ജി.യു.പി.എസ് പുള്ളിയിൽ/2021-22 പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

ക‍ുട്ടികളിൽ ആവേശം നിറച്ച് സീയ‍ൂസ് 2കെ 22 സ്പോർട്സ് ഫെസ്റ്റിവൽ

കോവിഡ് മഹാമാരി സൃഷ്ടിച്ചരണ്ടു വർഷത്തെനിശ്ചല ഇടവേളയ്ക്കു ശേഷം പുള്ളിയിൽ ഗവൺമെന്റ് യുപി സ്കൂൾ മൈതാനത്തെ കോൾമയിർ കൊള്ളിച്ച് സീയൂസ് 2കെ 22 സ്പോർട്സ് ഫെസ്റ്റിവൽസംഘടിപ്പിച്ചു. മുഴുവൻ കുട്ടികളെയും ഉൾപ്പെടുത്തി വിവിധ ഹൗസുകളാക്കി തിരിച്ചു.  കുട്ടികളുടെ പങ്കാളിത്തം കൊണ്ട് ഏറെ ശ്രദ്ധ പിടിച്ചു പറ്റാൻ  ഈ സ്പോർട്സ് ഫെസ്റ്റിവലിനു കഴിഞ്ഞു.പച്ച മഞ്ഞ ചുവപ്പ് നീല എന്നീ ഗ്രൂപ്പുകളായി തിരിഞ്ഞു കൊണ്ട് ഓരോ കുട്ടിയും തങ്ങളുടെ ഹൗസിനെ മുൻപന്തിയിൽ എത്തിക്കാൻ അക്ഷീണം പരിശ്രമിച്ചു.ട്രാക്കിലെ വീറും വാശിയും വഴിയാത്രികരുടെ പോലും ശ്രദ്ധ പിടിച്ചു പറ്റി. പലരും വാഹനങ്ങൾ റോഡരുകിൽ പാർക്ക്‌ ചെയ്ത് ഈ കായിക മാമാങ്കം കാണുവാനും കുട്ടികളെ പ്രോത്സാഹിപ്പിക്കുവാനും മുന്നോട്ട് വരികയുണ്ടായി. ഗ്രീൻ ഹൗസ് സീയൂസ് 2കെ 22 ഓവറാൾ ട്രോഫി നേടി.

കൂടുതൽ ചിത്രങ്ങൾക്ക്

അമ്മ മലയാളം

മലയാള ഭാഷയുടെ പരിപോഷണത്തിനായി വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി  മാതൃഭാഷാ ദിനത്തിൽ നടത്തിയ വിവിധ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി പുറത്തിറക്കിയ  അമ്മ മലയാളം പതിപ്പ് ഹെഡ്മാസ്റ്റർ ജയകുമാർ കെ .വി പ്രകാശനം ചെയ്‌തു.  .മാതൃഭാഷയുടെ പ്രാധാന്യം ഉൾക്കൊള്ളുന്ന കവിതാ ശേഖരവും, ലേഖനങ്ങളും പോസ്റ്ററുകളും ഉൾക്കൊള്ളുന്ന ഒരു പതിപ്പാണ് അമ്മ മലയാളം.  മലയാളത്തെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ കുട്ടികൾക്ക് ഈ പതിപ്പ് ഉപകരിക്കും എന്നതിൽ സംശയമില്ല.

കൂടുതൽ ചിത്രങ്ങൾക്ക്