ഗവ.എച്ച്എസ്എസ് തൃശ്ശിലേരി
ഗവ.എച്ച്എസ്എസ് തൃശ്ശിലേരി | |
---|---|
വിലാസം | |
തൃശ്ശിലേരി വയനാട് ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം ,ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
29-12-2016 | Sreejithkoiloth |
വടക്കേവയനാടിന്റെ സാംസ്കാരിക തലസ്ഥാനമെന്ന് വിശേഷിപ്പിക്കാവുന്ന , ചമ്പുകാവ്യങ്ങളില്‍ പോലും പരാമര്‍ശിക്കപ്പെട്ടിട്ടുള്ള നൂറ്റാണ്ടുകള്‍ പഴക്കമുള്ള ശിവക്ഷേത്രം സ്ഥിതി ചെയ്യുന്ന ,തൃശ്ശിലേരി ഗ്രാമം.ഇവിടെ അക്ഷരത്തിന്റെ മധുരം പകരാന്‍ പൂര്‍വ്വ സൂരികള്‍ സ്ഥാപിച്ച ത്രിനേത്ര എന്ന വിദ്യാലയം, അധ സ്ഥിതര്‍ക്കും അവര്‍ണര്‍ക്കും അക്ഷരം തൊട്ടുകൂടാത്ത കാലത്തും ഈ ഗ്രാമത്തിലെ സാമൂഹിക പ്രവര്‍ത്തകര്‍ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം മനസിലാക്കി സാധാരണക്കാരെ അറിവിന്റെ പാതയിലേക്ക് കൈപിടിച്ച് നയിച്ചു. എന്നാല്‍ ചുരുക്കം ചിലര്‍ക്ക് മാത്രമേ അന്ന് പ്രാഥമിക വിദ്യാഭ്യാസം പോലും ലഭിച്ചിരുന്നുള്ളു. ആ സ്ഥാപനമാണ് ഈ ഗ്രാനത്തിലെ ഔപചാരിക വിദ്യാഭ്യാസത്തിനുള്ള ആദ്യ സ്ഥാപനം . 1957 ല്‍ ഇന്ന്എല്‍.പി. വിഭാഗം സ്ഥിതി ചെയ്യുന്ന സ്ഥലത്ത് സാമൂഹിക സാംസ്കാരിക രാഷ്ട്രീയ പ്രവര്‍ത്തകരുടെ ശ്രമഫലമായി സര്‍ക്കാര്‍ തലത്തില്‍ ആരംഭിച്ച ഏകാധ്യാപക വിദ്യാലയമാണ് ഹയര്‍ സെക്കണ്ടറി തലം വരെ ഉയര്‍ന്നുനില്‍ക്കുന്ന ഈ സരസ്വതി ക്ഷേത്രം.
ചരിത്രം
1957 ല്‍ പുല്ല് മേഞ്ഞ ഒരു താത്ക്കാലിക കെട്ടിടത്തിലാണ് പ്രവര്‍ത്തനം ആരംഭിച്ചത്.ബാലാരിഷ്ടതകള്‍ നീങ്ങാന്‍ വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടിവന്നു. 1960 ല്‍ യു.പി.സ്കൂളായും 1968 ല്‍ ഹൈസ്കൂളായും 2004ല്‍ ഹയര്‍സെക്കണ്ടറിയായും ഉയര്‍ത്തി.
ഭൗതികസൗകര്യങ്ങള്‍
14 ബ്ലോക്കുകളിലായി 26 ഹൈസ്കൂളുകള്‍ ക്ലാസ്സുകള്‍ 6 ഹയര്‍ സെക്കന്‍ഡറി ക്ലാസ്സുകള്‍ , കമ്പ്യൂട്ടര്‍ ലാബ്, സയന്‍സ് ലാബ്, സ്മാര്‍ട്ട് റൂം ,ഓഫീസ് ,സ്റ്റാഫ് റൂം, സ്റ്റേജ് മുതലായവ പ്രവര്‍ത്തിക്കുന്നു.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ഗൈഡ്സ്.
- ജെ.ആര്‍.സി
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
- പരിസ്ഥിതി ക്ലബ്
- സയന്‍സ് ക്ലബ്
- ടൂറിസം ക്ലബ്
- മാത്സ് ക്ലബ്
- ഇംഗ്ലീഷ് ക്ലബ്
- സോഷ്യല്‍ സയന്‍സ് ക്ലബ്
- ഹിന്ദി ക്ലബ്
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
- എന്‍.ജെ.ജോസഫ്
- പി.വി.ബാലന്‍നായര്‍
- പി.കെ.മാധവക്കുറുപ്പ്
- എന്‍.കെ.ഫിലിപ്പോസ്
- കെ.രാഘവന്‍
- സി.ചന്ദ്രന്‍
- പി.ഒ.തോമസ്
- എം. ജോസഫ്
- പി.ടി. തോമസ്
- എ.എ.ദേവസ്യ
- എസ്. സദാനന്ദന്‍ നായര്‍
- എന്‍.നാരായണന്‍ ആചാരി
- കെ.വേലായുധന്‍ നായര്‍
- കെ.കെ. ജോര്‍ജ്
- ഇ.മുഹമ്മദ് കുഞ്ഞ്
- കെ.രാഘവന്‍
- പി.കെ.കുട്ടപ്പന്‍
- എന്‍.ഗോപിനാഥന്‍
- എന്‍.ജെ.ആന്റണി
- പി.കെ. മാത്യു
- കെ.ജയരാമന്‍
- കെ.പദ്മനാഭന്‍ നായര്‍
- കെ.കെ. മാധവന്‍
- ശ്രീവല്‍സന്‍ എ.പി.
- എം.പി. കരുണാകരന്‍
- രാഘവന്‍.എ
- എം.മാധവന്‍
- എന്‍.സി.പോക്കര്‍.
- ദേവകികുഞ്ഞമ്മ.കെ.കെ
- പി.വി.പദ്മം
- പി.സി.ലില്ലി
- ബാലന്‍.എ
- രാജന്‍.കെ.വി
- വി.കുഞ്ഞികൃഷ്ണന്‍
- ടി.എ. ചന്ദ്രിക
- ചന്ദ്രിക. എം,
- പി.പി.രാഘവന്‍
- എന്‍.സി. ചാക്കോ
- എ.ആര്‍. ചെല്ലം
- എം. സഫിയാബീവി
- ഇ. കുഞ്ഞബ്ദുള്ള
- എ.കെ.ബാലന്‍
- ആര്‍.ഹരിപ്രിയ.
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ഏഷ്യാഡ് മെഡല്‍ ജേതാവ് ഒ.പി.ജയ്ഷ
- ദേശീയ അന്തര്‍ദേശീയ മല്‍സരങ്ങളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച ബീന പീറ്റര്‍
- ബിജു പീറ്റര്‍
- ഷേര്‍ളി പീറ്റര്‍
- സലോമി സേവ്യര്‍
- കെ.കെ.ഗീതാമണി
- അച്ചന്‍കുഞ്ഞ്
- കെ.കെ.ത്രേസ്യാ.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:11.909514,75.99741| zoom=16 width="350" height="350" selector="no" controls="none"}}