കെ.എം.എം.എ.യു.പി.എസ് ചെറുകോട്/പ്രവർത്തനങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ബോധ വൽക്കരണ ക്ലാസ്സ്
കോവിഡ് -19 സാഹചര്യങ്ങൾ മൂലം മാനസിക പിരിമുറുക്കം അനുഭവിക്കുന്ന കുട്ടികൾക്കും അവരെ അതിൽ നിന്നും കാരകേറാൻ സഹായിക്കാനായുള്ള രക്ഷിതാക്കൾക്കും വേണ്ടി സ്കൂൾ കുട്ടികളുടെ ഓൺലൈൻ പ0നവും മാനസിക ആരോഗ്യവും എന്ന വിഷയത്തെ ആസ്പദമാക്കി കുട്ടികൾക്കുംരക്ഷിതാക്കൾക്കും 23/07/21 നു ബോധവത്കരണ ക്ലാസ്സ് നടത്തി .ശ്രീ റഹീമുദ്ദീന് പി.കെ. (ക്ലിനിക്കൽ സൈക്കോളജിസ്റ് ) സൂം.മീറ്റിലൂടെ ക്ലാസ്സെടുത്തു.
പോഷൻ അഭ്യാൻ മാസാചരണം
കുട്ടികളിലെ ന്യൂന പോഷണം തടയുന്നതിനായി കേന്ദ്ര വനിതാ ശിശു വികസന മന്ത്രാലയത്തിൻറെ കീഴിലുള്ള നാഷണൽ ന്യൂട്രിഷൻ മിഷൺ ആവിഷ്കരിച്ച പോഷണ അഭ്യാ ൻ (സമ്പുഷ്ട കേരളം)പദ്ധതിയുമായി ബന്ധപ്പെട്ട് കെ എം എം എ യു പി സ്കൂളിൽ 12 / 9 / 21 ന് പോഷണ അസ്സംബ്ലി ഉദ്‌ഘാടനം നടന്നു.റിസോഴ്സ് പേഴ്സൺ പരിശീലനത്തിൽ റുബീന.കെ.(നുട്രീഷനിസ്റ് ,ഐ.സി.ഡി.എസ് വണ്ടൂർ )വിഷയം അവതരിപ്പിച്ചു.വിവിധ ക്ലാസ് ഗ്രൂപ്പുകളിലായി ഡോ .ദിപു(പീഡിയാട്രീഷൻ ,മൗലാന ഹോസ്പിറ്റൽ ),ഡോ ജലാൽ,ഡോ .ഫിറോസ്,ഡോ .പ്രസീത .പി.ജി. (ആയുർവേദ മെഡിക്കൽ ഓഫീസർ,ആയുഷ്‌ഗ്രാം പ്രൊജക്റ്റ് അമ്പലപ്പുഴ),ജിഷ.പി.ജി.(ഐ .സി. ഡി .എസ്. സൂപ്രവൈസർ ) തുടങ്ങിയവർ ക്ലാസ്സെടുത്തു.
ടോപ് അപ്പ് ടീച്ചേർസ് എംപവേർമെൻറ് പ്രോഗ്രാം
അദ്ധ്യാപകന് എങ്ങനെ ഒരു നല്ല കൗൺസിലറാകാം
അദ്ധ്യാപകന് എങ്ങനെ ഒരു നല്ല കൗൺസിലറാകാം എന്ന വിഷയത്തിൽ റിട്ടയേർഡ് അദ്ധ്യാപകനായ സതീശൻ മാസ്റ്റർ ക്ലാസ്സെടുത്തു.അദ്ധ്യാപകരും വിദ്യാർത്ഥികളും തമ്മിലുള്ള ദന്ധം മെച്ചപ്പെടുത്താൻ ഇത് വളരെ യധികം ഉപകരിക്കും.അദ്ധ്യാപകരുടെ എല്ലാസംശയങ്ങളും ദൂരീകരിക്കാൻ സതീശൻമാസ്റ്റർക്കു കഴിഞ്ഞു.
ആദായനികുതിയുമായി ബന്ധപ്പെട്ട ക്ലാസ്. ആദായ നികുതി യുമായി ബന്ധപ്പെട്ട സംശയങ്ങൾ ദൂരീകരിക്കുന്നതിനായി വണ്ടൂർ യതീംഖാന സ്കൂളിലെ പ്രധാനാധ്യാപകൻ സമദ് മാസ്റ്റർ അധ്യാപകർക്കായി ക്ലാസ്സെടുത്തു.അധ്യാപകർക്ക് വളരെയധികം പ്രയോജനപ്രദമായിരുന്നു
ഹം ഹേ സാത്ത്(കൂടെ)
ഇതര സംസ്ഥാന തൊഴിലാളികളുടെ മക്കൾക്ക് സ്കൂൾ പഠനത്തിനുള്ള സൗകര്യത്തിന് പ്രോത്സാഹനം നല്കാൻ സഹായിക്കുന്ന പദ്ധതിയാണ് ഹാം ഹേ സാത്ത് .ഇത്തരം കുട്ടികളെ കണ്ടെത്തി അവരെ നിർബന്ധിതമായി സ്കൂളിൽ ചേർത്ത് പഠനാ വസരമൊരുക്കുന്നു.ഒന്നാം ഘട്ടത്തിൽ 6 കുട്ടികളെ സ്കൂളിൽ എത്തിച്ചു.അസം ,ഉത്തർപ്രദേശ്,സ്വദേശികളായ കുട്ടികൾ വിദ്യാലയത്തിൽപ്രവേശനം നേടി.പദ്ധതിയുടെ ഭാഗമായി സഹ പഠിതാക്കളുടെയും,അദ്ധ്യാപകരുടെയും കൂടുതൽ ശ്രദ്ധയും പരിഗണനയും ഇവർക്ക് ലഭ്യമാകും.കൂടാതെ കുട്ടികളുടെ കുടുംബങ്ങളിലെ വിദ്യാഭ്യാസ ആരോഗ്യ ശുചിത്വ കാര്യങ്ങളിൽ ഇടപെടൽ നടത്താനും പദ്ധതി ലക്ഷ്യമിടുന്നു.
ഇശൽ മാപ്പിളപ്പാട്ട് കൂട്ടം
മാപ്പിളപ്പാട്ടിന്റെ കുറിച്ച കുട്ടികളിൽ അവബോധം സൃഷ്ടിക്കുന്നതിനായി കെ.എം.എം.എ യു.പി.സ്കൂളിൽ തുടങ്ങിയ പ്രവർത്തനമാണ് ഇശൽ മാപ്പിളപ്പാട്ടുകൂട്ടം മത്സരങ്ങളിൽ പാടേണ്ട പാട്ടുകളേതെല്ലാം എങ്ങനെ പാടണം അതിൻറെ നിയമങ്ങൾ എന്തെല്ലാം എന്നതിനെ കുറിച്ചെല്ലാം സാമാന്യ അറിവ് നൽകുക പരിശീലനം നൽകുക എന്നതാണ് ഇതിൻറെ ഉദ്ദേശ്യം .2021 സെപ്റ്റംബർ 24 ന് വെള്ളിയാഴ്ച പ്രശസ്ത സംഗീത സംവിധായകനും ഗായകനുമായ അനീസ് കൂരാട് ഇതിൻറെ ഉദ്‌ഘാടനം നിർവഹിച്ചു.ഈ ഗ്രൂപ്പിൻറെ പ്രവർത്തനം നല്ല നിലയിൽ തുടർന്ന് കൊണ്ടിരിക്കുന്നു.
തണൽ ---കനിവിൻറെ കാരുണ്യ സ്പർശം
കുട്ടികളിലെ ഭിന്നശേഷി പ്രശ്‍നം എന്ന കുടുംബങ്ങളെയും,സമൂഹത്തെ ആകെത്തന്നെയും വിഷമത്തിലാക്കുന്ന ഒരു അവസ്ഥയാണ് .നമ്മുടെ സ്കൂളിലെ ഭിന്നശേഷികുട്ടികളുടെ കണക്കെടുത്തപ്പോൾ ഏകദേശം ഇരുപത്തിനടുത്ത് കുട്ടികൾ വിവിധ തരത്തിലുള്ള വെല്ലുവിളികൾ നേരിടുന്നതായി കണ്ടു.ഇത്തരം ഭിന്നശേഷികുട്ടികളുടെ ഉന്നമനത്തിനും ,അവരുടെ രക്ഷിതാക്കളുടെ ബോധവത്കരണത്തിനും വേണ്ടി തയ്യാറാക്കിയ പദ്ധതിയായിരുന്നു "തണൽ".ഈ പദ്ധതി പ്രകാരം ഭിന്നശേഷികുട്ടികൾക്കു വേണ്ടി വിവിധങ്ങളായ പദ്ധതികൾ നടപ്പിലാക്കി.ഇവർക്കായി പഞ്ചായത്തു തലത്തിൽ ഫിസിയോതെറാപ്പി സെൻറെർ ആരംഭിച്ചു..ഈ കുട്ടികൾക്കായി വിവിധ ഉപകരണ ങ്ങൾ ലഭ്യമാക്കി.വിവിധ തരത്തിലുള്ള ചികിത്സകൾക്ക് അവരെ വിധേയരാക്കി .കുട്ടികളും രക്ഷിതാക്കളും അധ്യാപകരും നാട്ടുകാരും വിവിധ സന്നദ്ധ സംഘടനകളും ഇതിൽ പങ്കാളികളായി.ഈപ്രോജക്ടിന് മലയാളമനോരമ നല്ലപാഠം മലപ്പുറം ജില്ലയിലെ ഏറ്റവും നല്ല പദ്ധതിക്കുള്ള പുരസ്ക്കാരം ലഭിക്കുകയുണ്ടായി.ഈപദ്ധതിയുടെ തുടർച്ച എന്നനിലക്ക് പോരൂർ പഞ്ചായത്ത് സ്ഥിരമായി ഭിന്നശേഷിക്കാർക്കായി ഫിസിയോ തെറാപ്പി സെൻറെർ ആരംഭിച്ചു.
ചിത്രരചന പരിശീലനം
യൂ .പി.കുട്ടികൾക്ക് വേണ്ടി "വർണ്ണമഴ"എന്ന പേരിലും എൽ .പി.വിഭാഗം കുട്ടികൾക്ക് വേണ്ടി കുത്തിവര എന്ന പേരിലും ചിത്രരചന ക്യാമ്പ് ഓൺലൈൻ ആയി നടത്തുകയും അതിൽ നിന്നും തിരെഞ്ഞെടുത്ത വിദ്യാർത്ഥികളെ ഉള്കൊള്ളിച്ചുകൊണ്ട് വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കി ഓൺലൈൻ ക്ലാസ് ആരംഭിക്കുകയും ചെയ്തു.
ഫുട്ബോൾ പരിശീലനം
ഫുട്ബാൾ കളിയെ നെഞ്ചിലേറ്റുന്ന ഒരു നാടാണ് നമ്മുടേത്.ഒട്ടേറെ കുട്ടികൾ ഫുട്ബോൾ കളിയിൽ താല്പര്യമുള്ളവരാണ്.ഇവർക്കുവേണ്ടി.ഫിസിക്കൽ എഡ്യൂക്കേഷൻ അദ്ധ്യാപകന്റെ നേതൃത്വത്തിൽ പരിശീലനം നടന്നു വരുന്നു.കൊറോണ വ്യാപനം ശമിക്കുന്ന പക്ഷം സ്കൂൾ ഗ്രൗണ്ടിൽ ഫുട്ബാൾ ടൂർണമെന്റ് നടത്തണമെന്ന് പി.ടി.എ.എക്സിക്യൂട്ടീവ് തീരുമാനിച്ചു.
മാധ്യമങ്ങൾക്ക് ആദരം
കേരളം കണ്ട ഏറ്റവും വലിയ ദുരന്തമാണ് നാം കണ്ടത് അടുത്തകാലത്തൊന്നും സംസ്ഥാനം എത്ര വലിയ പ്രകൃതി ദുരന്തത്തെ നേരിട്ടിട്ടില്ല .വെള്ളം കേറിയും ഉരുൾ പൊട്ടലുണ്ടാവും പുഴ ഗതി മാറിയൊഴുകിയും നാട്ടിൽ ഒട്ടേറെ നാശനഷ്ടങ്ങൾ ഉണ്ടായി .സർക്കാരും ഗോവെര്മെന്റ് ഏജൻസി കളും പൊതുജനങ്ങളും സന്നദ്ധ പ്രവർത്തകരുംസൈന്യവും ഒറ്റക്കെട്ടായി ഈ ദുരന്തത്തെ നേരിട്ടു . ഇതിൽ ഈ രക്ഷാപ്രവർത്തനങ്ങളിൽ മാധ്യമങ്ങൾ വഹിച്ച പങ്ക് ശ്രദ്ധേയമാണ്.വെള്ളപ്പൊക്കത്തിൽ ഒറ്റപ്പെട്ട കുടുംബങ്ങളെക്കുറിച്ച് രക്ഷ പ്രവർത്തകർക്ക് വിവരം നൽകാനും അപകടത്തിൽ പെടാൻ പോകുന്ന സ്ഥലങ്ങളെ കുറിച്ച് മുൻകൂട്ടി വിവരങ്ങൾ നൽകാനും ഹെല്പ് ഡെസ്‌ക്കുകൾ ആരംഭിച്ച് രക്ഷാപ്രവർത്തനങ്ങളിൽ നേരിട്ട് പങ്കെടുക്കാനും മാധ്യമപ്രവർത്തകർ കാണിച്ച സന്നദ്ധത ലോകത്തിനു തന്നെ മാതൃകയാണ്. അതുകൊണ്ട് സ്കൂൾ മാധ്യമപ്രവർത്തകരോടുള്ള ആദരവ് പ്രകടിപ്പിക്കാൻ തീരുമാനിച്ചു.പ്രളയ ദിവസത്തെ പത്രങ്ങളുടെ മുഖ പേജ് ചിത്രകാരന്മാരെക്കൊണ്ട് സ്കൂൾ ചുമരുകളിൽ ആലേഖനം ചെയ്തുകൊണ്ട് അവരോടുള്ള നന്ദിയും കടപ്പാടും നാം രേഖപ്പെടുത്തി.ഇത് വളരെ അധികം മാധ്യമ ശ്രദ്ധ നേടുകയുണ്ടായി.
ചുമർചിത്രങ്ങൾ കാണുന്നതിനായി ഈ ലിങ്ക് ക്ലിക്ക് ചെയ്യൂ https://drive.google.com/file/d/1rWgB3flxT6RaJifiJM8vhrXGgJo4Dhqa/view?ts=622bd4f6
വിദ്യാലയ ദുരന്ത നിവാരണ ആസൂത്രണ രേഖ
2021 ഒക്ടോബർ 21 ന് വിദ്യാലയ പരിസരങ്ങളിലെ വന്മരങ്ങൾ മുറിച്ചുമാറ്റി നമ്മുടെ വിദ്യാലയത്തിനകത്തുള്ള തണൽ മരങ്ങൾ ശിഖരങ്ങൾ വെട്ടി ഒതുക്കുകയും ചെയ്തു.ഇതിടെ വിദ്യാലയ കെട്ടിടങ്ങൾക്ക് ഭീഷിണിയായി നിന്നിരുന്ന മുഴുവൻ മരങ്ങളുംനീക്കം ചെയ്തു.വിദ്യാലയ സുരക്ഷാ ഉറപ്പാക്കാൻ സാധിച്ചു.
അടുക്കള നവീകരണം
2021 ഒക്ടോബർ 10 മുതൽ 3 ദിവസം വിദ്യാലയത്തിലെ പാചകപ്പുരയിൽ നവീകരണ പ്രവർത്തികളും ,മുഴുവൻ പത്രങ്ങളും കഴുകി വൃത്തിയാക്കുകയും ചെയ്തു.
കിണർ സൂപ്പർ ക്ലോറിനേഷൻ
വിദ്യാലയം തുറന്നു പ്രവർത്തിക്കാൻ വേണ്ടി ചെയ്ത മറ്റൊരു പ്രവർത്തനമാണ് വിദ്യാലയത്തിലെ കിണർ മോട്ടോർ ഉപയോഗിച്ചു വറ്റിച്ച ശേഷം ചെളി പാത്രങ്ങൾ എന്നിവ ഒഴിവാക്കി .തുടർന്ന് ക്ലോറിനേഷൻ നടത്തി.
ദുരന്ത നിവാരണ ആസൂത്രണ രേഖ
2021 സെപ്റ്റംബർ 2 മുതൽ ആശാരിമാർ ചുമതല 4 ആശാരിമാരെ ചുമതലപ്പെടുത്തികൊണ്ട് വിദ്യാലയത്തിൻറെ മേൽക്കൂരബലപ്പെടുത്തലും(ഓട്,പട്ടിക,കഴുക്കോൽ,എന്നിവയുടെപുനർ നവീകരണ പ്രവർത്തികൾ)കുട്ടികളുടെ പഠനത്തിന് ആവശ്യമായ ബെഞ്ച്,ഡെസ്ക്,നവീകരണ പ്രവർത്തികളുംതുടങ്ങുകയും 2021 സെപ്റ്റംബർ 29 ണ് മേൽപ്പറഞ്ഞ പ്രവർത്തികൾ പൂർത്തീകരിക്കുകയും ചെയ്തു.കുട്ടികൾ ക്ലാസ്സിലേക്ക് വരുന്നതിനും പോകുന്നതിനും യാത്രാമാർഗം തയ്യാറാക്കി .
2021 സെപ്റ്റംബർ 12 മുതല് വിദ്യാലത്തിൻറെ ചുറ്റും കാടു മൂടിയ സ്ഥലങ്ങൾവെട്ടി ക്ലീൻ ചെയ്യുകയും ചപ്പു ചവറുകൾ ശേഖരിച്ചു വേർതിരിച്ചു നിർമാർജ്ജനം ചെയ്യുകയും ചെയ്തു.ഏകദേശം ഒരാഴ്ച നീണ്ടു നിന്നപ്രവർത്തിയാണിത്.
2021 സെപ്തംബർ 20 മുതൽ വിദ്യാലയത്തിലെ മുഴുവൻ ക്ലാസ്സ്മുറികളും വൃത്തിയാക്കുന്ന പ്രവർത്തികൾ ആരംഭിച്ചു..പ്രഷർ പമ്പും മറ്റുസംവിധാനങ്ങളും ഉപയോഗപ്പെടുത്തി വളരെ ഫലപ്രദമായരീതിയിൽ ക്ലാസുകൾ വൃത്തിയാക്കി തുടർന്ന് ക്ലാസ്സുകളുടെ ഭിത്തികളും വാതിലുകളും പെയിന്റ് ചെയ്തത് ആകർഷകമാക്കി .കൂടാതെ നല്ല പാടം പദ്ധതിയുടെ ഭാഗമായി പുറം ചുമരുകളിൽ "കോവിഡിനെ പ്രതിരോധിക്കാൻ "കുട്ടികളെ ബോധവാന്മാരാക്കുന്നതിനും കോവിഡ് മുഖ്യ വിഷയമാക്കിചിത്രങ്ങൾ വരച്ചു മനോഹരമാക്കി.ഒരുമാസത്തോളം നീണ്ടു നിന്ന പെയിന്റിംഗ് ജോലികൾ തീർന്നതോടെ വിദ്യാലയവും ചുമരുകളും അത്യാകർഷകമായി. https://drive.google.com/file/d/1FEN_MJIuTF641mOAAWUSmlFK4i09N_2-/view?usp=sharing
പ്രധാനമന്ത്രിക്കൊരു കത്ത്
സ്വാതന്ത്രത്തിൻറെ നൂറാം വര്ഷികത്തിന്റെ (ആസാദി കാ അമൃത് മഹോത്സവ് )ഭാഗമായി പോസ്റ്റൽ ഡിപ്പാർട്മെന്റിന്റെ നേതൃത്വത്തിൽ നടത്തിയ "പ്രധാനമന്ത്രിക്കു ഒരു കത്ത്" എന്ന പ്രവർത്തനത്തിൽ നമ്മുടെ സ്കൂളിലെ ഇരുപത്തഞ്ചോളം കുട്ടികൾ " അറിയപ്പെടാതെപോയ സ്വാതന്ത്ര്യ സമരസേനാനികൾ , എൻ്റെ സ്വപ്നത്തിലെ ഇന്ത്യ -2047 ൽ "എന്നീ വിഷയങ്ങളിൽ 22 / 12/ 21 ന് പ്രധാനമന്ത്രിയ്ക്ക് കത്തുകളയച്ചു .
കലാ -- കായിക മേളകൾ
ഉത്സവങ്ങൾ -- ആഘോഷങ്ങൾ
അതി ജീവനം
കോവിഡ് കാലം നമ്മുടെ വിദ്യ ഭ്യാസ രംഗത്ത് സമാനതകളില്ലാത്ത പ്രതിസന്ധിയാണ് ഉണ്ടാക്കിയത്.ഓൺലൈൻ പഠനപ്രവർത്തനങ്ങളിലൂടെയും ,പഠനപിന്തുണാ പ്രവർത്തനങ്ങളിലൂടെയും നമ്മുടെ വിദ്യാർഥികൾ നേരിടുന്ന പ്രശ്നങ്ങൾക്ക് ഒരു പരിധി വരെ പരിഹാരം കാണാൻ കഴിഞ്ഞെങ്കിലും ദീർഘ കാലത്തേ അടച്ചിടൽ അവരിൽ ഉണ്ടാക്കിയ സാമൂഹിക പ്രശ്നങ്ങൾക്ക് പരിഹാരം കാണാനുള്ള ശ്രമങ്ങൾ ഇനിയും നടത്തേണ്ടിയിരിക്കുന്നു അപ്രക്രിയക്ക് തുടക്കം കുറിക്കുന്ന പ്രവർത്തനമാണ് അതിജീവനം .പ്രൈമറി തലം മുതൽ സെക്കണ്ടറിതലം വരെയുള്ള കുട്ടികൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കേണ്ടതുണ്ട്.നമ്മടെ കുട്ടികൾക്ക് അവർ നേരിടുന്ന പ്രശ്നങ്ങളുടെ കാരണങ്ങൾ വിശകലനം ചെയ്യാനും കൂട്ടുകാരുടെയും,അദ്ധ്യാപകരുടെയും ,രക്ഷിതാക്കളുടെയും സഹായത്തോടെ അവർക്ക് സ്വയം പരിഹാരം കണ്ടെത്താനും ഈ പ്രവർത്തനം സഹായകമാകുമെന്ന് പ്രതീക്ഷിക്കുന്നു.
കൂടുതൽ അറിയാൻ ലിങ്കിൽ ക്ലിക്ക് ചെയ്യൂ ghttps://drive.google.com/file/d/1bq7U-1t59weEQUVX23h0IIEHrRs_JlDT/view?usp=sharing
2022 --23 പ്രവർത്തനങ്ങൾ
പ്രവേശനോത്സവം 2022-2023
01/06/2022 2022-2023 വർഷത്തെ പ്രവേശനോത്സവം ഗംഭീരമായി നടന്നു.കുട്ടികളെ സ്വീകരിക്കാൻ പുലി, കരടി എന്നിവയായി കുട്ടികൾ വേഷമിട്ടിരുന്നു.വാർഡ് മെമ്പർ ഭാഗ്യലക്ഷ്മി പരിപാടി ഉദ്ഘാടനം ചെയ്തു.MTA പ്രസിഡന്റ് ഹർഷ അധ്യക്ഷം വഹിച്ച ചടങ്ങിൽ എല്ലാവരെയും സ്വാഗതം ചെയ്തത് ഹെഡ് മാസ്റ്റർ എം . മുജീബ് റഹ്മാൻ മാസ്റ്റർ ആയിരുന്നു.ശോഭ കുന്നുമ്മൽ,കെ . ടി ഉമ്മു സൽമ ,വിമല കെ.ടി ടി. പ്രസാദ്, വി. പി പ്രകാശ്, സിന്ധു കെ. വി,പി. ടി സന്തോഷ് എന്നിവർ പങ്കെടുത്തു. അധ്യാപകർ ക്ലാസ്സും ചുറ്റുപാടും അലങ്കരിച്ചിരുന്നു. പ്രതീക്ഷയുടെയും നന്മയുടെയും പുതിയൊരു വർഷത്തിലേക്ക് അധ്യാപകരും കുട്ടികളും കടന്നു.
പരിസ്ഥിതി ദിനാചരണം
ജൂൺ 5 പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം എല്ലാവർക്കും അറിയുന്നതാണല്ലോ. നമ്മുടെ ചുറ്റുപാട് മലിനമായാൽ നമ്മളുൾപ്പെടെയുള്ള ജീവജാലങ്ങളെ തന്നെയാണ് അത് ബാധിക്കുക.കുട്ടികൾക്ക് പരിസ്ഥിതി ദിന സന്ദേശം അയച്ചു കൊടുത്തു.അനഘ ടീച്ചറുടെയും സന്തോഷ് മാഷിന്റെയും നേതൃത്വത്തിൽ ഒരേ ഒരു ഭൂമി എന്ന മ്യൂസിക്കൽ ഡ്രാമ ഷൂട്ട് ചെയ്തു അതിന്റെ റിലീസ് ലിങ്ക് ഗ്രൂപ്പുകളിൽ പോസ്റ്റ് ചെയ്തു.06/06/22 ന് ക്ലാസ്സ് തലത്തിൽ പോസ്റ്റർ രചന മത്സരം നടത്തി.ക്ലാസ്സുകളിൽ അലങ്കാര ചെടികൾ കൊണ്ട് വന്നു വെക്കാൻ കുട്ടികളോട് പറഞ്ഞു .
മാസ്ക് വിതരണം
വേൾഡ് മലയാളി ഫെഡറേഷൻ ഇറ്റലി റീജിയൻ്റെ ആഭിമുഖ്യത്തിൽ കേരളത്തിൽ ഒട്ടാകെ നടക്കുന്ന മാസ്ക് വിതരണത്തിൻ്റെ ഭാഗമായി മലപ്പുറം ജില്ലയിലെ ചെറുകോട് കെ എം എം എ യു പി സ്കൂളിലും മാസ്ക് വിതരണം നടത്തി ആയിരത്തി ഇരുനൂറോളം വരുന്ന വിദ്യാർത്ഥികൾക്ക് മുഴുവനും മാസ്ക് സൗ ജന്ന്യമായി വിതരണം ചെയ്ത ചടങ്ങിൽ WMF മലപ്പുറം ജില്ല പ്രസിഡൻ്റ് ഫൈസൽ ഉല്പില എക്സി ക്യൂടീവ് മെമ്പർ അബ്ദുള്ളക്കുട്ടി കെ ടി,സ്കൂൾ പ്രധാന അധ്യാപകൻ എം മുജീബ് റഹ്മാൻ, മാനേജർ അബ്ദുൽ നാസർ കുന്നുമ്മൽ, കെ വി സിന്ധു എന്നിവർ സംസാരിച്ചു.
ഫുട്ബാൾ പരിശീലന ക്യാമ്പ്
ജൂൺ
എൻ.മുജീബ് റഹ്‌മാൻ, സതീഷ് എന്നിവരുടെ നേതൃത്വത്തിൽ കുട്ടികൾക്കായി ഫുട്ബാൾ പരിശീലന ക്യാമ്പ് തുടങ്ങി .2021-2022 അധ്യയന വർഷം കുട്ടികൾക്കായി ഫുട്ബോൾ ടൂർണമെന്റ് നടത്തിയിരുന്നു. അതിൽ നിന്ന് തിരഞ്ഞെടുത്ത 25 കുട്ടികൾക്കാണ് പരിശീലനം കൊടുക്കുന്നത്.
ബി പോസിറ്റീവ് രക്ത നിർണയ ക്യാമ്പ്
കേരളപ്പിറവി ദിനത്തോടനുബന്ധിച്ചു കെ.എം.എം.എ യു പി സ്കൂൾ ചെറുകോട് കുട്ടികൾക്കായി രക്ത നിർണായ ക്യാമ്പ് നടത്തി.നല്ലപാഠം പ്രവർത്തനങ്ങളുടെ ഭാഗമായാണ് 1000 ത്തിലധികം കുട്ടികളുടെ രക്ത ഗ്രൂപ്പ് ഡയറക്ടറി തയ്യാറാക്കുന്നത്."ബി പോസിറ്റീവ് " എന്ന് പേരിട്ട സമഗ്ര വിദ്യാലയാ രോഗ്യപദ്ധതിയുടെ ഭാഗമായാണ് രക്ത ഗ്രൂപ്പ് നിർണ്ണയ ക്യാമ്പ് നടത്തിയത്.കുട്ടികളുടെ സമഗ്ര വികസനം ലക്‌ഷ്യം വെച്ചുകൊണ്ട് വിശദമായ ആരോഗ്യ സർവ്വേ കുട്ടികൾക്കിടയിൽ നടന്നുകൊണ്ടിരിക്കുകയാണ്.ഇതിന്റെ ആദ്യഘട്ടം എന്ന നിലക്കാണ് രക്തഗ്രൂപ് നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചത് .വണ്ടൂർ സുധർമ്മ ലാബുമായി സഹകരിച്ചാണ് ആയിരത്തിലധികം കുട്ടികളുടെ രക്തഗ്രൂപ്പ് ഡയറക്ടറി\വിദ്യാലയം തയ്യാറാക്കിയത്.പി.ടി.എ.പ്രസിഡൻറ് ഹാരിസ് ഉൽ പ്പില ക്യാമ്പ് ഉത്‌ഘാടനം ചെയ്തു.പ്രഥമാധ്യാപകൻ എം.മുജീബ് മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ കെ.ടി.ഉമ്മുസൽമ ,പ്രകാശ്.വി.പി.ഫായിസ്.വി,മിനി.കെ.പി.ബീന.എം,അനഘ സുകുമാരൻ.പി എന്നിവർ സംസാരിച്ചു.
ഫുട്ബാൾ പരിശീലന ക്യാമ്പ്
ജൂൺ
എൻ.മുജീബ് റഹ്‌മാൻ, സതീഷ് എന്നിവരുടെ നേതൃത്വത്തിൽ കുട്ടികൾക്കായി ഫുട്ബാൾ പരിശീലന ക്യാമ്പ് തുടങ്ങി .2021-2022 അധ്യയന വർഷം കുട്ടികൾക്കായി ഫുട്ബോൾ ടൂർണമെന്റ് നടത്തിയിരുന്നു. അതിൽ നിന്ന് തിരഞ്ഞെടുത്ത 25 കുട്ടികൾക്കാണ് പരിശീലനം കൊടുക്കുന്നത്.
FM റേഡിയോ ഉദ്ഘാടനം
F M CHERUKODE എന്ന പേരിൽ സ്കൂളിൽ ആരംഭിച്ച റേഡിയോ 2022ജൂൺ17 വെളളി 3pm ന് മഞ്ചേരി ആകാശവാണി അവതാരകനും അധ്യാപകനുമായ പി.കെ വിനോദ് ഉദ്ഘാടനം ചെയ്തു.ചടങ്ങിന് പ്രധാന അധ്യാപകൻ മുജീബ് റഹ്മാൻ സ്വാഗതം പറഞ്ഞു.പി . ടി . എ വൈസ് പ്രസിഡൻറ് ഹാരിസ് ഉൽപില അധ്യക്ഷത വഹിച്ചു.എം . ടി . എ പ്രസിഡൻറ് ഹർഷ വി . പി ,അധ്യാപകരായ സന്തോഷ് കുമാർ പി ടീ,ഉമ്മുസൽമ കെ . ടി , ബീന എം എന്നിവർ സംസാരിച്ചു . ലോകത്തെവിടെയും,24 മണിക്കൂറും റേഡിയോ ലഭ്യമാണ്.കുട്ടികളുടെ പ്രോഗ്രാമുകൾക്ക് പ്രാധാന്യം കൊടുക്കുന്നു
സ്കൂൾ കബഡി ടീം
21/06/2022 : ആൺ കുട്ടികൾക്കും പെൺ കുട്ടികൾക്കും ഉള്ള കബഡി ടീം സെലെക്ഷൻനടത്തി . ജിഷിത ,സതീഷ് ,മുജീബ് റഹ്മാൻ എന്നിവർ നേതൃത്വം നൽകി .
PTA ജനറൽ ബോഡി യോഗം
21-07-2022 നു ഉച്ചക്ക് 2 മണിക്ക് ക്ലാസ്സ് PTA യും തുടർന്ന് 2.30 നു ജനറൽ ബോഡി യോഗവും നടന്നു . 2021-2022 വർഷത്തെ പ്രവർത്തന റിപോർട്ട് ഹെഡ് മാസ്റ്റർ അവതരിപ്പിച്ചു . പുതിയ PTA ഭാരവാഹികളെ തെരഞ്ഞെടുത്തു .PTA/MTA,ഉച്ച ഭക്ഷണ കമ്മിറ്റി,സുരക്ഷാ കമ്മിറ്റി എന്നിവ രൂപീകരിച്ചു . PTA പ്രസിഡൻറ് ആയി ഹാരിസ് ബാബുവിനെ തെരഞ്ഞെടുത്തു .PTA വൈസ് പ്രസിഡൻറ് ആയി ഉണ്ണി കൃഷ്ണൻ എ യെ തെരഞ്ഞെടുത്തു . MTA പ്രസിഡൻറ് ആയി സ്മിത പി യെ തെരഞ്ഞെടുത്തു .21 അംഗ PTA എക്സിക്യൂട്ടീവ് ,13 അംഗ MTA കമ്മറ്റി തിരഞ്ഞെടുത്തു. സ്കൂളിൽ നടക്കാൻ പോകുന്ന വിവിധ പ്രവർത്തനങ്ങളെ കുറിച്ച് ചർച്ച ചെയ്തു . യോഗത്തിന് രക്ഷിതാക്കളുടെ നല്ല പങ്കാളിത്തം ഉണ്ടായിരുന്നു .
മാഗസിൻ പ്രകാശനം
2021-2022 വർഷത്തെ മാഗസിൻ ‘ഇലകൾ പച്ച പൂക്കൾ മഞ്ഞ ‘ 21-07-2022 നു നടന്ന PTA ജനറൽ ബോഡി യോഗത്തിൽ വെച്ച് 2. B ക്ലാസ്സിലെ ഫാത്തിമ ശംയ PTA പ്രസിഡൻറ് സലീമിന് നൽകി പ്രകാശനം ചെയ്തു .
സർഗോത്സവം
വാക്‌സിനേഷൻ ക്യാമ്പ്
ജൂൺ 19,ഓഗസ്റ്റ് 2 എന്നീ ദിവസങ്ങളിൽ സ്കൂളിൽ 12 വയസ് തികഞ്ഞ കുട്ടികൾക്ക് വാക്‌സിനേഷൻ ക്യാമ്പ് നടത്തി.127 കുട്ടികൾ വാക്‌സിൻ എടുത്തു
‘സൈബർ ലോകത്തെ സുരക്ഷിത ജീവിതം ‘ ബോധവൽക്കരണ ക്ലാസ്സ്
(For parents)
സൈബർ ലോകത്തെ സുരക്ഷിത ജീവിതം" എന്ന വിഷയത്തെക്കുറിച്ച് LP ക്ലാസിലെ രക്ഷിതാക്കൾക്കുള്ള ശില്പശാല 17/08/22 ന് നടന്നു. യോഗത്തിൽ ബീന ടീച്ചർ അധ്യക്ഷത വഹിച്ചു. പി.ടി.എ. പ്രസിഡന്റ് യോഗം ഉദ്ഘാടനം ചെയ്തു. HM മുജീബ് മാസ്റ്റർ ആമുഖ പ്രസംഗം നടത്തി. തുടർന്ന് ജുനൈദ് മാസ്റ്റർ , സുജിത ടീച്ചർ, സന്തോഷ് മാസ്റ്റർ എന്നിവർ വിഷയത്തെക്കുറിച്ച് ക്ലാസെടുത്തു. യോഗത്തിൽ 82 ആളുകൾ പങ്കെടുത്തു. പങ്കെടുത്തവർക്കെല്ലാം പ്രയോജനം ചെയ്യുന്നതായിരുന്നു പ്രോഗ്രാം എന്ന് പൊതുവെ അഭിപ്രായം ഉണ്ടായി. സന്തോഷ് മാസ്റ്റർ നന്ദി പറഞ്ഞതോടെ യോഗം അവസാനിച്ചു
ഊർജ സംരക്ഷണം ചിത്ര രചനാ മത്സരം
20/08/22 ന് ഊർജ സംരക്ഷണവുമായി ബന്ധപ്പെട്ട് ചിത്രരചന മത്സരം നടത്തി
‘സൈബർ ലോകത്തെ സുരക്ഷിത ജീവിതം’ ബോധവൽക്കരണ ക്ലാസ്സ്
(For teachers)
സൈബർ ഇടങ്ങളിലെ അപകടങ്ങളെ കുറിച്ചു വിദ്യാർത്ഥികളെ ബോധവാന്മാരാക്കുന്ന ഗവൺമെന്റ് പദ്ധതിയുടെ ഭാഗമായി സ്കൂളിൽ അദ്ധ്യാപകർക്ക് പരിശീലനം നടന്നു.സന്തോഷ് കുമാർ P T , സുജിത ടീച്ചർ എന്നിവർ ക്ലാസ്സ് നയിച്ചു.
സമഗ്ര - പരിശീലനം
അധ്യാപകരെ സമഗ്ര പരിചയപ്പെടുത്തുന്ന ക്ലാസ്സ് ALPS എപ്പിക്കാടിലെ പ്രധാന അധ്യാപകൻ ശ്രീ മുജീബ് മാസ്റ്റർ എടുത്തു.അധ്യാപകർക്കു വളരെ സഹായകരമായ ക്ലാസ്സ് ആയിരുന്നു അത്.
മലയാളത്തിളക്കം
ജൂൺ മാസം സ്കൂളിലെ എല്ലാ കുട്ടികൾക്കും ഒരു അടിസ്ഥാന ശേഷി പരിശോധന നടത്തി. മലയാളം എഴുതാനും വായിക്കാനും പ്രയാസം നേരിടുന്ന ഓരോ ക്ലാസ്സിലെയും കുട്ടികളെ കണ്ടെത്തി.ജൂലൈ മാസം ക്ലാസ്സ് അടിസ്ഥാനത്തിൽ 5,6,7 ക്ലാസ്സിലെ കുട്ടികൾക്ക് പ്രത്യേക പരിശീലനം കൊടുത്തു. കുട്ടികൾക്ക് വായനയിലും എഴുത്തിലും പുരോഗതി ഉണ്ടായി.
ലോക നാട്ടറിവ് ദിനം
ഓഗസ്റ്റ് 22 ലോക നട്ടറിവ് ദിനത്തോടനുബന്ധിച്ചു സ്കൂൾ നാടൻ പാട്ട് സംഘം "കുമ്മാട്ടി " ഉദ്ഘാടനം ചെയ്യപ്പെട്ടു. ചെറുകോടിന്റെ ഗായകൻ ശ്രീ എം വേലായുധൻ ഉദ്‌ഘാടനകർമം നിർവഹിച്ച ചടങ്ങിൽ പി ടി എ പ്രസിഡന്റ് ശ്രീ ഹാരിസ്ബാബു യു അധ്യക്ഷതവഹിച്ചു.പ്രധാന അദ്ധ്യാപകൻ ശ്രീ മുജീബ് മാസ്റ്റർ പദ്ധതി വിശദീകരിച്ചു. സന്തോഷ് മാസ്റ്റർ സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രകാശ് മാസ്റ്റർ ആശംസയും ഹാജിറ ടീച്ചർ നന്ദിയും പറഞ്ഞു. പാട്ടും പറച്ചിലുമായി ഉദ്ഘാടനം കുട്ടികൾക്ക് ആനന്ദകരമായി. തുടർന്ന് വിദ്യാർത്ഥികൾ നാടൻ പാട്ടുകൾ അവതരിപ്പിച്ചു.
പച്ചക്കറി കൃഷി
ആഗസ്റ്റ്
ഹരിത ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിൽ പച്ചക്കറി കൃഷി ആരംഭിച്ചു.. ഉണ്ണികൃഷ്ണൻ മാസ്റ്റർ, സിന്ധു ടീച്ചർ, സ്കൂൾ ലീഡർ മുഹമ്മദ് ഷാമിൽ എന്നിവർ നേതൃത്വം നൽകി.
പായസ ചലഞ്ച്
24/08/2022
സ്കൂളിൽ നടത്തുന്ന പായസ ചലഞ്ച്മായിബന്ധപ്പെട്ട് നടത്തിയ യോഗം സ്കൂളിൽ വെച്ച് നടന്നു.. പ്രധാന അദ്ധ്യാപകൻ മുജീബ്മാസ്റ്റർ സ്വാഗതം പറഞ്ഞു, പി ടി എ പ്രസിഡന്റ് ഹാരിസ് ബാബു യു അധ്യക്ഷത വഹിച്ചു.പ്രകാശ് മാഷ്,പ്രസാദ് മാഷ് എന്നിവർ സംസാരിച്ചു വിവിധ ക്ലബ്, സംഘടന പ്രതിനിധികൾ പങ്കെടുത്തു.
സ്നേഹ വീട്
26/08/2022 ചെറുകോട് കെ എം എം എ യു പി സ്കൂളും, വണ്ടൂർ ഉപജില്ലാ സ്കൗട്ട് &ഗൈഡ്സും സംയുക്തമായി നിർമിക്കുന്ന സ്നേഹ വീടിന്റെ പ്രാഥമിക പ്രവർത്തനങ്ങൾ വീതനശ്ശേരിയിൽ നാട്ടുകാരും അധ്യാപകരും ചേർന്നു നടത്തി.
പായസ ചലഞ്ച്
02/09/22
ചെറുകോട് കെ എം എം എ യു പി സ്കൂളിൻ്റെ 75 ആം വാർഷികത്തോടനുബന്ധിച്ച് വിദ്യാലയത്തിലെ പാവപ്പെട്ട കുട്ടിക്കായി ഒരു സ്നേഹ വീട് ഒരുക്കുവാൻ തീരുമാനിച്ചു. അതിൻറെ ഭാഗമായി ഓണാഘോഷത്തോടനുബന്ധിച്ച് ഒരു "പായസ ചലഞ്ച് "നടത്തി. ഏകദേശം 1800 ലിറ്റർ പാലട പ്രഥമൻ തയ്യാറാക്കുകയും പിടിഎ. എംടിയെ, അധ്യാപകർ, കുട്ടികൾ എന്നിവർ ചേർന്ന് പായസ ചലഞ്ച് ഒരു വൻ വിജയമാക്കി തീർത്തു.1,93,660 രൂപ പായസ ചലഞ്ചിലൂടെ സമാഹരിക്കുവാൻ സാധിച്ചു.
തെരുവ് നാടകം – ജൽജീവൻ ജല നിധി
12/09/22 നു ജൽ ജീവൻ ജലനിധിയുടെ തെരുവ് നാടകം കുട്ടികൾക്കായി നടത്തി.
പ്രവൃത്തി പരിചയ മേള
16/09/22 നു കുട്ടികൾക്കായി വിവിധ ഇനങ്ങളിൽ പ്രവൃത്തി പരിചയ മേള നടത്തി .250 കുട്ടികൾ പങ്കെടുത്തു . ഫൈസുന്നീസ ടീച്ചർ ,സന്തോഷ് മാഷ് എന്നിവർ നേതൃത്വം നൽകി .
Numats സബ്ജില്ല തലം
17/09/22
Numats സബ് ജില്ല തല മത്സരത്തിൽ മൂന്ന് 6 കുട്ടികളെ പങ്കെടുപ്പിച്ചു. 7.E ക്ലാസ്സിൽ പഠിക്കുന്ന മുഹമ്മദ് സിനാൻ പി ക്ക് ജില്ലയിലേക്ക് സെലെക്ഷൻ കിട്ടി .
പാദ വാർഷിക പരീക്ഷ – CPTA
ആഗസ്റ്റ് 24 ആം തീയതി തുടങ്ങി സെപ്റ്റംബർ ഒന്നാം തീയതി അവസാനിച്ച പാദ വാർഷിക പരീക്ഷയുടെ അവലോകനം നടത്തുന്നതിനായി 20/09/22 നു ക്ലാസ്സ് PTA നടത്തി .
ശാസ്ത്ര, ഗണിത ശാസ്ത്ര ,സാമൂഹ്യ ശാസ്ത്ര മേള
22/09/22 രാവിലെ മുതൽ ഉച്ച വരെ ശാസ്ത്ര ഗണിത ശാസ് സാ മൂഹ്യ ത്ര മേളകൾ നടത്തി .
ഗണിത മേള
രാവിലെ 11.45 നു നുസ്റത്തിന്റെയും PV ബീന ടീ ച്ച റു ടെ യും നേതൃത്വത്തിൽ LP,UP ഗണിത മേള തുടങ്ങി . നമ്പർ ചാർട്ട് ,ജൊമെട്രിക് ചാർട്ട് ,സ്റ്റിൽ മോഡൽ ,പസ്സിൽ എന്നീ ഇനങ്ങളിൽ മത്സരം നടത്തി .46 കുട്ടികൾ പങ്കെടുത്തു . 12.45 ജ ഡ് ജ് മെ ന്റ നടത്തി .PV ബീന ,നുസ്റത്ത്,അയനു റഹ്മത്ത് ,എം . മുജീബ് റഹ്മാൻ ,സുജിത ,സ്റ്റാൻലി ,സന്തോഷ് കുമാർ തുടങ്ങിയവർ മത്സര ഇനങ്ങൾ വിലയിരുത്തി .
ശാസ്ത്ര മേള
രാവിലെ 11 മണി മുതൽ 1 മണി വരെ LP,UP ശാസ്ത്ര മേള സൽമ ടീച്ചറുടെ യും അനഘയുടെയും നേതൃത്വത്തിൽ നടത്തി . വർക്കിംഗ് മോഡൽ, സ്റ്റിൽ മോഡൽ, പ്രൊജക്റ്റ്, improvised എക്സ്പീരിമെന്റ് തുടങ്ങിയ മത്സര ഇനങ്ങളിൽ 31 പേര് ടീമുകളായി പങ്കെടുത്തു. മത്സര ഫലങ്ങൾ വിലയിരുത്താൻ ശ്രീ മുജീബ് റഹ്മാൻ. എം,ശ്രീ പ്രസാദ് വാര്യർ, ശ്രീമതി സഫിയ, ശ്രീമതി രേഷ്മ ഫാറൂഖ്,ശ്രീ ഹകീം, ശ്രീമതി ഫൈസുന്നിസ എന്നീ അധ്യാപകരുടെ സാന്നിധ്യം ഉണ്ടായിരുന്നു .
സാമൂഹ്യ ശാസ്ത്ര മേള
സാമൂഹ്യ ശാസ്ത്ര മേള ആയിഷ ടീച്ചറുടെ നേതൃത്വത്തിൽ നടന്നു. പ്രസംഗം, സ്റ്റിൽ മോഡൽ, വർക്കിംഗ് മോഡൽ എന്നീ വിഭാഗങ്ങളിൽ 20 കുട്ടികൾ പങ്കെടുത്തു.
ലൈബ്രറി കൗൺസിൽ - ക്വിസ്
22/09/22 ന് ലൈബ്രറി കൗൺസിലിന്റെ കീഴിൽ വായന ക്വിസ് മത്സരം നടത്തി
ക്ലാസ്സ് ലൈബ്രറി ശാക്തീകരണം
സെപ്റ്റംബർ ഒക്ടോബർ മാസങ്ങളിയായി ക്ലാസ്സ് ലൈബ്രറി ശാക്തീകരണം ചെയ്തു. കുട്ടികളും അധ്യാപകരും ക്ലാസ്സ് ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ സംഭാവന ചെയ്തു.
അമ്മക്കൊരു പുസ്തകം
അമ്മക്കൊരു പുസ്തകം പദ്ധതിയുടെ ഭാഗമായി രക്ഷിതാക്കൾക്ക് വായിക്കാൻ ക്ലാസ്സ് ലൈബ്രറിയിൽ നിന്നും പുസ്തകങ്ങൾ കൊടുത്തു തുടങ്ങി.സെപ്റ്റംബർ മാസമാണ് പദ്ധതി തുടങ്ങിയത്.
ലഹരി വിരുദ്ധ ക്യാമ്പയിൻ
അദ്ധ്യാപകർക്ക് പരിശീലനം
കുട്ടികളിലെ ലഹരി വ്യാപനം തടയുന്നതിനായി ഗവൺമെന്റ് നടത്തി വരുന്ന ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി അധ്യാപകർക്ക് 30/09/22 ന് ലഹരി വ്യാപനത്തെ കുറിച്ച് ബോധവൽക്കരണ ക്ലാസ്സ് നടത്തി.
ലഹരിവിമുക്തകേരളം സ്കൂൾതല പരിപാടികൾ
ഒക്ടോബർ 2 മുതൽ നവംബർ 1 വരെ കേരളത്തിൽ ലഹരിവിമുക്തമിഷൻ പ്രവർത്തനങ്ങൾ വിപുലമായി ജനപങ്കാളിത്തത്തോടെ നടത്താൻ കേരള സർക്കാർ തീരുമാനിച്ചതിന്റെ ഭാഗമായി മലപ്പുറം റവന്യുജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽപ്പെട്ട വണ്ടൂർ വിദ്യാഭ്യാസ ഉപജില്ലയിലെ കെ.എം.എം.എ.യു.പിസ്കൂൾ ലഹരിവിരുദ്ധപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു.
ലഹരിവിമുക്തകേരളം വിദ്യാലയതല ജാഗ്രതാ സമിതി രൂപീകരണം
27/09/2022 ന് ചേർന്ന സ്റ്റാഫ് മീറ്റിംഗ് 07/10/22 ന് പ്രത്യേക സി. പി. ടി. എ വിളിക്കാനും സ്റ്റാഫ് മീറ്റിംഗിൽ ആസൂത്രണം ചെയ്ത പദ്ധതി രേഖ പി. ടി. എ എക്സിക്യൂട്ടീവിൽ അവതരിപ്പിച്ചു അംഗീകാരം നേടാനും തീരുമാനിച്ചു. തുടർന്നു 29/09/22 ന് ചേർന്ന ലഹരിക്കെതിരെ വിദ്യാലയ ജാഗ്രത സമിതി യോഗത്തിൽ ചെയർമാനായി പി. ടി. എ പ്രസിഡന്റ് ഹാരിസ് ഉൽപ്പിലയേയും കൺവീണറായി പ്രധാനാധ്യാകാൻ എം. മുജീബ് റഹ്മാനേയും തെരഞ്ഞെടുത്തു കൊണ്ട് വിപുലമായ സമിതി രൂപീകരിച്ചു.ഒക്ടോബർ 2 മുതൽ നവംബർ 1 വരെ സ്കൂളിൽ നടപ്പിലാക്കേണ്ട പ്രവർത്തനങ്ങൾ ചർച്ച ചെയ്ത് തീരുമാനിച്ചു. ഇതിന്റെ ഭാഗമായി തീരുമാനിച്ച പ്രവർത്തനങ്ങൾ താഴെ കൊടുക്കുന്നു.
പ്രത്യേക ക്ലാസ്സ് പി. ടി. എ
07/10/22 ന് ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ രക്ഷിതാക്കളിലും മറ്റു കുടുംബങ്ങളിലും എത്തിക്കുന്നതിന്റെ ഭാഗമായി പ്രത്യേക ക്ലാസ്സ് പി. ടി. എ വിളിച്ചു ചേർത്തു. ലഹരിയുടെ വിപത്തുകളെ കുറിച്ചും അത് കുടുംബങ്ങളിൽ ഉണ്ടാക്കുന്ന പ്രശ്നങ്ങളെ കുറിച്ചും ക്ലാസ്സ് അധ്യാപകർ അതാത് ക്ലാസ്സുകളിൽ രക്ഷിതാക്കളോട് സംസാരിച്ചു. സ്കൂളിൽ നടത്തുന്ന ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ മുഴുവൻ രക്ഷിതാക്കളുടെയും പങ്കാളിത്തം ഉറപ്പ് വരുത്താൻ ഇത് വഴി സാധിച്ചു. ക്ലാസ്സ് പി. ടി. എ യിൽ രക്ഷിതാക്കളുടെ പങ്കാളിത്തം പൂർണമായിരുന്നു. സ്കൂളിൽ നടത്തേണ്ട ലഹരി വിരുദ്ധ പ്രവർത്തനങ്ങളെ കുറിച്ച് പല പ്രധാനപ്പെട്ട നിർദ്ദേശങ്ങളും ലഭിക്കുകയുണ്ടായി. അതിൽ പ്രധാനമായും സ്കൂൾ പരിസരങ്ങളിലെ ലഹരി വസ്തുക്കളുടെ വിപണനം ഇല്ലാതാക്കുക അതിനു വേണ്ടി ജനകീയ പ്രതിരോധം സൃഷ്ടിക്കുക എന്നതായിരുന്നു
അധ്യാപകർക്കായി ബോധവൽക്കരണ ക്ലാസ്സ്
30/09/2022 നു ലഹരി വിമുക്ത കേരളം പദ്ധതിയുടെ ഭാഗമായി കെ. എം. എം. എ. യു. പി സ്കൂളിലെ ആധ്യാപകർക്കായി ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. സംസ്ഥാന തലത്തിൽ നിന്നും കിട്ടിയ മൊഡ്യുൾ പ്രകാരം വീഡിയോ പ്രസന്റേഷൻ ഉപയോഗിച്ച് കൊണ്ടായിരുന്നു ക്ലാസ്സ്. ആർപ്പിമാർ കെ. പി പ്രസാദ്, VC വൈശാഖ് എന്നിവരായിരുന്നു.
ലഹരിവിരുദ്ധ പ്രതിജ്ഞ
ഒക്ടോബർ 2 ഗാന്ധി ജയന്തി ദിനത്തിൽ ഭാരത് സ്ക്കൗട്ട് സ്കൂൾ യൂണിറ്റ് ഗചെറുകോട് വായനശാല പരിസരത്ത് സർവ്വമത പ്രാർത്ഥനയും ലഹരി വിരുദ്ധ പ്രതിജ്ഞയും ചെയ്തു.പ്രവർത്തനങ്ങൾക്ക് സ്ക്കൗട്ട് ആന്റ് ഗൈഡ് മാസ്റ്റർ കെ.വി സിന്ധു നേതൃത്വം നൽകി.
ലഹരിവിമുക്ത കേരളം - സംസ്ഥാനതല ഉദ്ഘാടനം
മയക്കു മരുന്നിനെതിരെ ജനകീയ പ്രതിരോധം ഉയർത്താനുള്ള സർക്കാറിന്റെ വിപുലമായ പ്രചരണ പരിപാടികൾക്ക് ഒക്ടോബർ 6 ന് വ്യാഴം രാവിലെ 10 മണി ക്ക് കൈറ്റ് വിക്ടർസ് ചാനലിലൂടെ ബഹു: മുഖ്യ മന്ത്രി ശ്രീ പിണറായി വിജയൻ നിർവഹിച്ചു. നമ്മുടെ സ്കൂളിലെ എല്ലാ കുട്ടികൾക്കും മൂന്നു വേദികളിലായി മുഖ്യ മന്ത്രിയുടെ സന്ദേശം എത്തിക്കാൻ നമുക്ക് സാധിച്ചു.പ്രൊഫഷണൽ കോളേജ് അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഉദ്ഘാടന പരിപാടി പ്രദർശിപ്പിച്ചു. നമ്മുടെ സ്കൂളിലും മുഖ്യ മന്ത്രിയുടെ സന്ദേശം എല്ലാ കുട്ടികളിലും എത്തിക്കാൻ കഴിഞ്ഞു.
ലഹരി വിരുദ്ധ ക്വിസ് മത്സരം
10/10/22 ന് സ്കൂൾ തലത്തിൽ ഗാന്ധിദർശൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ക്വിസ് മത്സരം നടത്തി. കുട്ടികളുടെ നല്ല രീതിയിലുള്ള പങ്കാളിത്തം ഉണ്ടായിരുന്ന മത്സരത്തിൽ 7. F ക്ലാസ്സിലെ ജെസ ഫാത്തിമ. എം എന്ന കുട്ടി ഒന്നാം സ്ഥാനത്തിന് അർഹയായി. പ്രവർത്തനങ്ങൾക്ക് ടി. പ്രസാദ്,ലബീബ. കെ എന്നിവർ നേതൃത്വം നൽകി. ഒന്നാം സ്ഥാനം ലഭിച്ച വിദ്യാർത്ഥിയെ സബ് ജില്ലാ തല ക്വിസ് മത്സരത്തിൽ പങ്കെടുപ്പിക്കുകയും മികച്ച വിജയം കൈവരിക്കുകയും ചെയ്തു.
ലഹരി വിരുദ്ധ പോസ്റ്റർ രചന ക്യാമ്പ്
08/10/22 ന് ലഹരിമുക്തകേരളം ...പദ്ധതിയുടെ ഭാഗമായിക്കൊണ്ട് ചെറുകോട് കെ.എം.എം.എ.യു.പി സ്കൂളിലെ വിദ്യാർത്ഥികളും ,രക്ഷിതാക്കളും ,പൂർവ്വ വിദ്യാർഥികളും ചേർന്ന് രഹരിയുടെ ഉപയോഗത്തിനെതിരെ പോസ്റ്റർ രചന ക്യാമ്പ് നടത്തി. തുടർന്ന് ക്യാമ്പിൽ നിർമിച്ച പോസ്റ്ററുകളുടെ പ്രദർശനവും നടത്തി.അമ്പത്തോളം കലാകാരന്മാരും കലാകാരികളും നിർമിച്ച പോസ്റ്ററുകൾ ലഹരിക്കെതിരെയുള്ള പ്രവർത്തനങ്ങളിൽ മികച്ചതായി. പ്രവർത്തനങ്ങൾക്ക് പ്രധാന അധ്യാപകൻ എം. മുജീബ് റഹ്‌മാൻ, പി. ടി. സന്തോഷ്‌കുമാർ, മുഹമ്മദ് ഫായിസ്.V, പി. അനഘ എന്നിവർ നേതൃത്വം നൽകി.
ലഹരിവിരുദ്ധ പ്രവർത്തങ്ങൾക്ക്
സ്കൂൾ കലാമേള വേദിയായി
2022-23 അധ്യയന വർഷത്തെ സ്കൂൾ കലാമേള ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ കൂടി വേദിയായത് ശ്രദ്ധേയമായി. ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി കലാമേളയിൽ രക്ഷിതാക്കൾക്ക് വിവിധ ഇനങ്ങളിൽ പങ്കെടുക്കാൻ അവസരം നൽകി. രക്ഷിതാക്കളുടെ ഭാഗത്തു നിന്നും നല്ല പ്രതികരണം ഉണ്ടായി. കഥാരചന, കവിതാരചന, ചിത്രരചന, മാപ്പിളപ്പാട്ട്, ലളിതഗാനം എന്നീ ഇനങ്ങളിലായിരുന്നു രക്ഷിതാക്കൾ പങ്കെടുത്തത്.ഈ പ്രവർത്തനങ്ങൾക്ക് അധ്യാപകരായ സ്റ്റാൻലി എ. ഗോമസ്, പി. വി ബീന, ഷമീം. കെ, പി. അനഘ എന്നിവർ നേതൃത്വം നൽകി.
ലഹരിവിരുദ്ധ പോസ്റ്റർ പ്രദർശനം
ലഹരിമുക്തകേരളം പദ്ധതിയുടെ ഭാഗമായി ചെറുകോട് കെ.എംഎം.എ.യൂ പി സ്കൂൾ ലഹരിവിരുദ്ധ പോസ്റ്റർ പ്രദർശനം വണ്ടൂർ ഉപജില്ല ശാസ്ത്രമേള നടക്കുന്ന ജി.എച്ച്.എസ് അഞ്ചച്ചവിടിയിൽ വെച്ചു നടത്തി.വണ്ടൂർ എ.ഇ.ഒ ശ്രീ എ.അപ്പുണ്ണി അധ്യക്ഷനായ ചടങ്ങിൽ കാളികാവ് സി.ഐ ശശിധരൻപിള്ള പ്രദർശനം ഉദ്ഘാടനം ചെയ്തു. ബി പി സി എം.മനോജ് ചെറുകോട് സ്കൂൾ പ്രധാന അധ്യാപകൻ എം മുജീബ് റഹ്മാൻ,നല്ലപാഠം കോർഡിനേറ്റർ പി ടി സന്തോഷ്കുമാർ,അധ്യാപകരായ വി പി പ്രകാശ് ,സ്റ്റാൻലി എ ഗോമസ് ,മുഹമ്മദ് ഫായിസ്,രേഷ്മ ഫാറൂക്ക് എന്നിവർ നേതൃത്വം നൽകി.
ലഹരിവിരുദ്ധ വടംവലി മത്സരം
ലഹരിവിമുക്തകേരളം അരുത് ലഹരി എന്ന ക്യാമ്പയിന്റെ ഭാഗമായി കെ. എം.എം .എ.യു.പി സ്കൂൾ ചെറുകോട് കുട്ടികൾ, രക്ഷിതാക്കൾ,അധ്യാപകർ എന്നീ വിഭാഗത്തിൽ വടംവലി മത്സരം നടന്നു30 ടീമുകളിലായി 300 പേർ പങ്കെടുത്തു.150 ലധികം വരുന്ന പെൺകുട്ടികൾ ആവേശകരമായമത്സരത്തിൽ പങ്കെടുത്തു. ലഹരിവിരുദ്ധ പ്രതിജ്ഞ മത്സരത്തിന്റെ ഭാഗമായി നടന്നു. ഉദ്ഘാടനം ബഹു; ഗ്രാമ പഞ്ചായത്ത്പ്രസി മുഹമ്മദ് റാഷിദ് വി നിർവ്വഹിച്ചു. വിജയികൾക്ക്ട്രോഫികൾമുഹമ്മദ് റാഷിദ് വി (ഗ്രാമ പഞ്ചായത്ത് പ്രസിഡെന്റ് )PTA പ്രസിഡെന്റ് ഹാരിസ് യു ,PTA വൈസ് പ്രസി ഉണ്ണികൃഷ്ണൻ എഎന്നിവർ വിതരണം നടത്തി.എം മുജീബ് മാസ്റ്റർ(HM) ലഹരിവിരുദ്ധ പ്രതിജ്ഞ വായിച്ചു.ലഹരി വിമുക്തകേരളം സ്കൂൾ കോർഡിനേറ്റർ പ്രസാദ് കെ.പി സ്വാഗതം പറഞ്ഞു.വൈശാഖ് കെ ,മുഹമ്മദ് ഫായിസ്. വി, മുജീബ് റഹ്മാൻ എൻ ഉമ്മു സൽമ.കെ.ടി, പ്രകാശ് വി.പി സന്തോഷ് കുമാർ PT, ഉനൈസ്. TP സ്റ്റാൻലി എ, സവാഫ് കെ എന്നിവർ നേതൃത്വം നൽകി.
ലഹരിവിരുദ്ധ ഭാവി പ്രവർത്തനങ്ങൾ സ്കൂളിൽ
· 22/10/2022 ന് ഫുട്ബാൾ ടൂർണമെൻറ്
· 24/10/2022 ന് വീടുകളിൽ ലഹരിക്കെതിരെ ദീപം തെളിയിക്കൽ
· 28/10/2022 കൂട്ടയോട്ടം
· 29/10/2022 ന് കോർണർ യോഗം,ഫ്ലാഷ് മോബ്
· 30/10/2022 ന് മനുഷ്യ ചങ്ങല ,ഘോഷയാത്ര
· 31/10/2022 രക്ത ഗ്രൂപ്പ് നിർണയ ക്യാമ്പ്
മലപ്പുറം ജില്ലയിലെ പിന്നോക്ക പ്രദേശമായ പോരൂർ പഞ്ചായത്തിലെ ഹൃദയ ഭാഗത്താണ് കെ.എം.എം.എ.യു.പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. കൃഷിപ്പണിക്കാരും കർഷകരും മറ്റ് പിന്നോക്ക വിഭാഗത്തിൽപ്പെട്ട കോളനി കളും സ്ഥിതി ചെയ്യുന്ന ഈ പ്രാദേശത്തെ പ്രധാന വിദ്യാഭ്യാസ സ്ഥാപനമാണ് നമ്മുടെ സ്കൂൾ. മദ്യപാനം ,ലഹരിയുടെ ഉപയോഗം എന്നിവ മൂലം കഷ്ടത അനുഭവിക്കുന്ന ധാരാളം കുടുംബങ്ങൾ ഈ പ്രദേശത്ത് ഉണ്ട് . ആയതിനാലാണ് ഗവൺമെന്റ് നടപ്പിലാക്കുന്ന ലഹരിമുക്തകേരളം പദ്ധതി നമ്മുടെ സ്കൂൾ ഏറ്റെടുത്തത് . നടത്തിയ പ്രവർത്തന നങ്ങൾക്കെല്ലാം നല്ല പ്രതികരണം ആണ് ലഭിച്ചത് . വണ്ടൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീ എ അപ്പുണ്ണി സ്കൂളിന്റെ പ്രവർത്തനങ്ങൾക്ക് നല്ല രീതിയിലുള്ള പിന്തുണയാണ് നല്കുന്നത്. സ്കൂൾ പി.ടി.എ,പൊതുജനങ്ങൾ ,പൊതുപ്രവർത്തകർ, സ്ഥാപനങ്ങൾ എന്നിവരിൽ നിന്നെല്ലാം സ്കൂളിന്റെ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് മികച്ച പ്രോത്സാഹനമാണ് ലഭിക്കുന്നത്.സ്കൂൾ ഇത് വരെ നടത്തിയ പ്രവർത്തനങ്ങളും ഇനി നടത്താനുദ്ദേശിക്കുന്ന പ്രവർത്തനങ്ങളുമാണ് മുകളിൽ കൊടുത്തിരിക്കുന്നത് .
വിശ്വസ്തതയോടെ
എം. മുജീബ് റഹ്മാൻ (പ്രധാന അദ്ധ്യാപകൻ )
കെ .എം .എം. എ. യു . പി . എസ് ചെറുകോട്