ഗവൺമെന്റ് എച്ച്. എസ്. എസ്. ആനാവൂർ/Say No To Drugs Campaign

Schoolwiki സംരംഭത്തിൽ നിന്ന്

യോദ്ധാവ് 2022

(രണ്ടാംഘട്ട പ്രവർത്തനം)

ആനാവൂർ കുട്ടി പോലീസ് ലഹരിക്കെതിരെ യോദ്ധാവ് 2022 എന്ന പേരിൽ സൈക്കിൾ റാലി സംഘടിപ്പിച്ചു. തികച്ചും വ്യത്യസ്തമായ രീതിയിൽ 50ൽ പരം സൈക്കിളുകൾ അണിനിരത്തിയും  ലഹരിക്കെതിരെയുള്ള  പ്ലക്കാർടുകൾ പ്രദർശിപ്പിച്ചും കൊണ്ട് എസ് പി സി വിദ്യാർത്ഥികൾ യജ്ഞം ആരംഭിച്ചു. തികച്ചും വ്യത്യസ്തമായ രീതിയിലാണ് ഇന്നത്തെ തുടക്കം. അവർ തങ്ങളുടെ സ്കൂളിന്റെ മുന്നിലുള്ളതും കഴിഞ്ഞ 40 വർഷത്തിന് പുറത്തായി സ്കൂളിന്റെ മുന്നിൽ ഹോട്ടൽ നടത്തി ലാഭം നോക്കാതെ തുച്ഛമായ പൈസയ്ക്ക് പ്രഭാത ഭക്ഷണം വിളമ്പികൊണ്ടിരുന്ന വൃദ്ധ ദമ്പതികളായ ശ്രീനിവാസ പണിക്കരും, തുളസിയുമാണ് ലഹരിക്കെതിരെയുള്ള യോദ്ധാവിന് തുടക്കം കുറിച്ചത്. ഇത് വിദ്യാർത്ഥികൾക്കും പ്രദേശവാസികൾക്കും മറക്കാൻ കഴിയാത്ത അനുഭവമായി മാറി. ഇന്ന് വിദ്യാർത്ഥികൾ സൈക്കിൾ റാലിയുടെ ഭാഗമായി  ഓരോ ജംഗ്ഷനിലും നിർത്തുകയുണ്ടായി. ആ ജംഗ്ഷനുകളിലെല്ലാം  (കുറുവാട്, പാലിയോട്, മണവാരി,  ആനാവൂർ)  നിർത്തി ലഹരിക്കെതിരെയുള്ള പ്രതിജ്ഞ എടുക്കുകയും ചെയ്തു. ഇത് നാട്ടുകാരിൽ ലഹരിക്കെതിരെയുള്ള  പോരാട്ടത്തിന് പ്രചോദനം നൽകുന്ന ഒന്നായി മാറി. കോവിഡിന് മുൻപേ ഇവരുടെ ഹോട്ടലിലെ വില വിവരപ്പട്ടിക ദോശ രണ്ട് രൂപ ഉള്ളിവട,പരിപ്പുവട, ഉഴുന്നുവട മൂന്ന് രൂപ ചായ മൂന്ന് രൂപ. അന്നന്നുള്ള അന്നത്തിനു വേണ്ടി മാത്രം ഹോട്ടൽ നടത്തിയിരുന്ന ഇവർ ഞങ്ങൾക്ക് എന്നും മാതൃകയാണ്.

"ലഹരി രഹിത ജീവിതം"

"നിത്യഹരിത ജീവിതം"

ലഹരിപദാർത്ഥങ്ങൾ ഒഴിവാക്കൂ....... ആരോഗ്യത്തോടെ ജീവിക്കൂ.✍🏻🙏🌹🤝

44071_സൈക്കിൾ റാലി_1