ഗവ.ട്രൈബൽ എച്ച്.എസ്. മറ്റത്തുകാട്/Say No To Drugs Campaign
സ്കൂൾ തല ലഹരി വിരുദ്ധ കാമ്പെയ്ൻ - പ്രവർത്തന റിപ്പോർട്ട്
ജി ടി എച്ച് എസ് മട്ടത്തുക്കാട്
ലഹരി വിരുദ്ധ ജാഗ്രതാ സമിതിയുടെ രൂപീകരണം
ലഹരി മുക്ത കേരളം എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനും വിവിധതലത്തിൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും 2022 ഒക്ടോബർ 2 മുതൽ നവംബർ 1 വരെ ഒരു തീവ്രയജ്ഞ പരിപാടി ആവിഷ്കരിച്ചു നടപ്പിലാക്കുന്നതിന് ബഹു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗ തീരുമാനത്തിൻറെ അടിസ്ഥാനത്തിൽ ഗവ. ട്രൈബൽ ഹൈസ്കൂൾ മട്ടത്തുക്കാടിൽ 24/9/22ന് രാവിലെ 11 മണിക്ക് ലഹരി വിരുദ്ധ ജാഗ്രതാ സമിതിയുടെ രൂപീകരണം ഉണ്ടായി. ഈശ്വര പ്രാർത്ഥനയോടുകൂടി ആരംഭിച്ച പരിപാടിയിൽ ശ്രീ. കന്തസ്വാമി എൽ. (അധ്യാപകൻ ജി ടി എച്ച് എസ് മട്ടത്തുക്കാട്) സ്വാഗതം പറഞ്ഞു.
അധ്യക്ഷസ്ഥാനം അലങ്കരിച്ച ശ്രീ. സന്തോഷ് ആർ (Assistant Excise Inspector Janamythri Squad Kottathara) ജാഗ്രതാ സമിതി രൂപീകരണത്തിൻറെ ആവശ്യകതയെക്കുറിച്ച് സൂചിപ്പിക്കുകയുണ്ടായി. ജാഗ്രതാ സമിതിയുടെ ഉദ്ഘാടനകർമ്മം ശ്രീ. നെൽസൺ (Sub Inspector Sholayoor Police Station) നിർവഹിക്കുകയും ലഹരിയുടെ ദൂഷ്യവശങ്ങളും അവ ഇന്നത്തെ സമൂഹത്തിൽ എത്രത്തോളം സ്വാധീനം ചെലുത്തുന്നുണ്ട് എന്നും ചുരുങ്ങിയ വാക്കുകളാൽ പറഞ്ഞു. മുഖ്യാതിഥിയായി എത്തിയ ശ്രീ. രവികുമാർ (Preventive Officer Janamythri Squad Kottathara) അവർകൾ ലഹരി വിരുദ്ധ ജാഗ്രതാ കമ്മറ്റിയുടെ രൂപീകരണവും, പ്രവർത്തനങ്ങളും, അവയുടെ ലക്ഷ്യത്തെ കുറിച്ചും പറയുകയുണ്ടായി. കൂടാതെ ഒക്ടോബർ 2 മുതൽ നവംബർ 1 വരെ സ്കൂൾതലത്തിൽ നടത്തേണ്ട പ്രവർത്തനങ്ങളെക്കുറിച്ചും, ലഹരിയുടെ ഉപയോഗം, ദൂഷ്യവശങ്ങൾ എന്നിവയെക്കുറിച്ചും എല്ലാം വിശദീകരിച്ച് പറയുകയുണ്ടായി. ലഹരിയുടെ ഉപയോഗത്തെ കുറിച്ച് തന്റെ അനുഭവത്തിൽ അട്ടപ്പാടി മേഖലയിൽ ഉണ്ടായ ഒരു യഥാർത്ഥ സംഭവവും കൂടി അദ്ദേഹം പറയുകയുണ്ടായി. ലഹരിമൂലം ആ കുട്ടിക്കുണ്ടായ മാനസീക സംഘർഷങ്ങളും, ശാരീരിക ബുദ്ധിമുട്ടുകളും വിശദീകരിച്ച് പറഞ്ഞ രീതി വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഏറെ പ്രചോദനമായി. ശ്രീ രാജേഷ് (Sub inspector Sholayoor police station), ശ്രീ മിഥുൻ (Sub Inspector Sholayur Police Station) എന്നിവർ ആശംസകൾ അർപ്പിക്കുകയും ചെയ്തു.
തുടർന്ന് രക്ഷിതാക്കൾക്കും അധ്യാപകർക്കും കുട്ടികൾക്കും അവരവരുടെ അഭിപ്രായം പറയാനുള്ള അവസരവും നൽകി. വിദ്യാർത്ഥികളായ സഫീദ സുൽഫത്ത്, ശബരി എന്നിവർ തങ്ങളാൽ കഴിയും വിധം ലഹരിമുക്ത പ്രവർത്തനത്തിൽ ഏർപ്പെടും എന്ന് ഉറപ്പുനൽകി. രക്ഷിതാക്കളിൽ ചിലർ അവരവരുടെ അനുഭവങ്ങളും പങ്കുവെക്കുകയുണ്ടായി. വീടുകളിൽ രക്ഷിതാക്കൾക്കും കുട്ടികൾക്കുമിടയിൽ കരുതലും സ്നേഹവും വർദ്ധിപ്പിക്കണമെന്നും, സൗഹൃദപരമായ ഒരു അന്തരീക്ഷം ഒരോ വീടുകളിലും ഉണ്ടാക്കിയെടുക്കണമെന്നും രക്ഷിതാക്കൾ അഭിപ്രായപ്പെട്ടു.
തുടർന്ന് ജാഗ്രതാ കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുത്തു. ജാഗ്രതാ സമിതി ചെയർമാൻ, കൺവീനർ, രക്ഷിതാക്കൾ, വാർഡ് മെമ്പർ, ജനപ്രതിനിധികൾ, പോലീസ്, എക്സൈസ് വകുപ്പ്, വിദ്യാർഥികൾ എന്നിവരടങ്ങുന്ന ജാഗ്രതാ സമിതി രൂപീകരിച്ചു. ശ്രീ ആരോഗ്യദാസ് ആർ (അധ്യപകൻ ജി.ടി.എച്ച്.എസ് മട്ടത്തുക്കാട്) അവർകളുടെ നന്ദിയോടുകൂടി പരിപാടിക്ക് സമാപനം കുറിച്ചു.
ബി.ആർ.സി. തല പരിശീലനം
26/9/2022 ൽ വിമുക്തി മിഷൻൻറെ നേതൃത്വത്തിൽ എസ്.സി.ഇ.ആർ.ടി തയ്യാറാക്കിയ മോഡ്യൂൾ പ്രകാരമുള്ള പരിശീലനം ബി.ആർ.സിയിൽ വെച്ച് ലഭിച്ചു. ലഹരിവിമുക്ത ക്യാമ്പസ് രൂപീകരണവും, ലഹരി വസ്തുക്കളുടെ ഉപയോഗം പരിണിത ഫലങ്ങൾ എന്നിവയെക്കുറിച്ചുള്ള ക്ലാസുകളും ഷോർട്ട്ഫിലിം പ്രദർശനവും ഉണ്ടായിരുന്നു. അധ്യാപകർക്ക് മികച്ച ഒരു പരിശീലനമായിരുന്നു ലഭിച്ചത്. ബി.ആർ.സി ട്രൈയിനർമാരായ ശ്രീ നാഗരാജ്, ശ്രീ അനീഷ് എന്നിവർ പരിശീലനത്തിനു നേതൃത്വം നൽകുകയും ചെയ്തു.
എൽ.പി. തല ജാഗ്രതാ സന്ദേശ പരിപാടി
എൽപി തലത്തിലുള്ള ജാഗ്രതാ സന്ദേശ പരിപാടി 30/9/22 ന് 11 മണിക്ക് സ്കൂളിൽ വച്ച് നടത്തുകയുണ്ടായി. പ്രാർത്ഥനയോടുകൂടിയ ചടങ്ങിൽ ശ്രീമതി നിർമ്മല എൻ (അധ്യാപിക ജി ടി എച്ച്എസ് മട്ടത്തുക്കാട് ) സ്വാഗതം പറഞ്ഞു. അധ്യക്ഷസ്ഥാനം അലങ്കരിച്ച ശ്രീ മതിവാനൻ എസ് (എച്ച്.എം. ജി.ടി.എച്ച്.എസ് മുട്ടത്തുകാട്) ലഹരി വിരുദ്ധ പ്രവർത്തനത്തിൻറെ ആവശ്യകതയെക്കുറിച്ചും അധ്യാപകരുടെ ഇടപെടലുകളെക്കുറിച്ചും പറയുകയുണ്ടായി. അധ്യാപകനായ ശ്രീ കന്തസ്വാമി എൽ (അധ്യാപകൻ ജി.ടി.എച്ച്.എസ് മട്ടത്തുക്കാട്) പരിപാടിക്ക് ആശംസകൾ അർപ്പിച്ചു. പരിശീലനത്തിൻറെ മൊഡ്യൂൾ പ്രകാരമുള്ള ക്ലാസുകൾ വിദ്യാർഥികൾക്കും, രക്ഷിതാക്കൾക്കും അധ്യാപികമാരായ ശ്രീമതി നിർമ്മല എൻ, ശ്രീമതി സോണിയ മേരി റുബീന, അഖില പി.എം, രാധാമണി എന്നിവർ നൽകുകയുണ്ടായി. നല്ല ശീലങ്ങളെ കുറിച്ചുള്ള കഥ അധ്യാപിക സോണിയ പറയുകയുണ്ടായി. ലഹരിവിരുദ്ധ മനോഹരമായ പാട്ട് അദ്ധ്യാപികമാർ ഒന്നിച്ച് പാടുകയും വിദ്യാർഥികളെ പാടിപ്പിക്കുകയും ചെയ്തു. തുടർന്ന് രക്ഷിതാക്കൾ വിദ്യാർത്ഥികളുമായി ചർച്ചകൾ നടത്തി. രക്ഷിതാവായ ശ്രീമതി മഹേഷ് തൻറെ അഭിപ്രായം പങ്കുവയ്ക്കുകയും ചെയ്തു. ഇതുപോലുള്ള ബോധവൽകരണ ക്ലാസുകൾ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പ്രയോജനകരമാണെന്നും തുടർന്നും ഇത്തരം ക്ലാസുകൾ സ്കൂൾതലത്തിൽ സംഘടിപ്പിക്കണമെന്നും അഭിപ്രായപ്പെട്ടു. ശ്രീ ആരോഗ്യ ദാസ് ആർ (അദ്ധ്യാപകൻ ജി.ടി.എച്ച്.എസ് മടത്തുക്കാട്) നന്ദിയോട് കൂടി പരിപാടി അവസാനിച്ചു.
ബോധവൽകരണ റാലി
1-10-2022 ന് ഷോളയൂർ പഞ്ചായത്തിൻറെ ആഭിമുഖ്യത്തിൽ സ്വച്ഛത ഹി സേവ ശുചിത്വ റാലിയും, ലഹരിവിമുക്ത റാലിയും സംഘടിപ്പിച്ചു. ശ്രീ ജിതേഷ് എം.ആർ (ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർമാൻ) അവർകളുടെ സ്വാഗതത്തോടുകൂടി തുടങ്ങിയ ചടങ്ങിൽ ശ്രീ രാമൻ (ശുചിത്വ മിഷൻ ബ്ലോക്ക് കോ-ഓർഡിനേറ്റർ) അധ്യക്ഷത വഹിച്ചു. ശ്രീ രാമമൂർത്തി പി (പ്രസിഡൻറ് ഷോളയൂർ ഗ്രാമ പഞ്ചായത്ത്) ഉത്ഘാടനം നിർവഹിക്കുകയും ചെയ്തു. ജി.യു.പി.എസ് കോട്ടത്തറയിൽ നിന്നും ആരംഭിച്ച റാലിയിൽ ഷോളയൂർ പഞ്ചായത്ത് പരിധിയിൽ വരുന്ന സ്കൂൾ അധ്യാപകരും വിദ്യാർത്ഥികളും, ഐ.ടി.ഐ വിദ്യാർത്ഥികളും, തൃശ്ശൂർ ക്രയിസ്റ്റ് കോളേജ് വിദ്യാർത്ഥികളും, സാമൂഹിക പ്രവർത്തകരും പൊതുജനങ്ങളും പങ്കെടുത്തു. ആരോഗ്യമാതാ ജംഗഷനിൽ സമാപനം കുറിച്ച റാലിയിൽ ശ്രീ പ്രസീത് (വില്ലേജ് എക്സടെൻഷൻ ഓഫീസർ ഷോളയൂർ ഗ്രാമ പഞ്ചായത്ത്) നന്ദി പറഞ്ഞു.
സംസ്ഥാന തല ഉദ്ഘാടനം
ലഹരിവിരുദ്ധ കാമ്പെയ്ൻ സംസ്ഥാന തല ഉദ്ഘാടനം ഒക്ടോബർ 6രാവിലെ 10 മണിക് ബഹുഃ മുഖ്യമന്ത്രി ശ്രീ.പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. പ്രസ്തുത പരിപാടി കൈറ്റ് വിക്‌ടേഴ്‌സ് ചാനലിലൂടെയുള്ള തൽസമയ സംപ്രേക്ഷണം ഗവ. ട്രൈബൽ ഹൈസ്കൂൾ മട്ടത്തുക്കാടിൽ രക്ഷിതാക്കൾക്കും, വിദ്യാർത്ഥികൾക്കും, അധ്യാപകർക്കും വീക്ഷിക്കാനുള്ള അവസരമൊരുക്കി. ഉദ്ഘാടന കർമ്മം നിർവഹിക്കുന്നതിനോടൊപ്പം അദ്ദേഹം അധികാരത്തിന്റെ ഭാഷയിലല്ല മനുഷ്യത്വത്തിന്റെ ഭാഷയിലാണ് പറയുന്നത് എന്ന് പറഞ്ഞു കൊണ്ട് തുടക്കം കുറിചു. ലഹരി മുക്ത കേരളം സാക്ഷത്കരിക്കുക എന്നതാണ് ഈ കംപെയ്‌നിന്റെ ലക്ഷ്യം. ഓരോ കുടുംബവും ഓരോ വ്യക്തിയും “SAY NO TO DRUGS" എന്ന ക്യാമ്പെയ്‌നിൽ പങ്ക് ചേരണമെന്ന് അഭ്യർത്ഥിച്ചു. ഈ പദ്ധതിയുടെ അധ്യക്ഷൻ മുഖ്യമന്ത്രിയും ഉപാധ്യക്ഷൻ എക്‌സൈസ് വകുപ്പ് മന്ത്രിയും ആയിരിക്കുമെന്നും ഇവരുടെ നേതൃത്വത്തിൽ ക്യാമ്പെയിനിറെ പ്രവർത്തനം മികച് രീതി യിലാക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ബോധവൽകരണ ക്ലാസ്
തത്സമയ സംപ്രേഷണത്തിന് ശേഷം ശ്രീ.കന്തസ്വാമി എൽ (അധ്യാപകൻ,GTHS മട്ടത്തുക്കാട്) പുതിയ തലമുറയ്ക് ലഹരിയോടുള്ള താല്പര്യത്തെക്കുറിച്ചും എത്രത്തോളം അവരുടെ ജീവിതത്തിൽ ബാധിക്കുന്നു എന്നതിനെക്കുറിച്ചും വിശദീകരിച്ചു. അധ്യാപകരും ആന്റി നാർക്കോട്ടിക് ക്ലബ് വിദ്യാർത്ഥികളും രക്ഷിതാക്കളും ഒത്തുചേർന്ന് സ്കൂൾ ക്യാമ്പസ് സൂചികരിക്കുകയും ലഹരിവിരുദ്ധ പ്രവർത്തനങ്ങളിൽ പങ്കാളികൾ ആവുകയും ചെയ്തു. സ്കൂൾ തലത്തിലുള്ള ഇത്തരം പ്രവർത്തനങ്ങൾ രക്ഷിതാക്കൾകും, വിദ്യാർത്ഥികൾക്കും പ്രയോജനകരമായി.
Say No to Drug Campaign
1.போதை பொருளும் மாணவர் சமூகமும்
- போதை என்பது மனிதர்களுக்கு விருப்பமான ஒன்று
- அந்த போதை என்பது முதலில் இன்பம். பிறகு துன்பம் என்பதை நாம் யாரும் புரிந்து கொள்வது இல்லை
- மாணவர்கள் பள்ளி படிக்கும் வயதில் கஞ்சா பீடி சிகெரெட் ஹான்ஸ், மது போன்ற தீய பழக்கத்திற்கு உள்ளாக்கி வருகிறார்கள்
- பள்ளியில் படிக்கும் மாணவர்கள் மட்டும் அல்ல, கல்லூரி படிக்கும் மாணவர்கள் கூட சிகெரெட் பிடிப்பது உண்டு.
- இப்பொழுது நன்மையை தரும் அந்த போதை பிறகு ஒரு நோயாய் வந்து முடிகிறது.
- கேன்சர் மாரடைப்பு போன்றநோய் மனிதனின் உடலை விரும்புகிறது
- இன்று போதை என்பது ஆண்கள் மட்டுமல்ல பெண்களும் அதிக அளவில் உபயோகப்படுத்துகிறார்கள்
- இன்பம் என்பது அதை அருந்திய ஒரு நிமிடம் மட்டும் அதில் துன்பம் என்பது நம் உயிர் போகும்வரை இன்பத்தை நோக்கினால் சிறிது காலத்தில் நீ துன்பத்தை அனுபவிப்பாய்.
- போதை நம் வாழ்வின் எதிரி என்பது இந்த மாணவர்களுக்கும் கல்லூரியில் படிக்கும் மாணவர்களுக்கும் இது தெரிவதில்லை
- போதை அருந்தி பிறகு அதற்கு அடிமையாகிறார்கள், பிறகு அதன்பின் செல்ல வேண்டியது, பிறகு யாரோ வீட்டில் கொள்ளை அடித்து, பிறகு போதையை அருந்த வேண்டியது, பிறகு சாகவேண்டியது.
- மாணவர்கள் இந்த போதையை விற்பனை செய்ய வேண்டியது.
- படிக்கும் வயதில் படிக்காமல் சாராயம் கஞ்சா பீடி ஹான்ஸ் போன்றவைகளை அருந்தவேண்டியது.
- அதை அருந்துவது இல்லாமல் விற்பனை செய்கிறார்கள்
இதை தொடர்ந்து நாம் போதையை பயன்படுத்தக்கூடாது
Anusree V
Standard 10-A
GTHS Mattathukad
Say No to Drug Campaign-2022
2.போதை பொருளும் மாணவர் சமூகமும்
போதையில் கருகும் மாணவர்கள் போதை சாக்கடையில் தவழும் சமூகம். சமூகத்தின் குப்பைதொட்டி போதை போதைப்பொருள். மாணவ சமூகத்தின் இலக்கு பச்சை நீருக்கு ஆசைப்படும் வயதில் பட்டை நீருக்கு ஆசைப்படும்.
மாணவர்கள் இரண்டோ மூன்றோ நபர் சேர்ந்து கடல் என்னும் சமூக படிப்பில் சுககத்தில் போதையை விதைக்கிறார்கள். மாணவர்கள் இன்று போதை பொருளின் மேல் கவனம் செலுத்துகிறார்கள் நூலகத்தை நாடவேண்டியவன், இன்று மதுபானத்தை நாடுகிறான்.
மாணவரின் அன்றாட தின்பண்டம் போதை பொருள். கவிஞானிக்கு எப்படி காவியமோ அதுபோல் மாணவர்களுக்கு போதை மாறிவிட்டது. விளையாட்டு போய், போதை பொருளை வைத்து விளையாடுகிறார்கள். மாணவசமூகத்திற்கு போதை பொருள் வாதையாக மாறுகிறது.
போதை முதலில் தேன்மிட்டாயாக இனிக்கும் பின்பு வேப்பிலைச் சாறாக கசக்கும். போதை மாணவர்களின் சாவை குறிக்கும் பாதை, அதை தடுத்து வீசி எரிய வேண்டும். மாணவ சமூகம் லட்சியக் கனவை காண போதையை ஒழித்து கிழித்து எரிய வேண்டும் போதை வியாதியை ஒழிப்போம். நாளை மாணவ சமூகத்தை போதைபொருள்ளற்ற கனவை நினைவாக்கும் சமூகத்தை வளர்ப்போம்.
தூசியில்லாத சுத்தமான மாணவச் சமூகத்தை உருவாக்குவோம். தெளிந்த நீரை போல் வரும் மாணவர் சமூகத்தை காண போதை அழிக்கலாம். மாணவச் சமூதாயத்த்தின் மேல் தடுப்பு சங்கிலியை உருவாக்கலாம்.
போதை பொருளை ஒழிக்கலாம், சுத்தமான நீரில் ஒரு துளி விஷத்தை சேர்த்தாலும் அது விஷம்தான் என்பதை அறியவேண்டும். அதனால் போதை பொருளை அழிப்போம் அழகான விவேகமுள்ள மாணவச் சமூகத்தை உருவாக்குவோம்.
PUVISHA S
Standard 9
GTHS Mattathukad
Say No to Drug Campaign-2022
3.போதை பொருளும் மாணவர் சமூகமும்
போதை பொருளை பயன்படுத்தாதே, பயன்படுத்தினால் நீ உன்னுடையா லட்சியாம் கனவவில் செல்ல முடியாது. போதையில் மாணவர்கள் கனவு கலைந்து விடும்
பள்ளியில் பயிலும் மாணவனே நீ போதைக்கு அடிமையாகாதே அதையும் மீறி நீ போதைக்கு அடிமையானால் அதில் உன்னுடைய வாழ்க்கை சீரழிந்து விடும். போதைக்கு அடிமையாகாதே அப்படி நீ போதைக்கு அடிமையானால் உனக்கு ஞாபக சக்தி குறைந்து விடும்
போதை என்பது உயிருக்கு கேடு.மாணவர்கள் போதயைத் தொட்டு விற்பதில் அவர்கள் போதையில் இருக்கும் பொது அவரையே அறியாமல் அவர்களின் பெற்றோராய் கொலை செய்ய தூண்டும்.
போதைக்கு அடிமையாகாதே. போதைக்கு அடிமையானால் நீ பள்ளியில் பயிலும் பொது உனக்கு போதை மட்டும்தன் நினைவில் வரும், பள்ளியில் பயில வேண்டும் என்ற நினைவு வராது.
போதை பொருளை பயன்படுத்த்துவதன் மூலம் உனக்கு பழைய ஆதாவது நீ போதையில் செய்யும் எந்த செயலும் உனக்கு நினைவில் இருக்காது
போதை என்பது நமக்கு நம்மை சுற்றியுள்ள அனைவருக்கும் கேடாகும், அதனால் நீ போதைக்கு அடிமையாதிக்காதே புகைப்பிடித்தல் புற்று நோயை உண்டாக்கும் மற்றும் உயிரை கொள்ளும்
மது அருந்துதல் உடல் நலத்திற்கு கேடு விளைவிக்கும் அதனால் மது அருந்தாதே.
போதையைப் பயன்படுத்தி நாள் உன்னைய மட்டும் அல்லாமல் உன்னுடன் இருப்பவர்களுக்கும் கேடு விளைவிக்கும்
மாணவனே நீ போதையை தொடாதே
Rameshkumar V
Standard 8 A
GTHS Mattathukad
Say No to Drug Campaign-2022
4.போதை பொருளும் மாணவர் சமூகமும்
போதை பொருளை நம்பாதே உன் உடலுக்கு கேடு விளைவிக்கும். போகாதே உன் உடலுக்கு வயின்ஷாப் முன்னாடி போகாதே. நீ போய் உன் உடலை கொல்லதே வீட்டில் அடிவாங்காதே. உதை வாங்காதே, உன் உடலை கொல்லாதே. பாக்காதே உன் உயிரை கொல்லும் மதுவை பார்க்காதே. உன் உயிரை கொல்லும் மதுவை பார்க்காதே. போடாதே உன் உடலை விளைவிக்கும் பாண்பாக்கை போடாதே.
இந்த மது அருந்துதலை அதிகமாக அருந்தினால் காவல் துறையிடம் நாங்கள் புகார் கொடுப்போம். இதை போதையை செய்பவர்களை கண்டுபிடித்து காவல் துறை அதிகாரிகளிடம் புகார் கொடுத்து தண்டனையை அளிப்போம்.
இந்தியாவில் இந்த மது அருந்துதலை தன்மையாக சேர்க்க விடமாட்டோம். புனிதர்கள் போதையிடம் அடிமையாகிறார்கள், அவர்கள் உடலை கொள்கிறார்கள். மது அருந்துவதிலிருந்து எங்கள் இந்தியா மக்களை காப்பாற்றுவோம்.
காவல் துறையிடம் மது அருந்துதலை ஒழிக்க சொல்லுவோம் மனிதர்களை மதுவிடம் சேர்த்துக் கொள்ள மாட்டோம் பார்க்க விட மாட்டோம். மனிதர்களை மதுவிடம் சேர்க்க விட மாட்டோம் உன் உடலிலிருந்து மதுவை விலக்கு அடுத்த பிறகு சேர்க்காதே.
SADHANA A
Standard 8 A
GTHS Mattathukad