എൻ എസ് എസ് വി എച്ച് എസ് എസ് മുണ്ടത്തിക്കോട്/Say No To Drugs Campaign

Schoolwiki സംരംഭത്തിൽ നിന്ന്

ലഹരിവിരുദ്ധക്യാമ്പയിൻ പ്രവർത്തനങ്ങൾ

6/10/202 2ന് രാവിലെ 9 .30 ന് സ്കൂൾ അസ്സംബ്ലിയിൽ ലഹരിവിരുദ്ധ പ്രതിജ്ഞ എടുത്തു.രാവിലെ 10 മണിക്ക് മുഖ്യമന്ത്രിയുടെ ലഹരിവിരുദ്ധ ക്യാമ്പയിൻ ഉദ്ഘാടനം എല്ലാ കുട്ടികൾക്കും കാണത്തക്ക രീതിയിൽ പ്രദർശിപ്പിച്ചു.കുട്ടികൾ ഉണ്ടാക്കിയ ലഹരിവിരുദ്ധ സന്ദേശങ്ങൾ അടങ്ങിയ പോസ്റ്ററുകൾ, ചാർട്ട്, പ്ലക്കാർഡുകൾ എന്നിവയുടെ പ്രദർശനം നടത്തി. 11 മണിക്ക് സർവമതപ്രാർത്ഥന നടത്തി.

10 / 10 / 22 ന് ലഹരിവിരുദ്ധ പ്രസംഗം നടത്തുകയും സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ നിർമ്മിച്ച സ്ലൈഡ് പ്രസന്റേഷൻ അവതരിപ്പിക്കുകയും ചെയ്തു.