ഗവ.എച്ച്എസ്എസ് കാക്കവയൽ/സ്പോർ‌ട്സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
12:10, 1 നവംബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15018 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

യു.പി. ഹൈസ്ക്കൂൾ, ഹയർസെക്കണ്ടറി വിദ്യാർത്ഥികളെ ഉൾപ്പെടുത്തിക്കൊണ്ട് നല്ല രീതിയിൽ പ്രവർത്തിക്കുന്ന സ്പോർട്സ് ക്ലബ്ബ് വിദ്യാലയത്തിൽ നിലവിലുണ്ട്. ഇതിലൂടെ ആരോഗ്യ-കായികരംഗത്തെ പ്രവർത്തനങ്ങൾ വിദ്യാർത്ഥികളിലും അധ്യാപകരിലും , രക്ഷിതാക്കളിലും എത്തിക്കുന്നതിൽ സ്പോർട് സ് ക്ലബ്ബിന്റെ സ്വാധീനം വളരെ വലുതാണ്.

അത് ലറ്റിക്സ് കോച്ചിംഗ് ക്യാമ്പ്

    കായിക മേഖലയ്ക്ക് വലിയ സംഭാവനകൾ നൽകിയ ഒരു വിദ്യാലയമാണ് GHSS കാക്കവയൽ അതുകൊണ്ട് തന്നെ വിദ്യാലയത്തിന്റെ മികവ് നിലനിർത്തുന്നതിനായി രാവിലെയും വൈകുന്നേരങ്ങളിലും അത് ലറ്റിക്സ് പരിശീലനം മുടക്കമില്ലാതെ നൽകിവരുന്നു. സ്ക്കൂളിലെ കായികാധ്യാപകരായി ബിന്ദു ടീച്ചറും സുനിൽ സാറും ഇതിന് നേതൃത്വം നൽകുന്നു. നിരവധി ജില്ലാ - സംസ്ഥാന-ദേശീയ-അന്തർദേശീയ താരങ്ങളെ ഉയർത്തിയെടുത്ത സ്ക്കൂളാണ് GHSS കാക്കവയൽ

ഖോ-ഖോ

    ചിട്ടയായ പരിശീലനത്തിലൂടെ മികച്ച ഒരു ടീം സ്ക്കൂളിൽ ഉണ്ടാക്കിയെടുക്കാൻ സാധിച്ചു. ജില്ലാ - സംസ്ഥാന മത്സരങ്ങളിൽ മികച്ച വിജയം കൈവരിച്ചു പോരുന്ന ടീം ആണ്. ഇത്തവണത്തെ (2022-23) ഉപജില്ലാ സ്ക്കൂൾ ഗെയിംസിൽ സബ് ജൂനിയർ ബോയ്സ്, സബ് ജൂനിയർ ഗേൾസ് ജൂനിയർ ബോയ്സ്, സീനിയർ ബോയ്സ് എന്നീ ടീമുകളെല്ലാം ഒന്നാം സ്ഥാനത്തെത്തി. ടീമുകളിലെ നിരവധി അംഗങ്ങൾ സംസ്ഥാന തലത്തിൽ മത്സരിച്ചു