ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ്.ജോസഫ്.എച്ച്.എസ്.കിടങ്ങൂർ/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

പ്രത്യേക ക്ലാസ്റൂം പ്രവർത്തനങ്ങൾ

  • അക്ഷരകളരി
  • ചതുഷ് ക്രിയകൾ- അബാക്കസ്, ഒറിഗാമി
  • ഇംഗ്ലീഷ് - പഴഞ്ചൊല്ലുകൾ, ശൈലികൾ
  • ഹിന്ദി- വാക്കുകൾ ഉണ്ടാക്കൽ
  • ശാസ്ത്രം-ഇംപ്രവൈസ്‍ഡ് എക്സ്പീരിമെന്റ്സ്
  • സാമൂഹ്യശാസ്ത്രം- അറ്റ് ലസ് നിർമ്മാണം-പ്രാദേശിക വാർത്ത
  • മനീഷാ-ക്വിസ്
  • സാഹിത്യ ക്വിസ്
  • മൂല്യ പരിശീലന കളരി‌
  • ഇൻഫോ - ക്വസ്റ്റ്
  • എക്സിബിഷൻ ഓഫ് സി ഇ കളക്ഷൻ


പഠനകളരി

  • അബാക്കസ്
  • പ്രസംഗപരിശീലനം
  • സ്വഭാവ ശാക്തീകരണ പരിപാടി
  • സന്മാർഗ്ഗ ക്ലാസ്
  • ലൈംഗിക വിദ്യാദ്യാസം
  • നൃത്തം,സംഗീതം,ബാന്റ്,ചെണ്ട



മാതാപിതാക്കൾക്കായി

  • ക്ലാസുകൾ
  • വർക്ക്ഷോപ്പുകൾ
  • പാനൽ

=2022 - ലെ പ്രവർത്തനങ്ങൾ=

പ്രവേശനോത്സവം

നാളെയുടെ വാഗ്ദാനങ്ങളായ കുഞ്ഞുങ്ങളെ സമഗ്രവ്യക്തിത്വത്തിനുടമകളും ക്രാന്തദർശിത്വവും കർമ്മോത്സുകതയും നിറഞ്ഞവരും ആക്കി തീർക്കുവാൻ വിദ്യാഭ്യാസ കേന്ദ്രത്തിൻ്റെ ചുവടുപിടിച്ചു കൊണ്ട് നവനവങ്ങളായ പദ്ധതികൾ ആസൂത്രണം ചെയ്ത് മികച്ച പാഠ്യപാഠ്യേതര പ്രവർത്തനങ്ങളുമായി കിടങ്ങൂർ സെൻറ് ജോസഫ് ഹൈസ്കൂൾ 2022 - 2023 അദ്ധ്യയന വർഷത്തിലേക്ക് പ്രവേശിച്ചു.

1. ക്രാഫ്റ്റീരിയ

                കുട്ടികളിൽ ഉറങ്ങിക്കിടക്കുന്ന സർഗാത്മക കഴിവുകളെ വികസിപ്പിച്ചെടുക്കുന്നതിനും പരിപോഷിപ്പിക്കുന്നതിന് ഒരു വേദിയാകുകയാണ് ക്രാഫ്റ്റീരിയ.2022 മെയ് 21 ന് സംഘടിപ്പിച്ച വർക്ക്ഷോപ്പിൽ പ്രഗത്ഭരായ അധ്യാപകർ നേതൃത്വം നൽകി. ശ്രീമതി വിജി ടീച്ചർ പേപ്പർ ക്രാഫ്റ്റും കലാകാരനായ സൂരജ്  ക്ലെ മോഡലിംഗിനം നേരത്വം നൽകി. മുന്നൂറോളം കുടികൾ പങ്കെടുത്ത  ക്രാഫ്റ്റീരിയ വൻ വിജയമായിരുന്നു.

2. പ്രവേശനോത്സവം:

                   2022 ജൂൺ ഒന്നാം തീയതി രാവിലെ പത്തുമണിയോടെ സ്കൂൾതല പ്രവേശനോത്സവ പരിപാടികൾ ആരംഭിച്ചു. രണ്ടു വർഷക്കാലത്തെ കോവിഡ് മഹാമാരിക്ക് ശേഷം വിദ്യാലയത്തിലേക്ക് കടന്നുവന്ന കുഞ്ഞുങ്ങൾക്ക് ഓരോ സമ്മാനം നൽകി ഏറെ സ്നേഹത്തോടും കരുതലോടും കൂടെ അധ്യാപകർ വിദ്യാലയാങ്കണത്തിലേക്ക് സ്വീകരിച്ചു. ഒരു വർഷത്തെ എല്ലാ പ്രവർത്തനങ്ങളെയും സമർപ്പിച്ചുകൊണ്ട് സി.അൽഫോൻസാ നടത്തിയ പ്രാർത്ഥനയോടെ കാര്യപരിപാടികൾക്ക് തുടക്കം കുറിച്ചു. ഹെഡ്മിസ്ട്രസ് സി.ടെസ്സിൻ ഏവർക്കും സ്വാഗതം ആശംസിച്ചു. വിദ്യാലയത്തിന്റെ എഡ്യൂക്കേഷൻ കൗൺസിലർ സ. സജിത അധ്യക്ഷത വഹിച്ച യോഗത്തിൽ തുറവൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്രീ റോയ് സെബാസ്റ്റ്യൻ പ്രവേശനോത്സവം ദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. കിടങ്ങൂർ ഇൻഫന്റ് ജീസസ് പള്ളി വികാരി റവ. ഫാദർ വർഗീസ് പുളിക്കൻ, വിദ്യാലയത്തിന്റെ ലോക്കൽ മാനേജർ സി.എമിൽ ജോസ്, വാർഡ് മെമ്പർ ശ്രീമതി സാലി വിത്സൺ , സെൻറ് ജോസഫ് ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ സി.ജിസാ തെരേസ് ,പി.റ്റി.എ  പ്രസിഡൻറ് ശ്രീ.ജെയ്സൺ മുണ്ടാടൻ എന്നിവർ ആശംസകൾ അർപ്പിച്ചു സീരിയൽ അസിസ്റ്റൻറ് ലളിതരീസ് ഏവർക്കും നന്ദി പറഞ്ഞു. ഏകദേശം രണ്ടു മണിക്കൂർ നീണ്ടുനിന്ന പരിപാടികൾ ഏവർക്കും ആസ്വാദ്യത പകർന്നു.

3.പരിസ്ഥിതി ദിനാഘോഷം

                    05 - 06 - 2022 ൽ ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ സെൻറ് ജോസഫ് ഹൈസ്കൂളിൽ പരിസ്ഥിതി ദിനാഘോഷം /നടത്തി. സീനിയർ അസിസ്റ്റൻറ് സി. ലളിതാ ട്രീസ ഏവർക്കും സ്വാഗതം ആശംസിച്ചു. ഹെഡ്മിസ്ട്രസ് സി.ടെസ്സിൻ അധ്യക്ഷ പദവി അലങ്കരിച്ച യോഗത്തിൽ പരിസ്ഥിതി ദിന സന്ദേശം നൽകിയത് KILA INSTRUCTOR ശ്രീ പി കെ വർഗീസ് ആണ്. വർഷങ്ങളായി മനുഷ്യൻ പരിസ്ഥിതിയെ നശിപ്പിച്ചതിന്റെ ഫലമായി കാലാവസ്ഥയിൽ വ്യതിയാനം സംഭവിക്കുകയാണെന്നും കുറച്ചുനാൾ കഴിയുമ്പോൾ ഭൂമിയിൽ ചൂട് വർദ്ധിച്ചു മഞ്ഞുരുകി വെള്ളപ്പൊക്കം ഉണ്ടാകാൻ സാധ്യതയുണ്ട് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.മംഗോസ്റ്റിൻ ഫലവൃക്ഷതൈകൾ സ്കൂൾ ക്യാമ്പസിൽ നട്ടു കൊണ്ട് ഹെഡ്മിസ്ട്രസ്സ് സി.ടെസ്സിൻ പരിസ്ഥിതി ദിന ഉദ്ഘാടനം നിർവ്വഹിച്ചു." ഒരേയൊരമ്മ എന്ന പോലെയാണ് ഒരേയൊരു ഭൂമിയും എന്ന ഈ വർഷത്തെ പരിസ്ഥിതി ദിന വിഷയത്തെ ആസ്പദമാക്കി പോസ്റ്റർ പ്രദർശനവും പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞയും സൈക്കിൾ റാലിയും സംഘടിപ്പിച്ചു

ചിന്തകൾക്ക് അക്ഷരരൂപം നല്കുന്ന വായനാക്കൂട്ടം

  • ക്ലാസ് തല വായനാകോർണർ
  • ഒരാഴ്ച ഒരു പുസ്തകം
  • ക്ലാസ് തലത്തിൽ വായനാക്കിറ്റുകൾ
  • ആഴ്ചയിൽ ഒരു പിരീഡ് വായനക്കായ്
  • മലയാള മനോരമ,ദീപിക,സത്യദീപം-പത്രങ്ങൾ
  • കുട്ടികളുടെ ദീപിക, കിന്നരി, സ്നേഹസേന,ശാസ്ത്രപഥം
  • ശാസ്ത്രകേരളം,യൂറിക്ക,തളിര്,വിദ്യാരംഗം,എന്നീ മാസികകൾ
  • ആഴ്ചയിൽ അസംബ്ലിയിൽ പുസ്തകപരിചയം
  • ക്ലാസ് ടീച്ചേഴ്സ് വഴിയായുള്ള പുസ്കവിതരണം
  • അമ്മ വായനാക്കൂട്ടം
  • കവിതാശില്പശാല
  • കഥാശില്പശാല