മിസ് ട്രസ്സ് ആർ. ലത സ്വാഗതവും പി.ടി.എ പ്രസിഡന്റ് ശ്രീ. സനോജ് അധ്യക്ഷതയും വഹിച്ച ചടങ്ങിൽ പ്രശസ്ത കഥാകൃത്തും ഫോട്ടോഗ്രാഫറും യാത്രികനുമായ ശ്രീ. കെ.എസ്. സുധീഷ് വായനാനുഭവവും എഴുത്തിന്റെ വഴികളും പങ്കുവച്ചു .സ്റ്റാഫ് സെക്രട്ടറി സി. പ്രീത ആശംസയർപ്പിച്ചു . പൂർവ വിദ്യാർഥി കെ. കൃഷ്ണേന്ദു പുസ്തകപരിചയം നടത്തി. വി.ആർ ഷിനി നന്ദി രേഖപ്പെടുത്തി . തുടർന്ന് വിദ്യാർഥികൾ കലാപരിപാടികളും അവതരിപ്പിച്ചു .വിഡിയോകാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

.
.
.
.

കർണ്ണികാരം പത്രം

.
.

യോഗാദിനം

യോഗദിനത്തിൽ വിദ്യാലയത്തിലെ കായിക വിഭാഗത്തിന്റേയും സംസ്‌കൃത വിഭാഗത്തിന്റെയു, നേതൃത്വത്തിൽ വിവിധ യോഗാസനങ്ങൾ പരിചയപ്പെടുത്തി .ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസ്സും ഉണ്ടാകുകയുള്ളൂ എന്നസന്ദേശം വിദ്യാർത്ഥികൾക്ക് നൽകി .വിഡിയോകാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

.
.

എൽഇഡി ബൾബ് വർക്ക്ഷോപ്പ്

എൽഇഡി ബൾബ് വർക്ക്ഷോപ്പ് school  science club. ൻ്റെ നേതൃത്യത്തിൽ eഎൽഇഡി നടന്നു . ദേശീയ തൊഴിൽ നൈപുണി ചട്ടക്കൂട് (എൻ എസ് ക്യു എഫ്) പരിഗണിച്ച് പത്താംതരത്തിലെ ഒന്നാം പാഠത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള ഒരു ഭാഗമാണ് എൽഇഡി ബൾബിന്റെ നിർമ്മാണം, കേടുപാടുകൾ തീർക്കൽ, പുനരുപയോഗം, സംസ്കരണം എന്ന ഭാഗം .ഇത്  പത്തിലെ കുട്ടികൾക്ക്  പ്രാക്ടിക്കലായി ചെയ്യിക്കുകയും അത് മികച്ച രീതിയിൽ സ്വായത്തമാക്കിയ കുട്ടികളെ ഉപയോഗിച്ചുകൊണ്ട് 8, 9 ക്ലാസുകളിലെ കുട്ടികൾക്ക് അത് പരിചയപ്പെടുത്തുകയും ആണ് ഉദ്ദേശിക്കുന്നത് .

.
.
.

ആരോഗ്യ അസംബ്ലി - പനിയെ പേടിക്കേണ്ട, നമുക്ക് ശ്രദ്ധയോടെ പ്രതിരോധിക്കാം

ജൂൺ 23രാവിലെ സ്‌കൂളുകളിൽ ആരോഗ്യ അസംബ്ലി ചേർന്നു . പ്രഥമാദ്ധ്യാപകൻ പരിസര ശുചിത്വം പാലിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് കുട്ടികളോട് സംസാരിച്ചു . തുടർന്ന് ഉച്ചയ്ക്ക് 12 മണി വരെ സ്കൂൾ ക്യാമ്പസിൽ ശുചീകരണ പ്രവർത്തനങ്ങൾ നടന്നു .

ആരോഗ്യ അസംബ്ലിയിൽ വിദ്യാർത്ഥികൾക്ക് നൽകുന്ന സന്ദേശത്തിൽ  ഉൾപ്പെടുത്തിയവ

മഴക്കാലത്ത് കൊതുക് ജന്യ രോഗങ്ങളായ ഡെങ്കി, സിക്ക എന്നിവയും ഇൻഫ്‌ളുവൻസ തുടങ്ങിയ രോഗങ്ങളും പെട്ടെന്ന് പടരാനുള്ള സാധ്യതയുണ്ട്. ഇത് പകർച്ചപ്പനിയുടെ കാലമാണ്. പനി വരാതിരിക്കാനും പടരാതിരിക്കാനും ശ്രദ്ധയോടെ കരുതൽ എടുക്കണം.പനിയുണ്ടെങ്കിൽ മാതാപിതാക്കളേയോ /രക്ഷിതാക്കളെയോ/ അധ്യാപകരെയോ അറിയിക്കണം.പനി ചികിസിക്കണം, ഡോക്ടറുടെ അടുത്ത്പോയി ചികിത്സിക്കണം .തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കണം.കെട്ടികിടക്കുന്ന വെള്ളത്തിലും ചെളിയിലും ഇറങ്ങരുത്.കൈകാലുകളിൽ മുറിവ് ഉണ്ടെങ്കിൽ മണ്ണിലിറങ്ങരുത്, ചെളിയിലോ കെട്ടിക്കിടക്കുന്ന വെള്ളമായോ സമ്പർക്കം അരുത്.ഇൻഫ്ളുവൻസ രോഗം പകരാതിരിക്കാൻ മാസ്ക് ധരിക്കുന്നതാണ് നല്ലത്.കൊതുക് മുട്ടയിട്ട് കൂത്താടി വരുന്നത് കെട്ടികിടക്കുന്ന വെള്ളത്തിലായതിനാൽ അത്തരം സാഹചര്യങ്ങൾ ഒഴിവാക്കുക.ഈഡിസ് കൊതുകുകളാണ് ഡെങ്കിപ്പനി പടർത്തുന്നത്.കൊതുകുകളുടെ ഉറവിടങ്ങളായ കെട്ടികിടക്കുന്ന വെള്ളം സ്‌കൂളുകളിൽ ഉണ്ടെങ്കിൽ അധ്യാപകരെയും വീട്ടിലാണെങ്കിൽ മാതാപിതാക്കളെയോ രക്ഷിതാക്കളെയോ അറിയിക്കണം.പരിസരവും വൃത്തിയായി സൂക്ഷിക്കണം, ഇതിൽ മാതാപിതാക്കൾ ആവശ്യപ്പെടുന്ന ചെറിയ സഹായങ്ങൾ അവരുടെ സാമിപ്യത്തിലും നിരീക്ഷണത്തിലും ചെയ്യുന്നത് നല്ലതാണ്.വീടുകളിലെ ചെടികൾക്കിടയിലെ ട്രേ, ഫ്രിഡ്ജിനടിയിലെ ട്രേ, എന്നിവിടങ്ങളിൽ കൊതുകുകളുടെ കൂത്താടികൾ വളരും, മാതാപിതാക്കളെ അറിയിച്ച് അവ ഒഴിവാക്കുന്നതിന് അഭ്യർത്ഥിക്കണം.കിളികളും, വവ്വാലുകളും കഴിച്ചതിന്റെ ബാക്കി പഴങ്ങൾ കഴിക്കരുത് .വൃത്തിയായി കഴുകിയ ശേഷം മാത്രമേ അല്ലാത്ത പഴവർഗ്ഗങ്ങൾ കഴിക്കാൻ പാടുള്ളു.കുട്ടികൾക്ക് പനിയോ ക്ഷീണമോ ഉണ്ടെങ്കിൽ അധ്യാപകരെ അറിയിക്കാൻ മടിക്കരുത് .

പനിയെ പേടിക്കേണ്ട, നമുക്ക് ശ്രദ്ധയോടെ പ്രതിരോധിക്കാം

.
.
.
.

ബോധവത്കരണം നടത്തി

വിദ്യാലയത്തിൽ ജൂൺ  23 നു  നടത്തിയ പ്രത്യേക ആരോഗ്യ അസബ്ലിയെ തുടർന്ന് 8,9,10 ക്ലാസ്സുകളിലെ പെൺകുട്ടികൾക്കായി കൗമാര പ്രായത്തിലെ സവിശേഷതകൾ,ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ശുചിത്വത്തിന്റെ പ്രാധാന്യം എന്നീ വിഷയങ്ങൾ  ഉൾപ്പെടുത്തി ബോധവത്ക്കരണ ക്ലാസ്സ്‌ പ്രീത ടീച്ചറുടെ  നേതൃത്വത്തിൽ സംഘടിപ്പിച്ചു.  വ്യക്തിശുചിത്വം, സാമൂഹിക  ശുചിത്വം,  ചൂഷണങ്ങൾ ഒഴിവാക്കി  സ്വയം പര്യാപ്തരായി  മാറേണ്ടതിന്റെ ആവശ്യകത....എന്നിവ  ചർച്ച  ചെയ്തു

.