ജാനകി മെമ്മോറിയൽ യു പി സ്കൂൾ ചെറുപുഴ/ക്ലബ്ബുകൾ/നല്ല പാഠം ക്ലബ്
ദൃശ്യരൂപം
തണൽ നട്ട് നല്ലപാഠം

05/06/2023
ചെറുപുഴ ജെഎം യുപി സ്കൂൾ നല്ലപാഠം ക്ലബ്ബിന്റെ നേതൃത്വത്തിൽ "വിത്ത് എ ഫ്രൻഡ്" പരിപാടി നടത്തിയപ്പോൾ.
കുട്ടികൾ ചെടി കളും വിത്തുകളും കൈമാറി പച്ചക്കറിക്കൃഷിക്ക് ആരംഭം കുറിച്ചു. പ്ലാസ്റ്റിക്കിനെതിരെ സന്ദേശം നൽകുന്ന
"അതിജീവനം" എന്ന നാടകം അവതരിപ്പിച്ചു. പരിപാടിക്ക് നല്ലപാഠം കോഓർഡിനേറ്റർമാരായ ടി. പി.പ്രഭാകരൻ,
വി.വി.അജയകുമാർ എന്നിവർ നേതൃത്വം നൽകി.
മലയാള മനോരമയുടെ നല്ലപാഠം A+ പുരസ്കാരം ജാനകി മെമ്മോറിയൽ യു പി സ്ക്കൂളിന്
2021-22 വർഷത്തെ ഏറ്റവും മികച്ച സ്കൂളുകൾക്കുള്ള മലയാള മനോരമയുടെ നല്ലപാഠം A+ പുരസ്കാരം ഇന്ന് കണ്ണൂരിൽ നടന്ന ചടങ്ങിൽ വെച്ച് ലീന ടീച്ചറും മനീഷ് മാസ്റ്ററും ചേർന്ന് മജീഷ്യൻ ഗോപിനാഥ് മുതുകാടിന്റെ കയ്യിൽ നിന്ന് ഏറ്റുവാങ്ങി.
