ഗവൺമെന്റ് എച്ച്. എസ്. എസ്. അരുവിക്കര/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

എസ്സ് പി സി

1.എസ്സ്‌ പി സി യുടെ രാവിലത്തെ പരേഡ്

എസ്സ് പി സി പരേഡ്

2,എസ്സ്‌ പി സി യുടെ റിപ്പബ്ലിക് ദിന പരേഡ്

3. ഗാന്ധിജയന്തി ദിനാചരണം

അരുവിക്കരയിലെ കർഷകയെ ആദരിക്കുന്നു

4.അരുവിക്കരയിലെ കർഷകയെ ആദരിക്കുന്നു

അരുവിക്കരയിലെ ക്ഷീരകർഷകനെ ആദരിക്കുന്നു

5. അരുവിക്കരയിലെ ക്ഷീരകർഷകനെ ആദരിക്കുന്നു

ഗാന്ധിജയന്തി ദിനാചരണം


എൻ സി സി

  1. എൻ സി സി ദിനവുമായി ബന്ധപ്പെട്ട് നടത്തിയ കൂട്ടയോട്ടം
  2. എൻ സി സി യുടെ ആഭിമുഖ്യത്തിൽ സ്കൂൾ മുറ്റത്തു മരം നടുന്നു
  3. എൻ സി സി ദിനവുമായി ബന്ധപ്പെട്ട് നടത്തിയ കൂട്ടയോട്ടം അരുവിക്കര ജംഗ്ഷനിൽ എത്തിയപ്പോൾ
    എൻ സി സി ദിനവുമായി ബന്ധപ്പെട്ട് നടത്തിയ കൂട്ടയോട്ടം അരുവിക്കര ജംഗ്ഷനിൽ എത്തിയപ്പോൾ
  4. ക്വിറ്റ് ഇന്ത്യ ഫ്രീഡം റൺ
    ക്വിറ്റ് ഇന്ത്യ ഫ്രീഡം റൺ
    വ്യായാമത്തിലൂടെ ആരോഗ്യം നിലനിർത്തുക എന്ന സന്ദേശം പൊതുജനങ്ങളിലേക്കു എത്തിക്കുക എന്ന ലക്ഷ്യത്തോടെ എൻ സി സി കേഡറ്റുകൾ നടത്തിയ കൂട്ടയോട്ടം.
റിപ്പബ്ലിക് ദിന പരേഡ്
എസ്സ് പി സി  പരേഡ്
എൻ സി സി ദിനവുമായി ബന്ധപ്പെട്ട് നടത്തിയ കൂട്ടയോട്ടം
എൻ സി സി യുടെ ആഭിമുഖ്യത്തിൽ സ്കൂൾ മുറ്റത്തു മരം നടുന്നു
അണ്ടർ 14 ഗേൾസ് സബ് ജില്ലാ തല ബോൾബാറ്റ്മിന്റൺ മത്സരത്തിൽ റണ്ണർ അപ്പ് ആയ അരുവിക്കര ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിലെ കായിക താരങ്ങൾ.
അരുവിക്കര ഗവൺമെന്റ് ഹയർ െസക്കന്ററി സ്കൂളിലെ ഖോ ഖോ ടീം
ഗാന്ധി ദർശൻ ക്ലബിന്റ നേതൃത്വത്തിൽ ഗാന്ധിജിയുടെ 153-ാം ജന്മദിന ദിവസത്തെ പരിപാടികൾ. സ്വദേശി വസ്തുക്കളുടെ നിർമ്മാണവും.
ഗാന്ധി ദർശൻ ക്ലബിന്റ നേതൃത്വത്തിൽ ഗാന്ധിജിയുടെ 153-ാം ജന്മദിന ദിവസത്തെ പരിപാടികൾ. സ്വദേശി വസ്തുക്കളുടെ നിർമ്മാണവും.
ആര്യനാട് എക്സൈസ് ഇൻസ്‌പെക്ടർ ശ്രീ.ശ്യാം കുമാർ ലഹരി വിരുദ്ധ ക്ലാസ്സ്‌.
ആര്യനാട് എക്സൈസ് ഇൻസ്‌പെക്ടർ ശ്രീ.ശ്യാം കുമാർ ലഹരി വിരുദ്ധ ക്ലാസ്സ്‌
ശാസ്ത്രോത്സവം- 2022
ശാസ്ത്രോത്സവം- 2022
നമ്മുടെ സ്കൂളിൽ നിന്നും നെടുമങ്ങാട് AEO യിലേയ്ക്ക് ട്രാൻസ്ഫർ ആയ OA ശ്രീമതി മായയ്ക്ക് തുടർന്നുള്ള ഔദ്യോഹിക ജീവിതത്തിൽ എല്ലാ വിധ ഉയർച്ചയും ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു
കലോത്സവ കാഴ്ച
സംസ്ഥാന സർക്കാർ "ജനകീയം 22'' എന്ന പേരിൽ (Regional Panchayath Level) നടത്തിയ ക്വിസ് മത്സരത്തിൽ(17 സ്കൂളുകൾ ) ഒന്നാം സ്ഥാനം നേടിയ അരുവിക്കര GHSS പ്ലസ്ടു സയൻസിലെ വിദ്യാർഥിനികളായ ശ്രേയ പി.എസ്, ഗോപിക. ആർ .
സബ് ജില്ലാതല ഫുട്ബോൾ മത്സരത്തിൽ ഒന്നാം സമ്മാനം ( അണ്ടർ 17)നേടിയ അരുവിക്കര സ്കൂളിലെ ചുണ കുട്ടികൾ.
കരുണാസായി ലഹരി വിരുദ്ധക്വിസ് മത്സരം ഒന്നാം സ്ഥാനം,
ജനാധിപത്യത്തിന്റ ആദ്യ പടിയിൽ. അരുവിക്കര സ്കൂളിലെ 'സ്കൂൾ പാർലമെന്റ്-2022' പ്രകിയകൾ പൂർത്തിയായി സ്കൂൾ ചെയർമാൻ ആയി സൂര്യനാരായണനെയും വൈസ് ചെയർമാൻ ആയി വർഷ ആർ രഞ്ജിത്തിനെയും കുട്ടികൾ തിരഞ്ഞെടുത്തു.
അരുവിക്കര ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിലെ +2 സയൻസ് വിദ്യാർഥിനി കുമാരി ശ്രേയ പി എസ് സംസ്ഥാനതലത്തിൽ ശാസ്ത്രമേളയിൽ
ശിശുദിന അസംബ്ലി
സബ് ജില്ല കലോത്സവം - നാടോടിനൃത്തം ഒന്നാം സമ്മാനം നേടിയ അരുവിക്കര ഗവ: ഹയർ സെക്കന്ററി സ്കൂളിലെ പ്ലസ് ഒൺ സയൻസ് വിദ്യാർഥിനി ഐശ്വര്യ P.

2022-23 അദ്ധ്യായന വർഷത്തെ വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ.

അരുവിക്കര ഗവ: ഹയർ സെക്കന്ററി സ്കൂളിലെ പ്രവേശനോത്സവും സ്റ്റുഡന്റ് പോലീസ് തിരുവനന്തപുരം ജില്ലാ പ്രവേശനോത്സവവും ജൂൺ ഒന്നിന് അരുവിക്കര സ്കൂളിൽ നടന്നു. അരുവിക്കര സ്കൂളിന്റ പ്രവേശനോത്സവം അബ്കാരി ക്ഷേമനിധി ബോർഡ് ചെയർമാൻ ശ്രീ.കെ.എസ്. സുനിൽകുമാർ നിർവ്വഹിച്ചു. എസ് പി സി ജില്ലാ പ്രവേശനോത്സവം എക്സ് വിജിലൻസ് എസ്.പിയും എസ് പി സി അഡീഷണൽ നോഡൽ ഓഫീസറുമായ ശ്രീ. മുഹമ്മദ് ഷാഫി നിർവ്വഹിച്ചു. വിശിഷ്ട വ്യക്തികളുടെ സാനിധ്യത്തിൽ പുതുതായി സ്കൂളിലെത്തിയ കുട്ടികളെ ദീപം കൊളുത്തി മധുരം നൽകി എസ് പി സി കുട്ടികൾ ക്ലാസിലേക്ക് ആനയിച്ചു.
അരുവിക്കര ഹയർ സെക്കന്ററി സ്കൂളിൽ ദീർഘകാലം അധ്യാപകനും അരുവിക്കര മൈലമ്മൂട്ടിൽ താമസക്കാരനുമായ ശ്രീ. അരുവിക്കര വിൽഫ്രഡ് സാറിന്റ മൂന്നാമത് പുസ്തകം 'നിറമുള്ള നിനവുകൾ' എന്ന കവിത സമാഹാരം മെയ് മാസം 21-ാംതീയതി കേരളത്തിന്റ പ്രമുഖ ചലച്ചിത്ര സംവിധായകൻ ശ്രീ. അടൂർ ഗോപാലകൃഷ്ണൻ പ്രകാശനം ചെയ്തിരുന്നു. 'ഇന്ന് വിൽഫ്രഡ് സർ സ്കൂൾ ലൈബ്രററിക്കായി ഈ പുസ്തകം സംഭാവന ചെയ്തു HM മോളി ടീച്ചർ ഏറ്റുവാങ്ങി. നിർവൃതിയുടെ തീരങ്ങൾ തേടി ', 'ദർശന സായൂജ്യം' എന്നിവയാണ് സാറിന്റ മറ്റു കവിതാ സമാഹാരം. തുടർന്നും ധാരാളം പുസ്തകങ്ങൾ എഴുതാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു
സ്കൂൾ മോഡിഫിക്കേഷന്റെ ഭാഗമായി, നമ്മുടെ പ്രിയ അധ്യാപിക നസീജ ടീച്ചർ ചെടിച്ചട്ടിയും ചെടികളും സംഭാവന ചെയ്തപ്പോൾ.......
ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു, SPC യുടെ നേതൃത്വത്തിൽ സ്കൂൾതല മെഗാ ക്വിസ് സംഘടിപ്പിച്ചു.
ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു, SPC യുടെ നേതൃത്വത്തിൽ സൈക്കിൾ റാലി സംഘടിപ്പിച്ചു.
ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു, SPC യുടെ നേതൃത്വത്തിൽ സ്പെഷ്യൽ അസംബ്ലി സംഘടിപ്പിച്ചു.
കൊറോണ കാലത്ത് കുട്ടികളുടെ വീട് സന്ദർശിച്ച് അവർക്ക് ആവശ്യമായ സഹായങ്ങൾ ചെയ്യണമെന്ന സംസ്ഥാന സർക്കാരിന്റ നിർദ്ദേശപ്രകാരം സ്കൂളിലെ അധ്യാപകർ കുട്ടികളുടെ വീട് സന്ദർശിക്കുന്ന അവസരത്തിലാണ് അപ്സര ബൈജു, അക്ഷയ ബൈജുവിന്റയും ക്ലാസ് ടീച്ചർ ഹൃദ്യ ടീച്ചർ ഈ വീടിന്റ ശോചനീയവസ്ഥയെ കുറിച്ച് HM മോളി ടീച്ചറെയും PTA, SMC യെ അറിയിച്ചത്. അമേരിക്കയിലെ മലയാളി സംഘടനകമായ കെയർ ആന്റ് ഷെയർ,മച്ചാനി എന്നീ സംഘടനയിലെ പ്രവർത്തകരുമായി ഈ കുട്ടികളുടെ അവസ്ഥ അറിയിക്കുകയും സന്തോഷത്തോടെ ഈ പ്രവർത്തി ഏറ്റെടുക്കാൻ അവർ തയ്യാറായി. പത്ത് ലക്ഷം രൂപ എസ്റ്റിമേറ്റ് ഇട്ട ഈ പ്രോജക്റ്റ് SJU ഹോംസ് 100 ദിവസം കൊണ്ട് പൂർത്തീകരിച്ച് നൽകാമെന്ന് സമ്മതിച്ചിട്ടുണ്ട്. ഇന്ന് 06.06.2022 ന് നടന്ന ലഘുവായ ചടങ്ങിൽ ശ്രീ. ഷാജി പാസ്റ്ററുടെ പ്രാർഥനയ്ക്ക് ശേഷം അരുവിക്കര MLA ശ്രീ.ജി.സ്റ്റീഫൻ വീടിന്റെ കുറ്റിയിടൽ കർമ്മം നിർവ്വഹിച്ചു. SMC മെമ്പറും പൂർവ്വ വിദ്യാർഥിയും സ്കൂളിന്റ എല്ലാ പ്രവർത്തനത്തിലും സജീവ സാനിധ്യവുമായ ശ്രീ. കെ എസ് സുനിൽകുമാർ (അബ്കാരി ക്ഷേമനിധി ചെയർമാൻ), ബ്ലോക്ക് മെമ്പർ വിജയൻ നായർ, വാർഡു മെമ്പർമാരായ അജേഷ്, ഷജിത, HM മോളി ടീച്ചർ അധ്യാപകർ,PTA, SMC അംഗങ്ങൾ സ്ഥലവാസികൾ,SJU ഹോംസ് ഉടമ ശ്രീ. ജസ്റ്റിൽ എന്നിവർ പങ്കെടുത്തു. നിലവിൽ രണ്ട് വീടുകളുടെ പ്രവർത്തനങ്ങളിൽ YMCA അബുദാബി വിനോദിന് ഒരു വീട് നിർമ്മിച്ചു നൽകി. തണൽ സംഘടന വസ്തു വാങ്ങി നൽകി MLA ശ്രീ. ജി. സ്‌റ്റീഫൻ, ശ്രീ.കെ.എസ്. സുനിൽകുമാർ എന്നിവരുടെ സഹായത്തിൽ SJU ഹോംസ് എന്ന സ്ഥാപനത്തെ കൊണ്ട് സ്പോൺസർഷിപ്പിലൂടെ പവനയ്ക്കും നയനയ്ക്കും വീടു നിർമ്മിച്ചു വരുന്നു. ഇത് സ്കൂളിലെ കുട്ടികൾക്കായി നിർമ്മിച്ചു നൽകുന്ന മൂന്നാമത്തെ വീടാണ്.
2022_2023 അദ്ധ്യയന വർഷത്തിലെ ക്ലാസ്സ് ലൈബ്രറികളുടെ ഉദ്ഘാടനം.
അരുവിക്കര ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിലെ 5 കുട്ടികൾക്ക് സായി സെലക്ഷൻ. സ്പോട്സ് അതോറിറ്റി ഓഫ് ഇന്ത്യ (SAI) 2022- 2023 ലെ സെലക്ഷനിൽ അരുവിക്കര സ്കൂളിലെ സമീർഷാ, ഷഹൻഷാ, ആദർശ്, അനന്ദു, അഭിജിത്ത് എന്നീ കുട്ടികൾക്ക് 'ജൂഡോ' ഇനത്തിൽ അഡ്മിഷൻ ലഭിച്ചു. ലോകം അറിയുന്ന കായിക താരങ്ങളാകാൻ ഈ കൊച്ചു മിടുക്കൻമാർക്ക് കഴിയട്ടെ
SSLC result 2021-22അരുവിക്കര HSS ന്റെ അഭിമാനം വാനോളം ഉയർത്തിയ മിന്നും താരങ്ങളെ നേരിൽ കണ്ട് മധുരം നൽകിയപ്പോൾ
*ദേശാഭിമാനി എന്റ പത്രം* അരുവിക്കര ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിലെ കുട്ടികൾക്കായി ദേശാഭിമാനി എന്റ പത്രം പരിപാടിയുടെ ഭാഗമായി 35 പത്രം അരുവിക്കര MLA. ശ്രീ. G. സ്‌റ്റീഫൻ കുട്ടികൾക്ക് നൽകി ഉദ്ഘാടനം ചെയ്തു
അരുവിക്കര MLA ശ്രീ. G. സ്റ്റീഫൻ ഇന്ന് സ്കൂൾ സന്ദർശിക്കുകയും കുട്ടികളോടൊപ്പം സ്കൂളിലെ പ്രഭാത ഭക്ഷണം കഴിക്കുകയും സ്കൂളിലെ അടുക്കള പരിശോദിക്കുകയും ചെയ്തു. നൂറു ശതമാനം വിജയം കൈവരിച്ച നമ്മുടെ സ്കൂളിനെ അഭിനന്ദിച്ചു. സ്കൂളിലുണ്ടായിരുന്ന വിജയികളായ കുട്ടികളുമായി മധുരം പങ്കു വെക്കുകയും ചെയ്തു.
അന്താരാഷ്ട്ര യോഗാ ദിനം
അരുവിക്കര സ്കൂളിൽ ജൂൺ 21 യോഗദിനം സമുചിതമായി ആചരിച്ചു. NCC കേഡറ്റുകൾക്ക് സ്കൂളിലെ സ്റ്റാഥുകൂടിയായ വീണയുടെ നേതൃത്വത്തിൽ രാവിലെ 8 മണിക്ക് യോഗക്ലാസ് നടന്നു. SPC കുട്ടികൾക്കായി അരുവിക്കര പോലീസ് സ്റ്റേഷനിലെ ASI യും SPC ചുമതലക്കാരനുമായി ശ്രീ. സുഭാഷ് ക്ലാസിന് നേതൃത്വം നൽകി.
വായനാ ദിനത്തോട് അനുബന്ധിച്ച വായനാമത്സരം
അരുവിക്കര നിവാസി ആയിരുന്ന പരേതനായ ശ്രീ ഹരികുമാറിന്റേ ലൈബ്രറി പുസ്തകങ്ങൾ അദ്ദേഹത്തിന്റേ ഓർമ്മയ്ക്കായി GHSS അരുവിക്കര സ്കൂൾ library ക്ക് കൈമാറി.
കരുണാസായി യിൽ വെച്ച് നടന്ന ANTI NATCOTIC QUIZ COMPETITION 2022 ജിഎച്ച്എസ്എസ് അരുവിക്കരയിലെ ചുണക്കുട്ടികൾ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി സ്കൂളിൻറെ യശസ്സ് ഉയർത്തിയിരിക്കുന്നു.
വായന ദിന ക്വിസ് മത്സരം സ്കൂൾ തലം
പ്ലസ്ടു പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടീയ വിദ്യാർഥികളെ വീട്ടിലെത്തി അഭിനന്ദനങ്ങൾ അറിയിച്ചു.
SPC - Super Senior Cadet കളുടെ Nature Camp 28,29,30 തിയതികളിൽ കോട്ടൂർ , കാപ്പു കാട് forest division ൽ വച്ച് നടന്നു 38 Cadet കൾ പങ്കെടുത്തു.
നമ്മുടെ സ്കൂളിൽ നിന്നും ട്രാൻസ്ഫർ ആയി പേരൂർക്കട GHSS യിലേക്ക് ജോയിൻ ചെയ്ത സചിത്ര tr, ജയശ്രീ tr എന്നിവർക്ക് തുടർന്നുള്ള അധ്യാപനജീവിതത്തിലും ഒരുപാട് കുട്ടികൾക്ക് അറിവും, കരുത്തും, കരുതലും നൽകാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു
SPC നോളജ് ഫെസ്റ്റ് 2022 ക്വിസ് മത്സര വിജയികൾ (സ്കൂൾ തലം)
ലൈബ്രേറിയനും വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് സ്കൂൾ ലൈബ്രറി മനോഹരമായ ചിത്രങ്ങളാൽ അലങ്കരിക്കുന്നു
എൻ.സി.സി ഫയറിംങ്ങ് കോമ്പറ്റീഷനിൽ പങ്കെടുക്കാൻ യോഗ്യത നേടിയ അരുവിക്കര ഗവ. എച്ച്.എസ്.എസ് 9th std വിദ്യാർത്ഥി അർജുൻ പ്രദീപ് . NCC TSC(Tal sena camp) ക്കും അർജുൻ പ്രദീപ് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
സ്ത്രീ സുരക്ഷ, സ്വയം പ്രധിരോധ പരിശീലന പരിപാടി ബഹു : H M മോളി tr ഉദ്ഘാടനം ചെയ്തു.സീനിയർ ശ്രീ. സുബ്രഹ്മണ്യൻ സാർ ആശംസ അറിയിച്ചു
വിജയവീഥിയിലേയ്ക്ക്
ചാന്ദ്രദിന UP തല സ്കൂൾ ക്വിസ് കോമ്പറ്റിഷൻ വിജയികൾ
ചാന്ദ്രദിന HS തല സ്കൂൾ ക്വിസ് കോമ്പറ്റിഷൻ വിജയികൾ
ക്ലാസ് ലൈബ്രേറിയൻമാരുടെ മീറ്റിംഗ്
എക്കോ ക്ലബ്ബിന്റെ വകയായി 36 ചെടികൾ സ്കൂളിൽ
ട്രാൻസ്ഫർ ആയി പോകുന്ന സജിത്ത് സാറിന് അഭിനന്ദനങ്ങൾ
അരുവിക്കര GHSS തയ്യാറാക്കുന്ന ഓണപ്പാട്ട് ഇന്ന് റിക്കോർഡിംങ്ങ് ചെയ്തു. സ്കൂളിലെ വിദ്യാർത്ഥികൾ ആലപിക്കുന്ന ഓണപ്പാട്ട് ശ്രീ.പ്രദീഷ് അരുവിക്കര രചനയും ശ്രീ. അഭിവേദ സംഗീതവും നിർവ്വഹിച്ചു.
'സാന്ത്വനം' പ്രോജക്റ്റ് നമ്പർ 4
സീഡ് ക്ലബ്ബിന്റെ നേതൃതോതിൽ വിളയിച്ച ഫലങ്ങൾ സ്കൂളിൽ എത്തിക്കുന്നു.
സ്കൂളിലെ കായിക പ്രതിഭകൾക്ക് പൂർവ്വ വിദ്യാർഥിയും രാജധാനി ഫർണിച്ചർമാർട്ട് ഉടമയുമായ ശ്രീ. ഹക്കീം സംഭാവനയായി നൽകിയ റ്റീഷർട്ട് കുട്ടികൾക്ക് കൈമാറി.
സ്വാതന്ദ്ര്യ ദിന പ്രവർത്തനങ്ങളും ആയി വിദ്യാർത്ഥികളും അധ്യാപകരും
തിരുവനന്തപുരം ജില്ലാ ജൂനിയർ ബോൾ ബാറ്റ്മിന്റൺ ചാമ്പ്യൻഷിപ്പ്. നമ്മുടെ സ്കൂളിലെ കുട്ടികൾ ആദ്യമായാണ് ഒരു ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നത്. തുടക്കക്കാരുടെ യാതൊരുവിധ ഭയവുമില്ലാതെ അരുവിക്കര സ്കൂളിന്റ സാനിധ്യം ഈ ടൂർണമെന്റിൽ അറിയിക്കാൻ നമ്മുടെ കുട്ടികൾക്ക് കഴിഞ്ഞു.
സ്വാതന്ത്രദിനവുമായി ബന്ധപ്പെട്ട് ഗാന്ധി ദർശൻ നടത്തിയ ക്വിസ് മത്സരത്തിൽ അരുവിക്കര ഹയർ സെക്കന്റെറി സ്കൂളിലെ +2 വിദ്യാർഥികൾ ശ്രേയ, സൂര്യനാരായണൻ, അക്ഷയ് എന്നിവർ ഉൾപ്പെട്ട ടീമിന് മൂന്നാം സ്ഥാനം ലഭിച്ചു.
പ്ലസ് ഒൺ പ്രേവേശനോത്സവം
അന്നം ഊട്ടുന്നവർക്ക് ഓണക്കോടിയുമായി അരുവിക്കര GHSS സീഡ് ടീം.
തൃശൂർ വച്ച് നടന്ന ഖേലോ ഇന്ത്യ സൗത്ത് സോൺ വിമൺസ് ജൂഡോ ചാമ്പ്യൻഷിപ്പിൽ നമ്മുടെ സ്കൂളിലെ പ്ലസ് ടു സയൻസ് വിദ്യാർഥിനി അഷ്ടമി സ്വർണ്ണ മെഡൽ കരസ്ഥമാക്കി.
വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം. ഫിലിം ആർട്ടിസ്റ്റും, ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാനുമായ ശ്രീ. പ്രേംകുമാർ നിർവഹിച്ചു.അതോടൊപ്പം വിജയഭേരി, കുട്ടികളെ ആദരിക്കൽ,കുട്ടികളുടെ ഓണപ്പാട്ടിന്റെ C D പ്രദർശനം എന്നിവയും നടന്നു.കൂടാതെ പൂർവ വിദ്യാർത്ഥികൾ സ്കൂളിന് വേണ്ടി സംഭാവന നൽകിയ കർട്ടൺ ഉദ്ഘാടനം ചെയ്തു.
സ്കൂളിലെ പൂർവ്വ വിദ്യാർഥിയും കൽക്കട്ട രവീന്ദ്ര ഭാരതി യൂണിവേഴ്സിറ്റി നിന്നും MFA പൂർത്തിയാക്കിയ ശ്രീ. സുനു ഖാദർ സ്വാതന്ത്ര്യത്തിന്റ 75ാം വാർഷികത്തോട് അനുബന്ധിച് -( ആസാദി ക അമ്യത് ) സ്കൂളിനായി വരച്ചു നൽകിയ ഫ്രീഡം വാൾ പൂർവ്വ വിദ്യാർഥിയും അബ്കാരി ക്ഷേമ നിധി ബോർഡ് ചെയർമാനുമായ ശ്രീ.കെ.എസ്. സുനിൽകുമാർ നിർവ്വഹിച്ചു
സ്കൂളിലെ 6 D യിൽ പഠിക്കുന്ന വൈഷ്ണവിന്റ അച്ഛൻ ശ്രീ.പ്രദീഷ് ഗാന രചനയും അഭിവേദ സംഗീത സംവിധാനവും നിർവ്വഹിച്ച് സ്കൂളിലെ 20 കുട്ടികൾ പാടി അഭിനയിച്ച 'ശ്രാവണ പൂക്കൾ ' ഓണപ്പാട്ടിന്റ സിഡി പ്രകാശനം സിനിമാതാരം പ്രേംകുമാർ നിർവ്വഹിച്ചു.
സ്കൂളിലെ കുട്ടികൾക്കൊരു ഓണസമ്മാനം ചെറിയ കൊണ്ണി ഡിവിഷൻ മെമ്പറായ ശ്രീ. വിജയൻ നായർ 50000 രൂപ വിലവരുന്ന സ്പോട്സ് സാധനങ്ങൾ സ്കൂളിനു കൈമാറി. ഫിസിക്കൽ എഡ്യുക്കേഷൻ അധ്യാപകൻ ശ്രീ. ഷമീം സാർ ഏറ്റുവാങ്ങി
സബ്ജില്ല കായികമേളയിൽ ബോൾ ബാഡ്മിന്റണിൽ പെൺകുട്ടികളുടെ  അണ്ടർ 14 വിഭാഗത്തിൽ റണ്ണർ അപ്പ്  ആയ ടീം അംഗങ്ങൾ ..
നെടുമങ്ങാട് സബ്ജില്ലയിൽ numaths പരീക്ഷയിൽ മൂന്നാം റാങ്ക് നേടിയ ആവണി...
സബ്ജില്ല കായികമേളയിൽ ബോൾ ബാഡ്മിന്റണിൽ ആൺകുട്ടികളുടെ  അണ്ടർ 19 വിഭാഗത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കിയ  ടീം അംഗങ്ങൾ ..
young innovators programme സംബന്ധിച്ച പരിശീലനം കുട്ടികൾക്ക് ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ നൽകുന്നു 
young innovators programme സംബന്ധിച്ച പരിശീലനം കുട്ടികൾക്ക് ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ നൽകുന്നു