ജി. വി. എച്. എസ്. എസ്. മലമ്പുഴ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം

സൗകര്യങ്ങൾ

സ്കൂൾ പ്രവർത്തനങ്ങൾക്കാവശ്യമായ മികച്ച സൗകര്യങ്ങളാണ് കാലാകാലങ്ങളിൽ സ്കൂൾ അദ്ധ്യാപകരും പിടിഎയും വിദ്യാർഥികൾക്കായി ഇവിടെ ഒരുക്കിയിരിക്കുന്നത്.

വൈദ്യുതീകരിച്ച ക്ലാസ് മുറികൾ

ലൈറ്റ് ഫാൻ പവർ സോക്കറ്റ് എന്നിവ സഹിതം വൈദ്യുതീകരണം നടത്തിയ നാൽപതു ക്ലാസ്റൂമുകളുണ്ട്. ലോർ പ്രൈമറി വിഭാഗം ഒൻപതു ക്ലാസ് മുറികളിലും, അപ്പർ പ്രൈമറി വിഭാഗം പന്ത്രണ്ടു ക്ലാസ്സ്മുറികളിലും, ഹൈസ്കൂൾ വിഭാഗം പന്ത്രണ്ടു ക്ലാസ്സ്മുറികളിലും ഹയർ സെക്കന്ററി വിഭാഗം ആറു ക്ലാസ് റൂമുകളിലും പ്രവർത്തിച്ചു വരുന്നു.

ലബോറട്ടറികൾ

സ്മാർട്ട് ക്ലാസ് മുറികൾ

ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗത്തിലെ എല്ലാ ക്ലാസ് മുറികളും പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഹൈടെക് പദ്ധതിയിലുൾപ്പെടുത്തി സ്മാർട്ട് ക്ലാസ് മുറികൾ ആക്കി. കുട്ടികളുടെ പഠനനിലവാരം വർദ്ധിപ്പിക്കുവാൻ ലാപ്ടോപ്പ്,പ്രൊജക്ടർ, സ്ക്രീൻ,സ്പീക്കറുകൾ, പോഡിയം, വൈറ്റ് ബോർഡ് എന്നിവ എല്ലാ ക്ലാസിലും ക്രമീകരിച്ചിരിക്കുന്നു.52 ലാപ്ടോപ്പ്, 30പ്രൊജക്ടർ, പ്രൊജക്ടർ സ്ക്രീൻ, സ്പീക്കർ, 6 പ്രിൻറർ, 4സ്കാനർ, 3സെർവർ, 3വെബ്ക്യാം തുടങ്ങിയ ഹൈടെക് ഉപകരണങ്ങൾ ഹൈടെക് ക്ലാസ് റൂമുകളുടെ ഉപയോഗത്തിന് ലഭിച്ചിട്ടുണ്ട്.