ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/പ്രവർത്തനങ്ങൾ/2022- 23
പ്രവേശനോത്സവം
" 2022-23 അധ്യയന വർഷത്തിലെ പ്രവേശനോത്സവം ആദരണീയനായ പാറശ്ശാല എം എൽ എ ശ്രീ സി കെ ഹരീന്ദ്രൻ അവർകൾ നിർവ്വഹിച്ചു. ഒപ്പം NMMS സ്കോളർഷിപ്പ് നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുകയും, 2022-23 അധ്യയന വർഷത്തിലെ സ്കൂൾ കലണ്ടർ പ്രകാശനം ചെയ്യുകയും ചെയ്‌തു."
ജൈവ വൈവിധ്യ ഉദ്യാനത്തിന്റെ ഉദ്ഘാടനം
""കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെയും പെരുങ്കടവിള ഗ്രാമപഞ്ചായത്ത് ജൈവവൈവിധ്യ പരിപാലന സമിതിയുടെയും സംയുക്ത സംരംഭമായി മാരായമുട്ടം ഗവ എച്ച് എസ് എസ്സിൽ ജൈവവൈവിധ്യ ഉദ്യാനം ഉദ്ഘാടനം ചെയ്‌തു.""
മഹാകവി ചങ്ങമ്പുഴയുടെ സ്‌മൃതി ദിനാചരണം
" ജൂൺ 17 മഹാകവി ചങ്ങമ്പുഴയുടെ ദീപ്തമായ സ്മൃതിദിനം. മലയാള കാവ്യാരാമത്തിൻ്റെ രോമാഞ്ചമായിരുന്നു ചങ്ങമ്പുഴ. മലയാളികളുടെ പുണ്യവും മലയാളത്തിൻ്റെ ഗന്ധർവനുമായിരുന്നു ചങ്ങമ്പുഴ. സീനിയർ അധ്യാപികയായ ശ്രീകല ടീച്ചർ ചങ്ങമ്പുഴ ഓർമദിനം ഭദ്രദീപം കൊളുത്തി അനുസ്മരിക്കുന്നു....."
വായനാവാരാഘോഷം
വായനാ വാരാഘോഷം യവകവി ശ്രീ രമേഷ്‌കുമാർ ഉദ്ഘാടനം ചെയ്‌തു.വായനാവാരാഘോഷത്തിന്റെ ഭാഗമായി കുട്ടികൾ നെയ്യാറ്റിൻകര മുനിസിപ്പൽ ലൈബ്രറി സന്ദർശിച്ചു.സ്കൂൾ അങ്കണത്തിൽ കുട്ടികൾ അക്ഷരവൃക്ഷം തയ്യാറാക്കി, ഒപ്പം കുട്ടികൾക്കായി വായനാ മൂലയും തയ്യാറാക്കി. അമ്മ വായന പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സ്കൂൾ പരിസരത്തുള്ള വീടുകളിൽ കുട്ടികൾ പുസ്തക വിതരണം നടത്തി.
അന്താരാഷ്ട്ര യോഗാദിനാചരണം
വിമുക്തി - ലഹരി വിരുദ്ധ ബോധവത്ക്കരണം
ലഹരി വിമുക്തി ക്ളബ്ബിന്റെ നേതൃത്വത്തിൽ നടന്ന 'വിമുക്തി' എന്ന പരിപാടിയിൽ നിന്നും....
അക്ഷരമുറ്റം പദ്ധതി ഉദ്ഘാടനം
ദേശാഭിമാനി അക്ഷര മുറ്റം പദ്ധതി യുടെ ഭാഗമായി മാരായമുട്ടം ഗവണ്മെന്റ് ഹയർസെക്കന്ററി സ്കൂളിൽ "ദേശാഭിമാനി എന്റെ പത്രം"- ത്തിന്റെ ഉത്ഘാടനം ബഹുമാനപ്പെട്ട പാറശാല MLA ശ്രീ സി കെ ഹരീന്ദ്രൻ അവർകൾ നിർവഹിച്ചു....... നെയ്യാറ്റിൻകര ഗവണ്മെന്റ് സ്കൂൾ ടീച്ചേർസ് കോ- ഓപ്പറേറ്റീവ് സൊസൈറ്റി ആണ് 20 പത്രങ്ങൾ സ്പോൺസർ ചെയ്തിരിക്കുന്നത്........