സെന്റ് ജോസഫ്‌സ് യു പി സ്ക്കൂൾ മാനാശ്ശേരി/വിവിധ ദിനാചരണങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
15:19, 15 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് സെന്റ്.ജോസഫ്‌സ് എൽ പി ആന്റ് യു പി സ്ക്കൂൾ , മാനാശ്ശേരി/വിവിധ ദിനാചരണങ്ങൾ എന്ന താൾ സെന്റ് ജോസഫ്‌സ് യു പി സ്ക്കൂൾ മാനാശ്ശേരി/വിവിധ ദിനാചരണങ്ങൾ എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)


കുട്ടികളുടെ സർവതോന്മുഖമായ പുരോഗതിക്കായി നിരവധി പാഠ്യേതര പ്രവർത്തനങ്ങളാണ് ഈ സ്കൂളിൽ നടത്തിവരുന്നത്. മത്സരങ്ങളും പരിപാടികളും ഓരോ ദിനാചരണവുമായി ബന്ധപ്പെട്ട സ്കൂളിൽ നടത്തിയിട്ടുണ്ട്  കൂടാതെ പാൻഡെമിക് സമയത്ത് ഓൺലൈനായി കുട്ടികൾക്ക് ഓരോ പ്രത്യേക ദിവസത്തെയും പ്രാധാന്യം മനസ്സിലാകുന്ന രീതിയിൽ ഉള്ള നിരവധി ഓൺലൈൻ പരിപാടികളും, മത്സരങ്ങളും സംഘടിപ്പിക്കുകയുണ്ടായി അതിനായി എല്ലാ ക്ലബ് അംഗങ്ങളുടെ പ്രവർത്തനവും പിന്തുണയും ലഭിക്കുകയും ഉണ്ടായിരുന്നു.

  പ്രവേശനോത്സവം   2022 – 2023          

2022-23അധ്യയനവർഷത്തിലെ പ്രവേശനോത്സവം ജൂൺ ഒന്നാം തീയതി രാവിലെ 9.30 ന് ബാൻഡ് മേളം, വർണ്ണപുഷ്പങ്ങൾ,ബലൂണുകൾ എന്നിവയുടെ ഭംഗിയിൽ കളഭച്ചാർത്ത് അണിയിച്ച് നവാഗതരായ 92 വിദ്യാർത്ഥികളെയും മാതാപിതാക്കളെയും പ്രവേശനോത്സവ വേദിയിലേക്ക് ആനയിച്ചു ഇരുത്തി. സംസ്ഥാനതല പ്രവേശനോത്സവം പരിപാടികൾ 9.30ന് നടക്കുന്ന ഉദ്ഘാടന ചടങ്ങു മുതലുള്ള പരിപാടികൾ എല്ലാ ക്ലാസുകളിലും ലാപ്ടോപ്, പ്രൊജക്ടർ എന്നിവ ഉപയോഗിച്ച് പ്രദർശിപ്പിച്ചു.

അധ്യാപകരുടെ പ്രാർത്ഥന നൃത്ത പരിപാടികളോടെ പ്രവേശനോത്സവ പരിപാടികൾ ആരംഭിച്ചു. Rev.Fr ഷെൽസൺ താന്നിക്കൽ ഉത്ഘാടകനായും, വാർഡ് മെമ്പർ ശ്രീമതി ഗ്രേസി ജെസ്റ്റിൻ പാഠപുസ്തക വിതരണം ഉദ്ഘാടനം നടത്താനായും പിടിഎ പ്രതിനിധി ശ്രീമാൻ ബെൻടെൻ ആശംസ പ്രസംഗികനായും വേദി അലങ്കരിച്ചു.1, 2 , 7 എന്നീ ക്ലാസ്സുകളിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച കവിതയും നൃത്തവും ഏവരുടെയും മനം കവർന്നു.

നവാഗതരായ എല്ലാ കുട്ടികൾക്കും അവരുടെ പേരുകൾ  മനോഹരമായി എഴുതിയ റിബണുകൾ അധ്യാപകർ അണിയിച്ചു.സ്റ്റാഫ് പ്രതിനിധി എല്ലാവർക്കും നന്ദി അർപ്പിച്ചു. വിദ്യാർത്ഥികൾക്ക് മധുരപലഹാരം വിതരണം നടത്തി ചടങ്ങുകൾ പര്യവസാനിച്ചു.

ദീപം തെളിയിച്ച് ഉദ്ഘാടനകർമ്മം നിർവഹിക്കുന്നു.
വാദ്യമേളങ്ങളോടെ പുതുമുഖങ്ങളെ ആനയിക്കുന്നു
പുതുമുഖങ്ങൾ



ജൂൺ 5 ലോക പരിസ്ഥിതി ദിനം 2022-23

2022- 23 അധ്യായ വർഷത്തെ പരിസ്ഥിതി ദിനാഘോഷം 2022 ജൂൺ 5ന് രാവിലെ സ്കൂൾ അസംബ്ലിയോട് ചേർന്ന് ആഘോഷിച്ചു .ശാസ്ത്ര ക്ലബ്ബിലെ അധ്യാപകരുടെയും കുട്ടികളുടെയും നേതൃത്വത്തിലാണ് പരിപാടികൾ നടത്തിയത് .ശാസ്ത്ര ക്ലബ്ബിലെ അംഗമായ മേരി ജിഷ ടീച്ചർ എല്ലാവർക്കും സ്വാഗതം ആശംസിക്കുകയും ,പരിസ്ഥിതിയെക്കുറിച്ചുള്ള ഒരു കവിത ചൊല്ലിക്കൊണ്ട് അതിൻറെ ആശയം വളരെ ലാളിത്യത്തോടെ കുട്ടികളിലേയ്ക്ക് എത്തിക്കുകയും ചെയ്തു..സ്കൂളിൻറെ പ്രഥമ അധ്യാപിക സിസ്റ്റർ അനാ ലിസി കുട്ടികൾക്ക് ഈ വർഷത്തെ പരിസ്ഥിതി ദിനത്തിന്റെ തീമിനെ കുറിച്ച് അവരോട് സംസാരിക്കുകയും ഇതിന്റെ ആവശ്യകത കുട്ടികളെ ബോധ്യപ്പെടുത്തുകയും ചെയ്തു .അതിനു ശേഷം സിസ്റ്റർ സ്കൂളിലെ ബയോഡൈവേഴ്സിറ്റി പാർക്കിൽ 'പേര' നട്ടുകൊണ്ട് ഉദ്ഘാടന കർമ്മം നിർവഹിച്ചു.തുടർന്ന് ആറാം ക്ലാസ് എ യിൽ നിന്ന് വിദ്യാർത്ഥി പ്രതിനിധിയായ  എയ്ന മരിയ പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പ്രസംഗിച്ചു.

പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് നിരവധി കലാപരിപാടികൾ സ്കൂളിൽ നടത്തുകയുണ്ടായി പ്രകൃതിസ്നേഹിയായ കവിയത്രി സുഗതകുമാരിയുടെ ' ഒരു പാട്ടു പിന്നെയും 'എന്ന കവിത ഏഴാം ക്ലാസ് വിദ്യാർത്ഥിയായ ആൽഫി റോസ് ആലപിച്ചു.തുടർന്ന് 5 ,6 ,7 ക്ലാസുകളിലെ കുട്ടികൾ പ്രകൃതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ഒരു നിർത്താവിഷ്കാരം നടത്തുകയുണ്ടായി.തുടർന്ന് പ്രകൃതിയെ വേണ്ടവിധം പരിപാലിക്കാത്തതുമൂലം ഉണ്ടാകുന്ന കൊതുക ശല്യം ,അതുമൂലം വരുന്ന രോഗങ്ങളെ കുറിച്ചും ,അവയെ എങ്ങനെ പ്രതിരോധിക്കാം എന്ന സന്ദേശം കൊടുക്കുന്ന രീതിയിൽ പാരഡി ഗാനങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള സ്കിറ്റ് അവതരിപ്പിച്ചു.ജൂൺ 3 ന് ഇതിനോട് അനുബന്ധിച്ച് നിരവധി മത്സരങ്ങൾ എൽ പി ,യു പി ക്ലാസുകളിൽ നടത്തപ്പെടുകയുണ്ടായി.

പ്രവേശനോത്സവം 2021-2022

കേവിഡ്-19 എന്ന മഹാമാരിക്കെതിരെ ലോകം പേർക്കളമാക്കളമാകുന്ന ഈ പരിസ്ഥിതിയിലും സെന്റ് ജോസഫ് എൽ.പി. ആന്റ് യു.പി. എസ് മാനാശ്ശേരിയിൽ വെർച്വൽ പ്രവേശനോത്സവം വളരെ കാരിക്ഷമമായി സംഘടിപ്പിക്കാൻ കഴിഞ്ഞു.

പ്രവേശനോത്സവം

ജൂൺ 1 പ്രവേശനത്സദിനം രാവിലെ തന്നെ കുട്ടികൾ ബാഡ്ജ് ധരിച്ച് അധ്യാപകരുടെ നിർദേശ പ്രകാരം 8.30 മുതൽ വിക്ടേഴ്സ് ചാനലിലെ പരിപാടിക്ക കണ്ടു. അതിന്റെ ഫോട്ടോസ് വിദ്യാർത്ഥിക്ക അധ്യാപകർക്കു നൽകി. ചിത്രം വരു ച്ചും ഫോട്ടോ വെട്ടി ഒട്ടിച്ചുമെക്കെ താന്താങ്ങളുടെ ബാഡ്ജ് കുട്ടികൾ മനോഹരമമാക്കി.

പ്രവേശനോത്സവം സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ജില്ലയിലെ കോട്ടൺഹിൽ സ്കൂളിൽ വച്ച് വെർച്വലായി നടന്നു. ബഹുമാന്യനായ മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ ഡിജിറ്റലായി ഉദ്ഘാടനം ചെയ്ത പരിപാടികൾ വിക്‌ടേഴ്സ് ചാനൽ വഴി കുട്ടികൾ കണ്ടു. ചെറിയൊരു ഇടവേള നൽകിയതിനുശേഷം കൃത്യം 10 മണിക്ക് വിദ്യാലയ തലത്തിലെ പ്രവേശനോത്സവം ആരംഭിച്ചു. അധ്യാപകർ മുൻകൂട്ടി നൽകിയ യൂട്യുബ് ലിങ്ക് വഴിയാണ് ന്തല്ലാവരും തത്സമയ പരിപാടികളിൽ പങ്കക്കാരായത്. വിദ്യാർത്ഥി പ്രതിനിധി പ്രാർത്ഥനാ ഗീതം ആലപിച്ചുകൊണ്ട് പരിപാടികൾ ആരംഭിച്ചു. തുടർന്ന് അധ്യാപിക സിസ്റ്റർ ലിറ്റിൽ ഫ്ലവർ അവതരിപ്പിച്ചു. 2020 - 21 അക്കാദമിക വർഷത്തിലെ പ്രധാന പരിപാടികളുടെ വീഡിയോയും വിദ്യാലയത്തിന്റെ ക്യാമ്പസ്, ലാബ്, ലൈബ്രറി, ജൈവ വൈവിധ്യ പാർക്ക്, കംപ്യൂട്ടർ ലാബ് തുടങ്ങിയവ എല്ലാവർക്കും  പ്രദർശിപ്പിച്ചു. തുടർന്ന് വിദ്യാർത്ഥി പ്രതിനിധി അമലാ മേരി തന്റെ വിദ്യാലയനുഭവം എല്ലാവർക്കുമായി പങ്കുവച്ചു. തുടർന്ന് ഹെഡ്മിസ്ട്രസ്സ് സിസ്റ്റർ അന്ന ലിസി വിദ്യാർത്ഥികളെയും അധ്യാപകരെയും മാതാപിതാക്കളെയും അഭിസംബോധന ചെയ്തു. വിദ്യാലയ മുറ്റത്തെ സ്റ്റേജിൽ അലങ്കരിച്ചിരുന്ന നിലവിളക്കിൽ ദീപം തെളിച്ചപ്പോൾ  അധ്യാപകരും പുതുതായി വന്നു ചേർന്ന കുട്ടികളും വീടുകളിൽ ദീപം തെളിച്ചു. വിദ്യാലയതല ഉദ്ഘാടനം ഡിജിറ്റലായി നിർവ്വഹിച്ചത് ബഹുമാന്യനായ MLA ശ്രീ.കെ.ജെ. മാക്സിയാണ്. തുടർന്ന് MP ശ്രീ. ഹൈബി ഈഡൻ അധ്യാപകർക്കും കുട്ടികൾക്കും പ്രാർത്ഥനാശംസക്ക നേർന്നു.. മട്ടാഞ്ചേരി AEO വഹീത മാഡം ഏവർക്കും ഹൃദമായ ആശംസകൾ നേർന്നു. തുടർന്ന് സുപീരിയർ സിസ്റ്റർ ടെസ്റ്റി ദേവസ്സി, URC മട്ടാഞ്ചേരിയിലെ BPC സോളി വർഗീസ് , പി.ടി.എ പ്രസിഡന്റ് ജൂഡ്സൺ തൈക്കൂട്ടത്തിൽ , വാർഡ് മെംബർ ശ്രീമതി ഗ്രേസി ജെസ്റ്റിനും വിദ്യാർത്ഥികൾക്ക് ആശംസകൾ നേർന്നു. തുടർന്ന് 2021-21 ലെ മികച്ച പ്രവർത്തനങ്ങൾ ഡിജിയ പ്രദർശിപ്പിക്കുകയും ചെയ്തു.  അധ്യാപക പ്രതിനിധി വിക്ടോറിയ ഷെൽവി ടീച്ചർ ഏവർക്കും നന്ദി പ്രകാശിച്ചു. ദേശീയ ഗാനാലാപനത്തിനുശേഷം പ്രവേശനോത്സവ പരിപാടികൾക്കു പരിസമാപ്തി കുറിച്ചു.

വീഡിയോ കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക


2021 - 22 ജൂൺ 5 ലോക പരിസ്ഥിതി ദിനം

കോവിഡ്-19 ഭീതിയിൽ കഴിയുമ്പോഴും നമ്മളെ കൊണ്ട് ആവുന്നത് ഈ ലോകത്തിനു വേണ്ടിയും പരിസ്ഥിതിക്കുവേണ്ടിയും എന്തക്കെ ചെയ്യാം എന്ന് സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ ചർച്ച ചെയ്യുകയും വേണ്ട മുന്നരുക്ക പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു.

Ecosystem Restoration -  എന്നതായിരുന്നു ഈ വർഷത്തെ പരിസ്ഥിതി ദിന വിഷയം ഈ വിഷയവുമായി ബന്ധപ്പെട്ട പോസ്റ്റർ നിർമ്മാണം, എൽപി യുപി വിഭാഗത്തിന് കവിത രചനയും 5, 6, 7, ക്ലാസ്സുകളിലെ കുട്ടികൾക്ക് ആവാസവ്യവസ്ഥയെ എങ്ങനെ സംരക്ഷിക്കാം എന്ന വിഷയത്തിൽ ഉപന്യാസ രചനയും നടത്തി.

പരിസ്ഥിതി ദിനത്തിൽ അണിയാൻ ബാഡ്ജ്ന്റെ മാതൃകയും തയ്യാറാക്കി ക്ലാസ് ഗ്രൂപ്പുകളിൽ അയച്ചുകൊടുക്കുകയും ഉണ്ടായി. ജൂൺ അഞ്ചിന് അവ ധരിക്കുവാനും  ഒരു ചെടി നട്ടു വളർത്തുവാനും ഇവയുടെ ഫോട്ടോസ് അധ്യാപകർക്ക് അയച്ചുതരുവാൻ മുൻകൂട്ടി തന്നെ നിർദ്ദേശം നൽകിയിരുന്നു.

ജൂൺ 5 പരിസ്ഥിതി ദിനത്തിൽ വിദ്യാർഥി പ്രതിനിധിയുടെ പ്രകൃതിയെ വണങ്ങുന്ന നിർത്ത ചുവടുകളടെ പരിപാടികൾ ആരംഭിച്ചു. വിദ്യാഭ്യാസ മന്ത്രി ശ്രീ വി ശിവൻകുട്ടിയുടടെ പരിസ്ഥിതിദിന സന്ദേശം നൽകി.തുടർന്ന് പ്രധാനധ്യാപിക. Sr. Ann കുട്ടികൾക്ക് പരിസ്ഥിതി ദിന സന്ദേശം നൽകി. തുടർന്ന് റൂണ ടീച്ചർ കുട്ടികൾക്ക് ചെയ്യാൻ സാധിക്കുന്ന പരസ്ഥിതി ദിന പ്രോജക്ട് കുട്ടികളെ പരിചയപ്പെടുത്തി. മട്ടാഞ്ചേരി AEO വഹീദ മാഡം ആശംസകൾ    അർപ്പിച്ചു.കൊച്ചു

കൂട്ടുകാർ പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട സ്കിറ്റ് അവതരിപ്പിച്ചു.വിദ്യാർത്ഥി പ്രതിനിധി അമലാ മേരി സുഗതകുമാരി എഴുതിയ കവിത ആലപിച്ചു വിദ്യാർത്ഥികൾ ചെയ്ത  പ്രവർത്തനങ്ങളെല്ലാം ചേർത്ത് വീഡിയോ തയ്യാറാക്കി അന്നേദിവസം ക്ലാസ് ഗ്രൂപ്പുകളിൽ പ്രദർശിപ്പിച്ചു.

വായനാദിനം : ജൂൺ- 19 -2021

"വായിച്ചാലും വളരും

വായിച്ചില്ലെങ്കിലും വളരും

വായിച്ചു വളർന്നാൽ വിളയും

വായിക്കാതെ വളർന്നാൽ വളയും"

വായനാദിനത്തോടനുബന്ധിച്ച് അതിനു മുന്നോടിയായി തന്നെ വിദ്യാരംഗം കലാസാഹിത്യവേദി വ്യത്യസ്തങ്ങളായ പ്രവർത്തനങ്ങൾ വിദ്യാർത്ഥികൾക്ക് നൽകുകയുണ്ടായി എൽപി യുപി വിഭാഗങ്ങൾക്കായി പോസ്റ്റർ മത്സരം, ഒന്ന് രണ്ട് ക്ലാസുകളിൽ വായനാ മുത്തുകൾ അവതരിപ്പിക്കൽ, Up വിഭാഗത്തിനായി വാർത്താ അവതരണം മത്സരവും സംഘടിപ്പിച്ചു മുൻകൂട്ടി തന്നെ ഓരോ ക്ലാസിലെയും മികച്ച പ്രവർത്തനങ്ങൾ ജഡ്ജസിനെ അയച്ചുകൊടുത്തു തെരഞ്ഞെടുക്കുകയും ചെയ്തു.

വായനാദിനം

ജൂൺ 19ന് വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ വർണ്ണശബളമായ പരിപാടികൾ സംഘടിപ്പിക്കുകയുണ്ടായി വിദ്യാർത്ഥി പ്രതിനിധികളുടെ ഈശ്വര പ്രാർത്ഥനയോടെ പരിപാടികൾ തുടക്കം കുറിച്ചു തുടർന്ന് മേരി ടീച്ചർ ആമുഖം പറയുകയും വായന മുത്തുകളെ പരിചയപ്പെടുത്തുകയും ചെയ്തു തുടർന്ന് AEO വഹീദ മാഡം എല്ലാവർക്കും ആശംസകൾ അർപ്പിക്കുന്ന വീഡിയോ പ്രദർശിപ്പിച്ചു. H.M Sr Anna ഏവർക്കും ആശംസകൾ നേർന്നു തുടർന്ന് ഏഴാം ക്ലാസിലെ അമല മേരിയുടെ പുസ്തക ആസ്വാദനവും ഏഴാം ക്ലാസ്സ് വിദ്യാർത്ഥിനി കേറ്റ്ലിൽ മേബിളിന്റെ വായനാസന്ദേശവും , മത്സരങ്ങളിൽ വിജയികളായ കുട്ടികളുടെ പ്രവർത്തനങ്ങളും അവതരിപ്പിച്ചു നാലാം ക്ലാസ് അധ്യാപിക ശെൽവി ടീച്ചറിന്റെ കൃതജ്ഞതയോടെ വായനാദിന പരിപാടികളുടെ തിരശീലവീണു.

വീഡിയോ കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക


അന്താരാഷ്ട്ര യോഗ ദിനം : ജൂൺ 21

ആരോഗ്യത്തിനും  ജീവിത സൗഖ്യത്തിനും ആയി പൗരാണിക ഭാരതം പകർന്നുനൽകിയ അറിവാണ് യോഗ. 'യോഗ' എന്ന വാക്കിനർത്ഥം ചേർച്ച എന്നാണ് Yoga For Well Being എന്നതാണ് 2021ലെ യോഗ ദിനത്തിന്റെ തീം. യോഗ ദിനത്തിൽ യോഗയെ കുറിച്ച് കൂടുതൽ അറിയുന്നതിനായി അധ്യാപക പ്രതിനിധി റൂണ് ടീച്ചർ വിശദീകരിച്ച് നൽകി. തുടർന്ന് വിദ്യാർത്ഥി പ്രതിനിധികൾ യോഗ അഭ്യസിക്കുന്ന വീഡിയോ ക്ലാസ് ഗ്രൂപ്പുകളിൽ കുട്ടികൾക്ക് പങ്കുവഹിക്കുന്നതായി നൽകുകയും ചെയ്തു. യോഗപരിശീലനത്തിനു വേണ്ട നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു ഈ കൊറോണക്കാലത്ത് മനസ്സും ശരീരവും ആരോഗ്യപൂർണ്ണമായി വയ്ക്കുവാനും ആശംസിച്ചുകൊണ്ട് ഈ പരിപാടിക്ക് വിരാമം നൽകി.

ലോക സംഗീത ദിനം ജൂൺ 21 ഒന്ന്

മനുഷ്യ ജീവിതത്തിൻറെ താളക്രമം ചിട്ടപ്പെടുത്തുന്നതിൽ സംഗീതത്തിനുള്ള സ്ഥാനം ഓർമ്മപ്പെടുത്തുകയാണ് ഈ ദിനം. മനസ്സിൽ സംഗീതം സൂക്ഷിക്കുന്ന ഓരോരുത്തരിലും ഈ ദിനം സംഗീതമഴ മഴ പെയ്യിച്ചുകൊണ്ടിരിക്കും. ഈ കറോണക്കാലത്ത് പുറത്തുപോകാതെ കൂട്ടുകാരുമൊത്ത് കളിക്കുവാനോ തന്റെ  കഴിവുകൾ അവതരിപ്പിക്കുവാനോ പറ്റാതെ വിഷമിക്കുന്ന ഈ സാഹചര്യത്തിൽ വാട്സാപ്പിലൂടെ ഈ ദിനം ആഘോഷിച്ചു. സ്കൂളിലെ ഗായിക കൂടിയായ ഹെയ്സൽ ടീച്ചർ കുട്ടികൾക്ക് വേണ്ടി ഒരു മനോഹര ഗാനം ആലപിച്ചു കുട്ടികൾക്ക് അയച്ചുകൊടുക്കുകയും ചെയ്തു. മട്ടാഞ്ചേരി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ വഹീദ മാഡം കുട്ടികൾക്ക് ആശംസകളർപ്പിച്ചു. ക്ലാസ് ഗ്രൂപ്പുകളിൽ  കുട്ടികൾക് അവരുടെ സംഗീതത്തോടുള്ള കഴിവുകൾ പ്രകടിപ്പിക്കുവാനുള്ള അവസരവും നൽകി.


ലോക ലഹരി വിരുദ്ധ ദിനം ജൂൺ 26

"സ്വന്തം ജീവിതം കാർന്നുതിന്നുന്ന ലഹരി നമുക്ക് വേണ്ട .....

ചിന്തിക്കൂ,  പ്രവർത്തിക്കൂ,  നല്ലൊരു വ്യക്തിയെയും

സമൂഹത്തെയും നിർമ്മിക്കും...... "

ലോക ലഹരി വിരുദ്ധ ദിനത്തിന് മുന്നോടിയായി സാമൂഹ്യ ശാസ്ത്ര ക്ലബ്ബിൻറെ നേതൃത്വത്തിൽ വിദ്യാർഥികൾക്കായി വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുക ഉണ്ടായിരുന്നു ഒന്ന് രണ്ട് ക്ലാസുകളിൽ ലഹരി വിരുദ്ധ മുദ്രാവാക്യം അവതരണം, 3, 4 ക്ലാസുകായി ഫാൻസി ഡ്രസ്സ് മത്സരം, യുപി പി വി ഭാഗത്തിനായി ആയി മഹാമാരിയും മദ്യാസക്തിയും എന്ന വിഷയത്തെ ആസ്പദമാക്കി പ്രസംഗ മത്സരവും സംഘടിപ്പിച്ചു. ക്ലാസിലെ അധ്യാപകർ തങ്ങളുടെ ക്ലാസിലെ മികച്ച പ്രവർത്തനങ്ങൾ ജഡ്ജിന് അയച്ചുകൊടുക്കുകയും അതിൽനിന്ന് വിജയികളെ തെരഞ്ഞെടുക്കുകയും ചെയ്തിരുന്നു.

ജൂൺ 26ന് അധ്യാപക പ്രതിനിധികളായ ആൻസി ടീച്ചറിന്റെ ആമുഖത്തോടെ പരിപാടികൾ ആരംഭിച്ചു .വിദ്യാർത്ഥി പ്രതിനിധി ഹെവ് ലിൻ ഈശ്വര പ്രാർത്ഥന ആലപിച്ചു. അഡ്വ. ചാർളി പോൾ ലഹരി വിരുദ്ധ ദിന സന്ദേശം നൽകി. തുടർന്ന് സിനിമാ താരം സാനിയ അയ്യപ്പൻ, AEO വഹീദ മാഡം എന്നിവർ ആശംസകൾ അർപ്പിച്ചു.

ഏഴാം ക്ലാസ് വിദ്യാർത്ഥികളുടെ ദൃശ്യാവിഷ്ക്കാരം ആയിരുന്നു പിന്നീട് ഓൺലൈനിൽ നടന്നത്. ഓൺലൈനായി മത്സര വിജയികൾക്ക് സമ്മാന HM Sr Anna വിതരണം ചെയ്തു.  സമ്മാനം അർഹരായ ഇനങ്ങളുടെ അവതരണമായിരുന്നു അടുത്തത്. ജാക്വിലിൻ ടീച്ചറുടെ നന്ദി പ്രകാശത്തോടെ പരിപാടികൾക്ക് തിരശ്ശീല വീണു.


ജൂലൈ 5  "ബഷീർ അനുസ്മരണ ദിനം"

മലയാള സാഹിത്യത്തിലെ ഒരേയൊരു സുൽത്താൻ ഭാഷയുടെയും വ്യാകരണത്തിന്റെയും വേലിക്കെട്ടുകൾ പൊളിചെഴുതി മലയാള സാഹിത്യത്തിൽ സാധാരണക്കാരന്റെ ജീവിതത്തിലേക്ക് ചേർത്തുവച്ച  ബേപ്പൂർ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീറിൻ്റെ അനുസ്മരണ ദിനത്തോടനുബന്ധിച്ച് വർണശഭളങ്ങളായ പ്രവർത്തനങ്ങളന്ന് വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തിൽ അരങ്ങേറിയത്. വദ്യാർത്ഥികൾക്കായി വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുകയുണ്ടായി. 1 മുതൽ 4 വരെയുള്ള കുട്ടികൾക്കായി ബഷീറായി അഭിനയിച്ചു കൊണ്ടുള്ള വീഡിയോ അയയ്ക്കാനും യു.പി. കുട്ടികൾക്കായി ചുമർ പത്രികാ മത്സരവും സംഘടിപ്പിച്ചു.

ജൂലൈ 5ാം തീയതി വിദാർത്ഥി പ്രതിനിധിയുടെ " ഭൂമിക്കൊരു ചരമഗീതം" എന്ന കൃതിയുടെ മോണോ ആക്ടും സമ്മാനർഹരായ മത്സരയിനങ്ങളുടെ അവതരണവും 5-ാം ക്ലാസ് വിദ്യാർത്ഥികളുടെ നേത്യത്വത്തിൽ " പാത്തുമ്മയുടെ ആട് " എന്ന നോവലിന്റെ ദ്യശ്യാവിഷ്ക്കാരവും നടത്തി.

ചാന്ദ്രദിനം ജൂലൈ 21

ചാന്ദ്രദിനം ജൂലൈ 21 സാമൂഹ്യ ശാസ്ത്ര ക്ലബ്ബിൻറെ നേതൃത്വത്തിൽ ഓൺലൈനായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു ചന്ദ്രനെ കുറിച്ച് കുട്ടികൾ കൂടുതലായി മനസ്സിലാക്കാൻ വേണ്ടി വീഡിയോകൾ ഉപയോഗിച്ചുള്ള അവതരണം ഉണ്ടായിരുന്നു കൂടുതൽ വിശദീകരണം നൽകുന്ന ചാർട്ടുകൾ പ്രദർശിപ്പിച്ചു .ഏഴാംക്ലാസ് വിദ്യാർത്ഥി ആഷിഷ്  ചാന്ദ്ര ദിനത്തോടനുബന്ധിച്ച് പ്രസംഗം അവതരിപ്പിച്ച .ഏഴാംക്ലാസ് വിദ്യാർത്ഥികൾ ചാന്ദ്രദിന പോസ്റ്റർ പ്രദർശിപ്പിച്ചു . ചാർട്ട പേപ്പർ.ഉപയോഗിച്ച് കുട്ടികൾ തയ്യാറാക്കിയ വിവിധ റോക്കറ്റ്മോഡലുകൾ പ്രദർശിപ്പിച്ചു.

ചാന്ദ്രദിന പ്രവർത്തനങ്ങൾ :

എൽ പി സെക്ഷൻ വീഡിയോകളും ചിത്രങ്ങളും കണ്ടതിനുശേഷം പരിസരപഠന പുസ്തകത്തിൽ 10 ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും തയ്യാറാക്കി.മലയാള പുസ്തകത്തിൽ ചന്ദ്രനെ കുറിച്ചുള്ള ഒരു വിവരണം കൂടി അവർ തയ്യാറാക്കി. യുപി സെക്ഷൻ 25 ചോദ്യങ്ങളും ഉത്തരങ്ങളും തയ്യാറാക്കി മലയാളം നോട്ട്ബുക്കിൽ അമ്പിളി മാമനെ കുറിച്ച് ഒരു ആത്മകഥ എഴുതി.


2021 ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനം

2021 ഓഗസ്റ്റ് 15 വളരെയധികം മനോഹരമായ രീതിയിൽ സാമൂഹികശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുകയുണ്ടായി. വിവിധ ക്ലാസുകൾക്ക് വ്യത്യസ്തങ്ങളായ മത്സരങ്ങൾ മുൻകൂട്ടി തന്നെ നടത്തി.ഒന്ന് ,രണ്ട് ക്ലാസിലെ കുട്ടികൾക്ക് ഫ്ലാഗ് മേക്കിങ് ,ഫാൻസി ഡ്രസ്സ് ,മൂന്ന് ,നാല് ക്ലാസ്സിലെ കുട്ടികൾക്ക് മുദ്രാഗീതങ്ങൾ, ഫാൻസിഡ്രസ്സ് .യു.പി സെക്ഷൻ കുട്ടികൾക്ക് ദേശഭക്തിഗാന മത്സരo,പോസ്റ്റർ മേക്കിങ്എന്നീ മത്സരങ്ങൾ സംഘടിപ്പിച്ചു

സ്വാതന്ത്ര്യ ദിനത്തിൽ കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ട് ചെറിയ രീതിയിൽ സ്കൂൾതല പരിപാടികൾ നടത്തി.പി.ടി.എ. പ്രതിനിധി സന്തോഷ് പതാക ഉയർത്തി ലോക്കൽ മാനേജർ സിസ്റ്റർ ടെസി ദേവസി സ്വാതന്ത്ര്യദിന സന്ദേശം നൽകി. സിസ്റ്റർ അന്നയുടെ മഹനീയ സാന്നിദ്ധ്യത്തിൽ എല്ലാ അധ്യാപകരും സ്കൂളിൽ എത്തിച്ചേർന്നു.എല്ലാവർക്കും മധുരം നൽകി ദേശീയ ഗാനത്തോടെ പരിപാടികൾക്ക് വിരാമം കുറിച്ച് .മുൻകൂട്ടി തയ്യാറാക്കിയ വീഡിയോകൾ ഓൺലൈൻ ആയികുട്ടികൾക്ക് അയച്ചുകൊടുത്തു.


ഓണാഘോഷം(കൊട്ടും കുരവയും -2021 )

തിരുവോണദിനത്തിൽ കൊട്ടും കുരവയും 2021എന്ന പേരിൽ പ്രത്യേക ഓണാഘോഷ പരിപാടി സംഘടിപ്പിക്കുകയുണ്ടായി.പരിപാടിക്ക് മുനോടിയായി വ്യത്യസ്തങ്ങളായ മത്സരങ്ങൾ സംഘടിപ്പിക്കുക ഉണ്ടായി.ഒന്നാം ക്ലാസ് മുതൽ നാലാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് മലയാളിമങ്ക, മാവേലിമന്നൻ മത്സരങ്ങളും യുപി വിഭാഗത്തിനായി മാവേലി, ഓണം ഐതിഹ്യ അവതരണം എന്നീ മത്സരങ്ങളും പതിനാറാം തീയതി സംഘടിപ്പിച്ചു. പതിനേഴാം തീയതി ഒന്ന്,രണ്ട് ക്ലാസുകളിലെ കുട്ടികൾക്ക് ഓണപ്പാട്ട് മത്സരവും, മൂന്ന്, നാല് ക്ലാസ്സിലെ കുട്ടികൾക്ക് കുടുംബത്തോടൊപ്പം ഓണപ്പാട്ട് 5 ,6 , 7 ക്ലാസിലെ കുട്ടികൾക്ക് വഞ്ചിപ്പാട്ട് മത്സരവും സംഘടിപ്പിച്ചു .

പതിനെട്ടാം തീയതി അഞ്ച്,ആറ്,ഏഴ് വരെയുള്ള ക്ലാസ്സിലെ കുട്ടികൾക്കായി കുടുംബത്തോടൊപ്പമുള്ള ഓണക്കളി മത്സരം ഉണ്ടായിരുന്നു.തിരുവോണ ദിനത്തിലെ പ്രത്യേക പരിപാടികൾ അധ്യാപകർ മുൻകൂട്ടി തന്നെ യൂട്യൂബിൽ അപ്ലോഡ് ചെയ്തിരുന്നു അതിന്റെ ലിങ്ക് ക്ലാസ് ഗ്രൂപ്പുകളിൽ അയച്ചുകൊടുത്തു.വർണ്ണശബളമായ ആഘോഷ പരിപാടികൾ ഒന്നാം ക്ലാസിലെ കൊച്ചു കൂട്ടുകാർ ഏവർക്കും സ്വാഗതമാശംസിച്ചു. തുടർന്ന്

അധ്യാപിക ജെൻസി ഏവർക്കും ഏവർക്കും ഓണത്തിന്റെ സന്ദേശം നൽകിതുടർന്ന് സ്കൂൾ ഉണ്ടായിരുന്ന സമയങ്ങളിലെ ഓണാഘോഷത്തിന്റെ ചിത്രങ്ങളും വീഡിയോകളും അവതരിപ്പിച്ചു.കൊട്ടും കുരവയും 2021 മത്സരാർത്ഥികളുടെ ഫോട്ടോകൾ പ്രദർശിപ്പിച്ചു. തുടർന്ന് കുട്ടികളുടെ വീഡിയോകൾ അവതരിപ്പിച്ചു. തുടർന്നു H. M Sr. Anna ഏവർക്കും ഓണ സന്ദേശം നൽകി.വിദ്യാർത്ഥിപ്രതിനിധിയുടെ ഒരു നൃത്തവും  ഉണ്ടായിരുന്നു. ഒന്നാംക്ലാസിലെ കൊച്ചുകൂട്ടുകാരുടെ നന്ദി പ്രകാശത്തോടെ ഓണാഘോഷ പരിപാടികൾക്ക് തിരശ്ശീല വീണു.


2021 സെപ്റ്റംബർ 5 ദേശീയ അധ്യാപക ദിനം

ഈ വർഷത്തെ അധ്യാപക ദിനാഘോഷം വിദ്യാർഥി പ്രതിനിധിയായ അമല മേരിയുടെ ആമുഖത്തോടെ ആരംഭിച്ചു. അതിനുശേഷം അധ്യാപകരുടെ ഫോട്ടോകൾ ആശംസകൾ അർപ്പിക്കുന്നു രീതിയിൽ വീഡിയോ രൂപത്തിൽ പ്രദർശിപ്പിച്ചു. രണ്ടാം ക്ലാസ് വിദ്യാർഥി പ്രതിനിധി തയ്യാറാക്കിയ  ആശംസകാർഡ് കാണിച്ചുകൊണ്ട് എല്ലാ അധ്യാപകർക്കും ആശംസകളർപ്പിച്ചു.ഒന്നാംക്ലാസ് വിദ്യാർത്ഥി പ്രതിനിധി ഹിന്ദിയിലുള്ള ആശംസകളർപ്പിച്ചു. അഞ്ചാം ക്ലാസ് വിദ്യാർഥി ടീച്ചർമാർക്ക് ആയി താൻ എഴുതിയ ഒരു കത്ത് പ്രദർശിപ്പിച്ചു. നാലാം ക്ലാസ് വിദ്യാർഥി ഗുരുവന്ദനം നൃത്തം അവതരിപ്പിച്ചു. ആറാം ക്ലാസ് വിദ്യാർത്ഥി ഹിന്ദി ഗാനം ആലപിച്ചു. ഏഴാംക്ലാസ് വിദ്യാർത്ഥി ഹിന്ദിയിൽ ആശംസ നേർന്നു. പിന്നീട് മൂന്നാം ക്ലാസ് വിദ്യാർത്ഥിയുടെ  ഏക അഭിനയമായിരുന്നു നടന്നത്. അതേ തുടർന്ന്  ഒന്നാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെയുള്ള ഓരോ വിദ്യാർത്ഥിയും തങ്ങളുടെ അധ്യാപകർക്ക് ആശംസ നേരുന്നു അതിനായി തയ്യാറാക്കിയ കാർഡുകളും ചിത്രങ്ങളും പുഷ്പങ്ങളും പിടിച്ചുകൊണ്ടുള്ള ഫോട്ടോകൾ പ്രദർശിപ്പിച്ചു.പിന്നീട് മാതാപിതാക്കളുടെ പ്രതിനിധി അധ്യാപകർക്ക് ആശംസകളർപ്പിച്ചു HM Sr Anna യുടെ നന്ദി പ്രകാശനത്തോടെ   അധ്യാപക ദിനാഘോഷം സമാപിച്ചു.


ഒക്ടോബർ 2 ഗാന്ധിജയന്തി

സാമൂഹ്യ ശാസ്ത്ര ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ വളരെ മനോഹരമായ രീതിയിൽ ഗാന്ധിജയന്തി സംഘടിപ്പിക്കുകയുണ്ടായി. സാമൂഹ്യശാസ്ത്ര ക്ലബ്ബ് അന്നേദിവസം ഓൺലൈനിലൂടെ ഗാന്ധിജിയുടെ പിറന്നാൾ ആഘോഷിക്കുകയും ചെയ്തു. ഗാന്ധിജിയെ കുറിച്ചുള്ള കവിതകൾ കൊച്ചു കൂട്ടുകാർ ആലപിച്ചു തുടർന്നു സാമൂഹ്യശാസ്ത്ര ക്ലബ് പ്രതിനിധി ആൻസി ടീച്ചർ എല്ലാവരെയും സ്വാഗതം ചെയ്തു .ഏഴാംക്ലാസ് വിദ്യാർത്ഥി റിമൽ ജോസഫ് ഗാന്ധി ജയന്തി ദിനത്തിന്റെ പ്രത്യേകതകളെ കുറിച്ച് വിവരിച്ചു .ഏഴാംക്ലാസ് വിദ്യാർത്ഥി അമല മേരി ഗാന്ധിസൂക്തങ്ങൾ അവതരിപ്പിച്ചു. സാം ജോസഫ് ഗാന്ധിജിയെ എളുപ്പത്തിൽ വരയ്ക്കാൻ സാധിക്കുന്ന രീതി കൊച്ചു കൂട്ടുകാർക്ക് പരിചയപ്പെടുത്തി ഈ പരിപാടികൾ എല്ലാ ക്ലാസ് ഗ്രൂപ്പിലേക്ക് അയച്ചു കൊടുത്തു.

അതാത്ക്ലാസ് ടീച്ചർമാർ തങ്ങളുടെ ക്ലാസ്സിലെ കുട്ടികൾക്കായി വ്യത്യസ്ത പരിപാടികൾ സംഘടിപ്പിച്ചു

1.വീടും പരിസരവും വൃത്തിയാക്കുക, വൃത്തിയാക്കുന്ന ഫോട്ടോ വീഡിയോ അയച്ചു തരുക.

2.ഗാന്ധിജിയുടെ ചിത്രം പരിസരപഠന നോട്ട്ബുക്കിൽ വരയ്ക്കുക.

3 ഗാന്ധിജിയുമായി ബന്ധപ്പെട്ട നൽകിയ ചോദ്യങ്ങൾ നോട്ടുബുക്കിൽ എഴുതുക.


ശിശുദിനാഘോഷം 2021- 22

2021-22 അദ്ധ്യായന വർഷത്തെ ശിശുദിനാഘോഷം ഓൺലൈനായി വളരെ മനോഹരമായി സംഘടിപ്പിച്ചു. തുടർച്ചയായ അധ്യാപക യോഗങ്ങളിലൂടെ ഉരുതിരിഞ്ഞ ആശയങ്ങളിൽ നിന്നും ചിട്ടയായ രീതിയിലുള്ള ആസൂത്രണം നടന്നു.  Sr.ലിറ്റിൽ ഫ്ലവർ സ്വാഗത പ്രസംഗം നിർവഹിച്ചു. പ്രധാന അധ്യാപിക Sr .അന്ന പി.എ കുട്ടികൾക്ക് ശിശുദിന സന്ദേശം നൽകുകയുണ്ടായി. ശിശുദിനാഘോഷവുമായി ബന്ധപ്പെട്ട് എൽ.പി, വിഭാഗങ്ങളിലെ കുട്ടികൾക്കായി ഫാൻസി ഡ്രസ്സ്, ആക്ഷൻ സോങ്, ശിശുദിനപ്പാട്ട്  തുടങ്ങിയവയും യു.പി. വിഭാഗത്തിലെ കുട്ടികൾക്കായി പ്രസംഗ മത്സരവും ചിത്രരചനാ മത്സരവും ഓൺലൈനായി നടത്തി. മത്സരത്തിൽ വിജയികളായ കുട്ടികളുടെ മത്സരയിനങ്ങളുടെ വീഡിയോ അന്നേദിനം ഓൺലൈനായി പ്രദർശിപ്പിക്കുകയുണ്ടായി. മത്സരങ്ങിൽ പങ്കെടുത്ത എല്ലാ കുട്ടികളുടെയും ഫോട്ടോ ഒരു പ്രോത്സാഹനം എന്ന നിലയിൽ ഓൺലൈനിൽ പങ്കു വച്ചു. കുട്ടികൾക്കായി പ്രത്യേകം തയ്യാറാക്കിയ കലാപാരിപാടികൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലുടെ പങ്കു വയ്ക്കുകയുണ്ടായി.

മത്സരങ്ങളിൽ വിജയികളായ കുട്ടികൾക്ക് പ്രധാന അധ്യാപിക Sr. അന്ന പി.എ സമ്മാനങ്ങൾ നൽകി അനുമോദനം അറിയിച്ചു. തുടർന്ന് സ്റ്റാഫ് പ്രതിനിധി സെൻസി കാർവലോ നന്ദി പറഞ്ഞുകൊണ്ട് ഈ വർഷത്തെ ശിശുദിനാഘോഷത്തിന് തിരശ്ശീല വീണു. ശിശുദിനാഘോഷത്തിന്റെ മുഴുവൻ പരിപാടികളും യുട്യൂബ് ചാനലിലൂടെയും പങ്കുവയ്ക്കുകയുണ്ടായി.

ഈ വർഷത്തെ ക്രിസ്മസ് ആഘോഷം Rev Fr. ടോമി പനക്കലിന്റെ ക്രിസ്മസ് സന്ദേശത്തോടെ ആരംഭിച്ചു.  തുടർന്ന് കരോൾ ഗാനവും , live crib, Christmas santa- യുടെ ഗിഫ്റ്റ് വിതരണവും, മറ്റു കലാപരിപാടികളുമായി ക്രിസ്മസ് ആഘോഷം ഏറെ നിറം ഉള്ളതാക്കി തീർത്തു.